തെരഞ്ഞെടുപ്പ് കമ്മീഷന്‍
നിയമസഭകളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുകളും 2026
തടസ്സമില്ലാത്ത പ്രവർത്തനങ്ങളും വേഗത്തിലുള്ള റിപ്പോർട്ടിംഗും മികച്ച സൈബർ സുരക്ഷയും ഉറപ്പാക്കി 'ഇസിനെറ്റ്' (ECINET)
പോസ്റ്റഡ് ഓണ്‍:
06 MAY 2026 4:42PM by PIB Thiruvananthpuram
1. 2026-ലെ നിയമസഭാ പൊതുതിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും സുതാര്യത വർദ്ധിപ്പിക്കുന്നതിനും തത്സമയ നിരീക്ഷണത്തിനും വേഗത്തിലുള്ള റിപ്പോർട്ടിംഗിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ECI) കരുത്തുറ്റ ഐടി പ്ലാറ്റ്‌ഫോമായ ഇസിനെറ്റ് (ECINET) നിർണ്ണായക പങ്ക് വഹിച്ചു.
2. 2026 ജനുവരിയിലെ ഔദ്യോഗിക ലോഞ്ചിന് ശേഷം, ഇസിനെറ്റ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതുവരെ 10 കോടിയിലധികം ഡൗൺലോഡുകൾ ഈ ആപ്പ് പിന്നിട്ടു. 2025 നവംബറിൽ നടന്ന ബീഹാർ തിരഞ്ഞെടുപ്പിലാണ് ഇസിനെറ്റിന്റെ ബീറ്റാ പതിപ്പ് ആദ്യമായി ഉപയോഗിച്ചത്.
3. വോട്ടെടുപ്പ് ദിവസങ്ങളായ ഏപ്രിൽ 9, 23, 29 തീയതികളിൽ ഇസിനെറ്റിൽ 98.3 കോടിയിലധികം സന്ദർശനങ്ങൾ (hits) രേഖപ്പെടുത്തി. വോട്ടെണ്ണൽ ദിവസമായ 2026 മെയ് 4-ന് മിനിറ്റിൽ ശരാശരി 3 കോടി സന്ദർശനങ്ങൾ എന്ന നിലയിലായിരുന്നു ഇതിന്റെ പ്രവർത്തനം.
4. ഇസിനെറ്റിലെ സൈബർ സുരക്ഷാ സംവിധാനങ്ങൾ വഴി, വോട്ടെണ്ണൽ ദിവസം ഫലപ്രഖ്യാപന പോർട്ടൽ ഉൾപ്പെടെയുള്ള പ്രധാന തിരഞ്ഞെടുപ്പ് പ്ലാറ്റ്‌ഫോമുകളെ ലക്ഷ്യമിട്ട് ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ഉണ്ടായ 68 ലക്ഷത്തിലധികം സൈബർ ആക്രമണങ്ങളെ (malicious hits) ഫലപ്രദമായി പ്രതിരോധിച്ചു.
5. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, ഇസിനെറ്റ് മുഖേന എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആദ്യമായി ക്യുആർ കോഡ് (QR code) അധിഷ്ഠിത ഫോട്ടോ തിരിച്ചറിയൽ കാർഡ് സംവിധാനം നടപ്പിലാക്കി.
6. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അനധികൃത പ്രവേശനം തടയുന്നതിനും അംഗീകൃത വ്യക്തികൾക്ക് മാത്രം പ്രവേശനം ഉറപ്പാക്കുന്നതിനുമായി 3.2 ലക്ഷത്തിലധികം ക്യുആർ കോഡുകളാണ് വോട്ടെണ്ണൽ ദിവസം ജനറേറ്റ് ചെയ്തത്.
( റിലീസ് ഐ.ഡി: 2258409)
സന്ദര്‍ശക കൗണ്ടര്‍ : 9