തൊഴില്‍, ഉദ്യോഗ മന്ത്രാലയം
രണ്ടാമത് BRICS തൊഴിൽ കർമസമിതി യോഗത്തിന്റെ ആദ്യ ദിനം തിരുവനന്തപുരത്തു സമാപിച്ചു
സാമൂഹ്യസുരക്ഷ, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം, നൈപുണ്യവികസനം എന്നീ മേഖലകളിൽ സഹകരണം ഉറപ്പാക്കാൻ നിർദേശിച്ച് ബ്രിക്സ് അംഗരാജ്യങ്ങൾ
സാമൂഹ്യ സുരക്ഷാപരിരക്ഷ വർധിപ്പിക്കുന്നതിനുള്ള കൂട്ടായ കാഴ്ചപ്പാടിനു ബൃഹദ് പിന്തുണ; സാമൂഹ്യ സുരക്ഷയെക്കുറിച്ചുള്ള ബ്രിക്സ് ശേഷി കെട്ടിപ്പടുക്കൽ ഫോറവും നൈപുണ്യ ചട്ടക്കൂടും സ്വമേധയാ നടപ്പാക്കാവുന്നതും സമവായാധിഷ്ഠിതവുമായ സംവിധാനങ്ങളായി നിർദേശിക്കപ്പെട്ടു
പോസ്റ്റഡ് ഓണ്‍:
06 MAY 2026 6:37PM by PIB Thiruvananthpuram
ഇന്ത്യയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു നടന്ന രണ്ടാമതു ബ്രിക്സ് തൊഴിൽ കർമസമിതി (EWG) യോഗം, അംഗരാജ്യങ്ങളായ ചൈന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, ഇൻഡോനേഷ്യ, റഷ്യ, ദക്ഷിണാഫ്രിക്ക, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളെയും വിജ്ഞാനപങ്കാളികളായ അന്താരാഷ്ട്ര തൊഴിൽ സംഘടന, അന്താരാഷ്ട്ര സാമൂഹ്യസുരക്ഷാ അസോസിയേഷൻ, ഐക്യരാഷ്ട്ര സഭ ഇന്ത്യ എന്നിവയെയും ഒരുമിപ്പിച്ചു. സാമൂഹ്യ സുരക്ഷയും ഔദ്യോഗികവൽക്കരണവും, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം, നൈപുണ്യ വികസനം എന്നീ മൂന്നു മുൻഗണനാ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിലാണ് ഒന്നാം ദിനത്തിലെ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഉദ്ഘാടന പ്രസംഗത്തിൽ, കേന്ദ്ര തൊഴിൽ-ഉദ്യോഗ മന്ത്രാലയം സെക്രട്ടറി ശ്രീമതി വന്ദന ഗുർനാനി തൊഴിൽ ലോകത്തെ പുനർനിർണയിക്കുന്ന വലിയ മാറ്റങ്ങൾക്ക് ഊന്നൽ നൽകി. സാങ്കേതിക മുന്നേറ്റം, നിർമിതബുദ്ധി, ഹരിത പരിവർത്തനം, ജനസംഖ്യാപരമായ മാറ്റങ്ങൾ, ഗിഗ്-പ്ലാറ്റ്‌ഫോം ജോലികളുടെ ദ്രുതഗതിയിലുള്ള വ്യാപനം എന്നിവ എല്ലാ ബ്രിക്സ് രാജ്യങ്ങളിലെയും തൊഴിൽ വിപണികളെ മാറ്റിമറിക്കുകയാണ്. സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ കാലാനുസൃതമാക്കുക, സ്ത്രീകളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക, നൈപുണ്യ വികസന സംവിധാനങ്ങൾ സജ്ജമാക്കുക, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിൽ ഉപയോഗിക്കുക എന്നിവ ബ്രിക്സ് അംഗരാജ്യങ്ങളുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നു സെക്രട്ടറി ചൂണ്ടിക്കാട്ടി.
സാമൂഹ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിനും തൊഴിൽ വിപണിയുടെ ഔദ്യോഗികവൽക്കരണത്തിനുമുള്ള ഒന്നാം മുൻഗണനാ മേഖലയെക്കുറിച്ചുള്ള ചർച്ചകളിൽ, അംഗരാജ്യങ്ങൾക്കിടയിൽ സാമൂഹ്യ സുരക്ഷാപരിരക്ഷ ഘട്ടംഘട്ടമായി വർധിപ്പിക്കുക എന്ന കൂട്ടായ കാഴ്ചപ്പാടു കൈവരിക്കാനാകുമെന്നു വ്യക്തമായി. ലോകത്തെ മൊത്തം തൊഴിൽശക്തിയുടെ ഗണ്യമായ പങ്കു ബ്രിക്സ് രാജ്യങ്ങളിലുണ്ട്. ഈ രംഗത്തു ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, പരിരക്ഷ ലഭിക്കാത്ത മേഖലകൾ ഇപ്പോഴും നിലനിൽക്കുന്നു. ആശയങ്ങൾ, വെല്ലുവിളികൾ, പ്രതിവിധികൾ എന്നിവയുടെ പരസ്പരവിനിമയത്തിലൂടെയുള്ള അറിവു പങ്കുവയ്ക്കൽ, സഹപ്രവർത്തകരിൽനിന്നുള്ള പഠനം, ശേഷി വർധിപ്പിക്കൽ എന്നിവ ഈ ശ്രമത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുമെന്നു ചർച്ചകൾ ആവർത്തിച്ചുറപ്പിച്ചു.
സാമൂഹ്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി നിർദേശിക്കപ്പെട്ട ‘ബ്രിക്സ് ശേഷി കെട്ടിപ്പടുക്കൽ വേദി’ തികച്ചും അനുയോജ്യവും കാലികവുമായ സംവിധാനമാണെന്നു യോഗം വിലയിരുത്തി. ഡേറ്റ ആർക്കിടെക്ചറിലെ ശേഷി വർധിപ്പിക്കൽ, അസംഘടിത മേഖലയിലുള്ളവർ, സ്വയംതൊഴിൽ ചെയ്യുന്നവർ, ഗിഗ് തൊഴിലാളികൾ എന്നിവരിലേക്കു പരിരക്ഷ വ്യാപിപ്പിക്കുന്നതിനുള്ള സാങ്കേതിക വിനിമയങ്ങൾ, പരിരക്ഷ ലഭിക്കാത്ത മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ രീതിശാസ്ത്രപരമായ മാർഗങ്ങൾ വികസിപ്പിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഈ വേദി ലക്ഷ്യമിടുന്നത്.
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തവും ഉൾപ്പെടുത്തലും വർധിപ്പിക്കുന്നതിനായുള്ള രണ്ടാം മുൻഗണനാ മേഖലയെക്കുറിച്ചുള്ള ചർച്ചകളിൽ, ഈ രംഗത്തു ബ്രിക്സ് രാജ്യങ്ങൾ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സുസ്ഥിരവും ഏകോപിതവുമായ നടപടികൾ ആവശ്യമായ ഘടനാപരമായ തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ആവർത്തിച്ചു. വളർച്ചാസാധ്യതയുള്ള മേഖലകളിലും നേതൃസ്ഥാനങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കരുത്തുറ്റതും ഏവരെയും ഉൾക്കൊള്ളുന്നതുമായ നയരൂപീകരണ ചട്ടക്കൂടുകൾ വേണമെന്നു ബ്രിക്സ് അംഗരാജ്യങ്ങൾ നിർദേശിച്ചു. ഓരോ അംഗരാജ്യത്തിന്റെയും ദേശീയ മുൻഗണനകളെ മാനിച്ച്, സ്വമേധയാ ഉള്ള സഹകരണത്തിലൂടെയും മികച്ച മാതൃകകൾ പങ്കുവയ്ക്കുന്നതിലൂടെയും പിന്തുണയ്ക്കപ്പെടുന്ന, പ്രായോഗികവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ സമീപനം സ്വീകരിക്കണമെന്ന് അംഗരാജ്യങ്ങൾ ആവശ്യപ്പെട്ടു.
തൊഴിൽക്ഷമത, നൈപുണ്യ മാപ്പിങ്, വികസനം എന്നിവയെക്കുറിച്ചുള്ള മൂന്നാം മുൻഗണനാ മേഖലയിലെ ചർച്ചകൾ ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ ഘടനാപരമായ സഹകരണത്തിന്റെ ആവശ്യകത വ്യക്തമായി ചൂണ്ടിക്കാട്ടി. നൈപുണ്യ വിവരശേഖരണം മെച്ചപ്പെടുത്തുന്നതിനും, യോഗ്യതകളുടെ തുല്യത വർധിപ്പിക്കുന്നതിനും, ഡിജിറ്റൽ, ഹരിത, പരിചരണ സമ്പദ്‌വ്യവസ്ഥാ നൈപുണ്യങ്ങളെക്കുറിച്ചുള്ള അറിവു പങ്കുവയ്ക്കുന്നതിനും നിർദിഷ്ട ചട്ടക്കൂടു ശ്രദ്ധ കേന്ദ്രീകരിക്കും. നൈപുണ്യങ്ങളുടെയും യോഗ്യതകളുടെയും തുല്യത വർധിപ്പിക്കാൻ കൂട്ടായതും ഏകോപിതവുമായ നടപടി വേണമെന്നതിന് അംഗരാജ്യങ്ങൾ ഊന്നൽ നൽകി. നൈപുണ്യത്തിലെ പൊരുത്തക്കേടുകൾ കുറയ്ക്കുന്നതിനും തൊഴിൽപരമായ ചലനാത്മകത വർധിപ്പിക്കുന്നതിനും നിലവിലുള്ള യോഗ്യതാചട്ടക്കൂടുകൾ, നൈപുണ്യ വർഗീകരണം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായങ്ങൾ എന്നിവ തമ്മിൽ അടുത്ത ബന്ധം ആവശ്യമാണെന്നു യോഗം ശക്തമായി വിലയിരുത്തി.
തൊഴിൽ വിപണിയിലെ അതിവേഗത്തിലുള്ള മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, യുവാക്കളുടെ തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനായി വിപുലമായ അപ്രന്റിസ്ഷിപ്പുകൾ, ഇന്റേൺഷിപ്പുകൾ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സംരംഭകത്വ പരിപാടികൾ എന്നിവ പ്രോത്സാഹിപ്പിക്കാൻ അംഗരാജ്യങ്ങൾ നിർദേശിച്ചു. വിദ്യാഭ്യാസമോ തൊഴിലോ പരിശീലനമോ ലഭിക്കാത്ത യുവാക്കളുടെ (NEET) നിരക്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരക്കാർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കാനും യോഗം നിർദേശിച്ചു.
ചർച്ചകൾക്കിടയിൽ, അംഗരാജ്യങ്ങൾ അതതു രാജ്യങ്ങളിൽനിന്നുള്ള നൂതനാശയങ്ങളും മികച്ച മാതൃകകളും അവതരിപ്പിച്ച്, വിപുലമായ അറിവു പങ്കുവയ്ക്കൽ സെഷനുകളിൽ വ്യാപൃതരായി. സഹകരണത്തിന്റെ സൃഷ്ടിപരമായ മനോഭാവവും പരസ്പര പഠനവും ദക്ഷിണ-ദക്ഷിണ സഹകരണവും വ്യാപകമായി പ്രശംസിക്കപ്പെട്ടു. നിർദിഷ്ട ഫലങ്ങളിൽ പ്രതിനിധിസംഘങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
The proposed BRICS Capacity Building Forum on Advancing Social Security was recognised as a timely and relevant mechanism. The Forum is envisaged to focus on capacity building on data architecture, technical exchanges for extending coverage to informal, self-employed, and gig workers, and exploring the possibility of developing methodological tools for addressing coverage gaps.
Turning to Priority Area II on enhancing women's participation and inclusion in the workforce, the discussions reaffirmed that while BRICS nations have made notable progress in enhancing women's workforce participation, though structural constraints remain which require sustained and coordinated action. BRICS member states advocated for strong and inclusive policy frameworks to drive women's participation in high-growth sectors and leadership pathways. Member countries called for a pragmatic, evidence-based approach, supported by voluntary cooperation and best-practice sharing, while respecting each member state's national priorities.
-NK-
( റിലീസ് ഐ.ഡി: 2258576)
സന്ദര്‍ശക കൗണ്ടര്‍ : 5