പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാന മേഖലകളെക്കുറിച്ചുള്ള പുതുക്കിയ വിവരങ്ങൾ

പോസ്റ്റഡ് ഓണ്‍: 03 MAY 2026 4:14PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ , ഏകോപിത പ്രതികരണ നടപടികളിലൂടെ പ്രധാന മേഖലകളിലെ പ്രവർത്തന തുടർച്ച ഉറപ്പാക്കുന്നതിൽ ഇന്ത്യാ ഗവൺമെൻ്റ് സജീവമായി ഏർപ്പെട്ടിരിക്കുന്നു. ഊർജ്ജ വിതരണം, സമുദ്ര പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്കുള്ള പിന്തുണ എന്നിവയുമായി ബന്ധപ്പെട്ട് സ്വീകരിച്ചിരിക്കുന്ന നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ഇങ്ങനെ :

 

ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും:

 

പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെയും എൽപിജിയുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ചിരിക്കുന്ന നടപടികളെക്കുറിച്ച് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം പുതിയ വിവരങ്ങൾ നൽകി. അതിൽ ഇപ്രകാരം അറിയിച്ചു :

 

പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങളും പൗര അവബോധവും

 

•പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഗവണ്മെൻ്റ് എല്ലാ ശ്രമങ്ങളും നടത്തുന്നതിനാൽ, പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത സംബന്ധിച്ച് പരിഭ്രാന്തി ഒഴിവാക്കണമെന്ന് പൗരന്മാരോട് അറിയിക്കുന്നു .

 

•കിംവദന്തികൾ സൂക്ഷിക്കുക, ശരിയായ വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കുക.

 

•എൽപിജി ഉപഭോക്താക്കൾ ഡിജിറ്റൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാനും വിതരണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും അഭ്യർത്ഥിക്കുന്നു.

 

•പിഎൻജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ പോലുള്ള ഇതര ഇന്ധനങ്ങൾ ഉപയോഗിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.

 

•നിലവിലെ സാഹചര്യത്തിൽ ദൈനംദിന ഉപയോഗത്തിൽ ഊർജ്ജം സംരക്ഷിക്കുന്നതിന് ആവശ്യമായ ശ്രമങ്ങൾ നടത്താൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു.

 

ഗവൺമെൻ്റ് തയ്യാറെടുപ്പും വിതരണ പരിപാലന നടപടികളും:

 

•നിലവിലെ ഭൗമ രാഷ്ട്രീയ സാഹചര്യം പ്രതിസന്ധി നേരിടുന്നെങ്കിലും , ഗാർഹിക എൽപിജി, ഗാർഹിക പിഎൻജി, സിഎൻജി (ഗതാഗതം) എന്നിവയുടെ 100% വിതരണം ഉറപ്പാക്കാൻ ഗവൺമെൻ്റ് ശ്രമിച്ചു വരുന്നു .

 

•വാണിജ്യ എൽപിജി വിതരണത്തിൽ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ഫാർമ, സ്റ്റീൽ, ഓട്ടോമൊബൈൽ, വിത്ത്, കൃഷി മുതലായ മേഖലകൾക്കും മുൻഗണന നൽകിയിട്ടുണ്ട്. കൂടാതെ , 2026 മാർച്ച് 2, 3 തീയതികളിലെ ശരാശരി ദൈനംദിന വിതരണത്തെ അടിസ്ഥാനമാക്കി കുടിയേറ്റ തൊഴിലാളികൾക്കുള്ള 5 കിലോഗ്രാം എഫ്‌ടിഎൽ വിതരണം ഇരട്ടിയാക്കിയിട്ടുണ്ട്

 

•എണ്ണ സംസ്കരണ ശാലകളിലെ ഉൽപ്പാദനം വർദ്ധിപ്പിക്കുക, നഗരപ്രദേശങ്ങളിൽ ബുക്കിംഗ് ഇടവേള 21 ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർദ്ധിപ്പിക്കുക, വിതരണത്തിനായി നിർദിഷ്ട മേഖലകൾക്ക് മുൻഗണന നൽകുക എന്നിവയുൾപ്പെടെ വിതരണത്തിൻ്റെയും ആവശ്യകതയുടെയും കാര്യത്തിൽ ഗവൺമെൻ്റ് ഇതിനകം നിരവധി യുക്തിസഹ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

 

•എൽപിജി ആവശ്യകതയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിന് മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

 

•ചെറുകിട, ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് അധിക കൽക്കരി അനുവദിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയോടും സിംഗരേണി കൊളിയറീസിനോടും നിർദ്ദേശിച്ചു.

 

•ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പിഎൻജി കണക്ഷനുകൾക്ക് സൗകര്യമൊരുക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

 

സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, സ്ഥാപന സംവിധാനങ്ങൾ എന്നിവയുമായി നടത്തുന്ന ഏകോപിത ശ്രമങ്ങൾ:

 

•1955 ലെ അവശ്യവസ്തു നിയമവും 2000 ലെ എൽപിജി നിയന്ത്രണ ഉത്തരവും പ്രകാരം വിതരണം നിരീക്ഷിക്കാനും പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ നടപടിയെടുക്കാനും സംസ്ഥാന ഗവൺമെൻ്റുകൾക്ക് അധികാരം നൽകിയിട്ടുണ്ട്

 

•പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സ്ഥിതി നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവൺമെൻ്റുകൾ പ്രാഥമിക പങ്ക് വഹിക്കേണ്ടതുണ്ട്. എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളോടും ഇത് സംബന്ധിച്ച് കത്തുകളിലൂടെയും വീഡിയോ സന്ദേശങ്ങളിലൂടെയും ഇന്ത്യാ ഗവൺമെൻ്റ് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

 

•പൗരന്മാർക്ക് ആവശ്യത്തിനുള്ള ഇന്ധന ലഭ്യത സംബന്ധിച്ച് ഉറപ്പുനൽകുന്നതിന് മുൻകൈയെടുത്ത് പൊതുജനങ്ങളെ അറിയിക്കേണ്ടതിൻ്റെ ആവശ്യകത കേന്ദ്ര ഗവൺമെൻ്റ് 27.03.2026 ലും 02.04.2026 ലുമുള്ള കത്തുകളിലൂടെ ഊന്നിപ്പറഞ്ഞിട്ടുണ്ട്. സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുമായി പതിവായി അവലോകന യോഗങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, 02.04.2026 (MoPNG സെക്രട്ടറി അധ്യക്ഷത വഹിച്ചു ) നും 06.04.2026 (MoPNG സെക്രട്ടറിയും I&B, ഉപഭോക്തൃ കാര്യ സെക്രട്ടറിമാരും അധ്യക്ഷത വഹിച്ചു ) യോഗങ്ങൾ വിളിച്ചുചേർത്തു, അതിൽ താഴെപ്പറയുന്ന കാര്യങ്ങൾക്ക് ഊന്നൽ നൽകി :

 

•ദിവസേന പത്രസമ്മേളനങ്ങൾ നടത്തുകയും പതിവായി പൊതുജനങ്ങൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യുക

 

•സമൂഹ മാധ്യമങ്ങളിലെ വ്യാജ വാർത്തകൾ / തെറ്റായ വിവരങ്ങൾ എന്നിവ സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക .

 

•ജില്ലാ ഭരണകൂടങ്ങളുടെ ദിവസേനയുള്ള പരിശോധന നടപടികൾ ശക്തമാക്കുകയും OMC കളുമായി ഏകോപിപ്പിച്ച് റെയ്ഡുകളും പരിശോധനകളും തുടരുകയും ചെയ്യുക

 

•സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വാണിജ്യ എൽ‌പി‌ജി വിതരണ ഉത്തരവുകൾ പുറപ്പെടുവിക്കുക.

 

•സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ചിട്ടുള്ള അധിക എസ്‌കെ‌ഒകൾക്കായി എസ്‌കെ‌ഒ വിഹിതഅനുമതി ഉത്തരവുകൾ പുറപ്പെടുവിക്കുക.

 

•പി‌എൻ‌ജിയും ഇതര ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.

 

•എൽ‌പി‌ജി വിതരണത്തിന്,പ്രത്യേകിച്ച് ഗാർഹിക ആവശ്യങ്ങൾക്കായി മുൻഗണന നൽകുകയും വിതരണ സ്ഥിരത ഉറപ്പാക്കുന്നതിന് 5 കിലോഗ്രാം എഫ്‌ടി‌എൽ സിലിണ്ടറുകളുടെ വിതരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

 

•പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ കമ്മിറ്റികളും സ്ഥാപിച്ചിട്ടുണ്ട്.

 

•പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പത്രക്കുറിപ്പുകൾ പുറപ്പെടുവിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു

 

പരിശോധപന, നിരീക്ഷണ നടപടികൾ:

 

•എൽ‌പി‌ജിയുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി രാജ്യത്തുടനീളം പരിശോധന നടപടികൾ തുടരുന്നു. ഇന്നലെ 1900 ൽ അധികം റെയ്ഡുകൾ നടത്തി.

 

• പൊതുമേഖല എണ്ണ വിപണന കമ്പനികൾ അപ്രതീക്ഷിത പരിശോധനകൾ ശക്തമാക്കുകയും 349 എൽ‌പി‌ജി വിതരണക്കാർക്ക് പിഴ ചുമത്തുകയും ഇന്നലെ വരെ 74 എൽ‌പി‌ജി വിതരണ കേന്ദ്രങ്ങളുടെ പ്രവർത്തനം താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു..

 

എൽ‌പി‌ജി വിതരണം:

 

ആഭ്യന്തര എൽ‌പി‌ജി വിതരണ നില:

 

•നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം എൽ‌പി‌ജി വിതരണത്തെ ബാധിച്ചുകൊണ്ടിരിക്കുന്നു.

 

• വീടുകളിലേക്കുള്ള എൽപിജി വിതരണത്തിന് മുൻഗണന നൽകിയിട്ടുണ്ട്.

 

•എൽപിജി വിതരണ കേന്ദ്രങ്ങൾ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല.

 

• വ്യവസായ അടിസ്ഥാനത്തിലുള്ള ഓൺലൈൻ എൽപിജി ബുക്കിംഗുകൾ ഇന്നലെ 99% ആയി വർദ്ധിച്ചു.

 

•വഴിതിരിച്ചുവിടൽ തടയുന്നതിനായി ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (ഡിഎസി) അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 94% ആയി വർദ്ധിച്ചു.

ഉപഭോക്താവിൻ്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഡിഎസി ലഭിക്കും.

 

•02.05.2026 ന് ഏകദേശം 47.4 ലക്ഷം എൽപിജി സിലിണ്ടറുകൾ ബുക്കിംഗ് നടത്തിയതിൽ ഏകദേശം 47 ലക്ഷം ഗാർഹിക എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു.

വാണിജ്യ എൽപിജി വിതരണവും വിഹിതം സംബന്ധിച്ച നടപടികളും:

 

• മൊത്തം വാണിജ്യ എൽപിജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള അളവിൻ്റെ ഏകദേശം 70 ശതമാനമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിൽ 10 ശതമാനം പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട വിഹിതമാണ്.

 

• അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി ഓരോ സംസ്ഥാനത്തും ലഭ്യമായ 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകളുടെ ദൈനംദിന അളവ് ഇരട്ടിയാക്കുന്നതായി 2026 ഏപ്രിൽ 6-ലെ കത്തിലൂടെ ഇന്ത്യാ ഗവൺമെൻ്റ് അറിയിച്ചിട്ടുണ്ട്. 2026 മാർച്ച് 2-3 തീയതികളിലെ ശരാശരി ദൈനംദിന വിതരണത്തിൻ്റെ (സിലിണ്ടറുകളുടെ എണ്ണം) അടിസ്ഥാനത്തിലാണ് ഈ വർദ്ധന. 2026 മാർച്ച് 21-ലെ കത്തിൽ സൂചിപ്പിച്ചിരുന്ന 20 ശതമാനം എന്ന പരിധിക്ക് പുറമെയാണിത്. ഈ 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകൾ എണ്ണ വിതരണ കമ്പനികളുടെ സഹായത്തോടെ അതത് സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികൾക്ക് മാത്രമായി വിതരണം ചെയ്യുന്നതിനായി സംസ്ഥാന ഗവൺമെൻ്റുകൾക്ക് വിട്ടുനല്കിയിട്ടുണ്ട്.

 

• 2026 ഏപ്രിൽ മുതൽ ഇതുവരെ 23.44 ലക്ഷത്തിലധികം 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റഴിക്കപ്പെട്ടു.

 

• ഇന്നലെ മാത്രം 66,000-ത്തിലധികം 5 കിലോ എഫ്.ടി.എൽ സിലിണ്ടറുകൾ വിതരണം ചെയ്തു.

 

• 5 കിലോ എഫ്.ടി.എൽ സിലിണ്ടറുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി 2026 ഏപ്രിൽ 3 മുതൽ,പൊതുമേഖലാ എണ്ണക്കമ്പനികൾ 10,100-ലധികം ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 1,75,000-ത്തിലധികം 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റഴിക്കപ്പെടുകയും ചെയ്തു.

 

• ഇന്നലെ നടന്ന 130-ലധികം ക്യാമ്പുകളിലൂടെ 3778 - 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റഴിച്ചു.

 

• ഐ.ഒ.സി.എൽ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന മൂന്നംഗ സമിതി സംസ്ഥാന അധികാരികളുമായും വ്യവസായ സ്ഥാപനങ്ങളുമായും കൂടിയാലോചിച്ച് സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിൽ വാണിജ്യ എൽപിജി വില്പനയ്ക്കുള്ള പദ്ധതിക്ക് അന്തിമരൂപം നല്കുന്നു.

 

• 2026 ഏപ്രിൽ മുതൽ ഇതുവരെ മൊത്തം 2,14,069 മെട്രിക് ടൺ (ഇത് 112.66 ലക്ഷത്തിലധികം 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് തുല്യമാണ്) വാണിജ്യ എൽപിജി വിറ്റഴിക്കപ്പെട്ടു.

 

• 2026 മെയ് 2-ന് ഏകദേശം 8220 മെട്രിക് ടൺ വാണിജ്യ എൽപിജി (ഇത് 4.33 ലക്ഷത്തിലധികം 19 കിലോഗ്രാം സിലിണ്ടറുകൾക്ക് തുല്യമാണ്) വിറ്റഴിച്ചു.

 

• 2026 ഏപ്രിൽ മുതൽ ഇതുവരെ മൊത്തം 11,082 മെട്രിക് ടൺ ഓട്ടോ എൽപിജി പൊതുമേഖലാ എണ്ണ കമ്പനികൾ വിറ്റഴിച്ചിട്ടുണ്ട്.

 

പ്രകൃതിവാതക വിതരണവും പിഎൻജി വിപുലീകരണ സംരംഭങ്ങളും

 

• ഗാർഹിക പിഎൻജി, ഗതാഗത മേഖലയിലെ സിഎൻജി എന്നിവയ്ക്ക് നൂറു ശതമാനം വിതരണം ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് മുൻഗണന നല്കിയിട്ടുണ്ട്.

 

• രാസവള നിർമ്മാണ ശാലകൾക്കുള്ള മൊത്തത്തിലുള്ള ഗ്യാസ് വിഹിതം അവയുടെ ആറുമാസത്തെ ശരാശരി ഉപഭോഗത്തിൻ്റെ ഏകദേശം 98 ശതമാനമായി വർദ്ധിപ്പിച്ചു.

 

• കൂടാതെ, സിജിഡി ശൃംഖലകൾ വഴിയുള്ള വിതരണം ഉൾപ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകൾക്കുള്ള ഗ്യാസ് വിതരണം 80 ശതമാനം വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.

 

• വാണിജ്യ എൽപിജി ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് എല്ലാ ജിഎ-കളിലും പിഎൻജി കണക്ഷനുകൾ നല്കുന്നതിന് മുൻഗണന നല്കാൻ സിജിഡി സ്ഥാപനങ്ങൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.

 

• ഐജിഎൽ, എംജിഎൽ, ഗെയിൽ ഗ്യാസ്, ബിപിസിഎൽ എന്നിവയുൾപ്പെടെയുള്ള സിജിഡി കമ്പനികൾ ഗാർഹിക, വാണിജ്യ പിഎൻജി കണക്ഷനുകൾ എടുക്കുന്നതിന് പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

• സിജിഡി ശൃംഖലയുടെ വിപുലീകരണത്തിന് ആവശ്യമായ അനുമതികൾ വേഗത്തിലാക്കാൻ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

 

• എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള ദീർഘകാല മാറ്റത്തിന് സഹായിക്കുകയാണെങ്കിൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽപിജിയുടെ 10 ശതമാനം അധിക വിഹിതം അനുവദിക്കുമെന്ന് 18.03.2026-ലെ കത്തിലൂടെ ഇന്ത്യാ ഗവൺമെൻ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

• പിഎൻജി വിപുലീകരണ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് 22 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ ഇതിനകം തന്നെ അധിക വാണിജ്യ എൽപിജി വിഹിതം കൈപ്പറ്റുന്നുണ്ട്.

 

• റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം 2026 മാർച്ച് 24-ലെ കത്തിലൂടെ സിജിഡി അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള അപേക്ഷകൾക്ക് മുൻഗണന നൽകുന്നതിനായി സമയപരിധി കുറച്ചുകൊണ്ടുള്ള ത്വരിതഗതിയിലുള്ള അംഗീകാര ചട്ടക്കൂട് മൂന്ന് മാസത്തേക്ക് പ്രത്യേകമായി നടപ്പിലാക്കിയിട്ടുണ്ട്. സിജിഡി അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട അപേക്ഷകൾ മുൻഗണനാടിസ്ഥാനത്തിൽ തീർപ്പാക്കുന്നതിനാണ് ഈ നടപടി.

 

• 1955-ലെ അവശ്യവസ്തു നിയമപ്രകാരം, 2026-ലെ പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം സംബന്ധിച്ച (പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ, നിർമ്മാണം, പ്രവർത്തനം, വിപുലീകരണം, മറ്റ് സൗകര്യങ്ങൾ എന്നിവയിലൂടെ) ഉത്തരവ് 24.03.2026-ലെ ഗസറ്റിലൂടെ ഇന്ത്യാ ഗവൺമെൻ്റ് വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും കാര്യക്ഷമവും സമയബന്ധിതവുമായ ഒരു ചട്ടക്കൂട് ഈ ഉത്തരവ് ഉറപ്പാക്കുന്നു. ഇത് അനുമതികൾ ലഭിക്കുന്നതിലെ താമസം, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ എന്നിവ പരിഹരിക്കുകയും, ജനവാസ മേഖലകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ വികസിപ്പിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇത് പിഎൻജി ശൃംഖലയുടെ വളർച്ച വേഗത്തിലാക്കുകയും, അവസാനഘട്ട കണക്ഷനുകൾ മെച്ചപ്പെടുത്തുകയും, പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുകയും അതിലൂടെ രാജ്യത്തിൻ്റെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുകയും ചെയ്യും.

 

• ഗാർഹിക പിഎൻജി കണക്ഷനുകൾ വേഗത്തിലാക്കാൻ പിഎൻജിആർബി, സിജിഡി സ്ഥാപനങ്ങൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. പിഎൻജി വിപുലീകരണത്തിൻ്റെ വേഗത നിലനിർത്തുന്നതിനായി ദേശീയ പിഎൻജി ഡ്രൈവ് 2.0, 2026 ജൂൺ 30 വരെ പിഎൻജിആർബി ദീർഘിപ്പിച്ചിട്ടുണ്ട്.

 

• ശുദ്ധവും കൂടുതൽ സുരക്ഷിതവും സ്വയംപര്യാപ്തവുമായ ഊർജ്ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യാ ഗവൺമെൻ്റ് ഒരു മാതൃകാ കരട് സംസ്ഥാന സിബിജി നയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി നിക്ഷേപക സൗഹൃദവും നടപ്പാക്കൽ കേന്ദ്രീകൃതവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്ന, സമഗ്രവും അയവുള്ളതുമായ ഒരു മാർഗ്ഗനിർദ്ദേശ ചട്ടക്കൂടായി പ്രവർത്തിക്കുക എന്നതാണ് ഈ മാതൃകാ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങൾക്ക്, അധിക വാണിജ്യ എൽപിജി വിഹിതത്തിൻ്റെ അടുത്ത ഗഡു അനുവദിക്കുന്നതിൽ മുൻഗണന നല്കുന്നതാണ്.

 

• കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2026 ഏപ്രിൽ 7-ലെ ഉത്തരവിലൂടെ സിജിഡി ശൃംഖലകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ആവശ്യമായ സ്ഥാപനാനുമതി അല്ലെങ്കിൽ പ്രവർത്തനാനുമതി 15 ദിവസത്തിനുള്ളിൽ നല്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്കും മലിനീകരണ നിയന്ത്രണ സമിതികൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നല്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

 

• 2026 മാർച്ച് മുതൽ ഇതുവരെ ഏകദേശം 6.04 ലക്ഷം പി‌എൻ‌ജി കണക്ഷനുകൾ പ്രവർത്തനക്ഷമമാക്കി. കൂടാതെ 2.68 ലക്ഷം കണക്ഷനുകൾക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു, ഇതോടെ ആകെ കണക്ഷനുകൾ 8.72 ലക്ഷമായി ഉയർന്നു. ഏകദേശം 6.73 ലക്ഷം ഉപഭോക്താക്കൾ പുതിയ കണക്ഷനുവേണ്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

• 2026 മെയ് 2 വരെയുള്ള കണക്കുകൾ പ്രകാരം, 43,630-ത്തിലധികം പിഎൻജി ഉപഭോക്താക്കൾ MYPNGD.in വെബ്‌സൈറ്റ് വഴി അവരുടെ എൽപിജി കണക്ഷനുകൾ തിരിച്ചേൽപ്പിച്ചു.

 

 

ക്രൂഡ് ഓയിൽ സ്ഥിതിയും റിഫൈനറി പ്രവർത്തനങ്ങളും

 

• എല്ലാ റിഫൈനറികളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു, ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരം നിലവിലുണ്ട്. കൂടാതെ, പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ ശേഖരവും രാജ്യം നിലനിർത്തുന്നുണ്ട്.

 

• ഗാർഹിക ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.

 

• ആഭ്യന്തര വിപണിയിൽ പെട്രോകെമിക്കൽ ഫീഡ്‌സ്റ്റോക്ക് ലഭ്യത ഉറപ്പാക്കുന്നതിനായി ഒരു അന്തർ-മന്ത്രാലയതല ജോയിൻ്റ് വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയായി, സെൻ്റർ ഫോർ ഹൈ ടെക്നോളജി നിശ്ചയിക്കുന്നതനുസരിച്ച്, നിർണ്ണായക മേഖലകൾക്കായി നിശ്ചിത അളവിൽ C3, C4 സ്ട്രീമുകൾ ലഭ്യമാക്കാൻ പെട്രോകെമിക്കൽ കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് 2026 ഏപ്രിൽ ഒന്നിലെ ഉത്തരവിലൂടെ ഇന്ത്യാ ഗവൺമെൻ്റ് അനുമതി നല്കി.

 

• ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, കെമിക്കൽസ് ആൻഡ് പെട്രോ കെമിക്കൽസ് വകുപ്പ് (DCPC), വ്യവസായ- ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) എന്നിവയിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ, ഫാർമ-കെമിക്കൽ മേഖലയിലെ കമ്പനികൾക്കായി എൽപിജി പൂളിൽ നിന്ന് പ്രതിദിനം 1000 മെട്രിക് ടൺ വീതം വിഹിതം അനുവദിച്ചിട്ടുണ്ട്.

 

• 2026 ഏപ്രിൽ 9 മുതൽ മുംബൈ, കൊച്ചി, വിശാഖപട്ടണം, ചെന്നൈ, മഥുര, ഗുജറാത്ത് റിഫൈനറികളിൽ നിന്നായി 10,600 മെട്രിക് ടണ്ണിലധികം പ്രൊപ്പിലീനും, ഏകദേശം 1400 മെട്രിക് ടൺ ബ്യൂട്ടൈൽ അക്രിലേറ്റും കെമിക്കൽ, ഫാർമ, പെയിൻ്റ് വ്യവസായങ്ങൾക്കായി വിറ്റഴിച്ചു.

ചില്ലറ ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും

 

 

 

രാജ്യത്തുടനീളം എല്ലാ ചില്ലറ ഇന്ധനവില്പന കേന്ദ്രങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.

 

 

 

പശ്ചിമേഷ്യൻ പ്രതിസന്ധി അസംസ്‌കൃത എണ്ണവിലയിൽ അസ്വാഭാവിക വർധനയ്ക്ക് കാരണമായിട്ടുണ്ട്. എങ്കിലും ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ കേന്ദ്ര ഗവൺമെൻ്റ്   പെട്രോളിൻ്റെയും

 

 ഡീസലിൻ്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു.

  • ‌2026 ഏപ്രിൽ 30-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്രസർക്കാർ ഡീസലിൻ്റെ   കയറ്റുമതി തീരുവ ലിറ്ററിന് 55.50 രൂപയിൽ നിന്ന് 23 രൂപയായും വ്യോമയാന ഇന്ധനത്തിൻ്റേത് ലിറ്ററിന് 42 രൂപയിൽ നിന്ന് 33

 

  • രൂപയായും കുറച്ചു. അനാവശ്യ കിംവദന്തികൾ കാരണം ചില ചില്ലറവില്പന കേന്ദ്രങ്ങളില്‍ ജനങ്ങള്‍ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുന്നതായി കാണപ്പെടുന്നു. രാജ്യത്തെ എല്ലാ പെട്രോൾ

 

  • പമ്പുകളിലും പെട്രോളിൻ്റെയും ഡീസലിൻ്റെയും മതിയായ ശേഖരം ലഭ്യമാണെന്ന്  ഗവൺമെൻ്റ്   അറിയിക്കുന്നു. പെട്രോളിൻ്റെയും ഡീസലിൻ്റെയും സാധാരണ ചില്ലറ വിലയിൽ മാറ്റമില്ല.

 

 പൊതുമേഖലാ എണ്ണക്കമ്പനികളുടെ ചില്ലറവില്പന കേന്ദ്രങ്ങളിലും വില വർധനയില്ല. 

 

മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും

 

 

 

സാധാരണ വിഹിതത്തിന് പുറമെ 48,000 കിലോലിറ്റര്‍ മണ്ണെണ്ണ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികമായി അനുവദിച്ചിട്ടുണ്ട്. ‌

 

18 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ മണ്ണെണ്ണ വിഹിത വിതരണ ഉത്തരവുകൾ പുറപ്പെടുവിച്ചു, ഹിമാചൽ പ്രദേശും ലഡാക്കും നിലവിൽ അധിക വിഹിതം ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.

 

സമുദ്ര സുരക്ഷയും കപ്പല്‍ ഗതാഗത പ്രവർത്തനങ്ങളും

 

മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ തുറമുഖ, കപ്പൽ ഗതാഗത, ജലപാത മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. മന്ത്രാലയം അറിയിച്ച കാര്യങ്ങള്‍:

 

നാവികരുടെ ക്ഷേമവും തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കാന്‍ വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍, സമുദ്രമേഖലയിലെ മറ്റ് പങ്കാളികൾ എന്നിവരുമായി തുറമുഖ, കപ്പൽ ഗതാഗത, ജലപാത മന്ത്രാലയം ഏകോപനം തുടരുന്നു.

 

കപ്പല്‍ സംബന്ധിച്ച പുതിയ വിവരം: 18 ഇന്ത്യക്കാർ ഉൾപ്പെടെ 20 ജീവനക്കാരുമായി 46,313 മെട്രിക് ടൺ എൽ.പി.ജി (ഇന്ത്യൻ കാർഗോ) വഹിച്ച് മാർഷൽ ഐലൻഡ്‌സ് പതാകയേന്തിയ എം.ടി സർവശക്തി (ഐഎംഒ നമ്പര്‍: 9350599) എന്ന എൽ.പി.ജി കപ്പൽ 2026 മെയ് 2-ന് സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നു. ഇത് 2026 മെയ് 13-ന് വിശാഖപട്ടണത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

 

മേഖലയിലെ ഇന്ത്യൻ നാവികരെല്ലാം സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾ ഉൾപ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ‌

 

ഡി.ജി ഷിപ്പിങ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചത് മുതൽ 8,373 ഫോണ്‍ കോളുകളും 17,965-ലധികം ഇ-മെയിലുകളും കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38 കോളുകളും 127 ഇ-മെയിലുകളും ലഭിച്ചു.

 

‌ഡി.ജി. ഷിപ്പിങ് മുഖേന ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേർ ഉൾപ്പെടെ ഇതുവരെ ആകെ 2,953-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മന്ത്രാലയത്തിന് സാധിച്ചു.

 

ഇന്ത്യയിലുടനീളം തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്. കപ്പല്‍ ഗതാഗതത്തിലോ തുറമുഖങ്ങളിലോ അസാധാരണ തിരക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

 

മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ

 

ഗൾഫ്, പശ്ചിമേഷ്യൻ മേഖലകളിലെ സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്. മേഖലയിലെ ഇന്ത്യൻ സമൂഹത്തിൻ്റെ   സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ മന്ത്രാലയം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മന്ത്രാലയം അറിയിച്ച കാര്യങ്ങള്‍:

 

വിവരങ്ങൾ പങ്കുവെയ്ക്കാനും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സംസ്ഥാന  ഗവൺമെൻ്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും വിദേശകാര്യ മന്ത്രാലയം പതിവായി ബന്ധപ്പെടുന്നുണ്ട്.

 

ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും സമയബന്ധിത സഹായം നൽകുന്നതിന് മുഴുവൻ സമയ ഹെൽപ്പ് ലൈനുകളുടെ പ്രവര്‍ത്തനം തുടരുന്നു. ഇന്ത്യന്‍ പൗരന്മാരെ സജീവമായി സഹായിക്കുന്ന അവര്‍ പ്രാദേശിക  ഗവൺമെൻ്റുകളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്നു.

 

പ്രാദേശിക ഗവൺമെൻ്റ്   മാർഗനിർദേശങ്ങൾ, വിമാന-യാത്രാ സാഹചര്യങ്ങൾ, കോൺസുലർ സേവനങ്ങൾ, ഇന്ത്യന്‍ സമൂഹത്തിനായി നടപ്പാക്കുന്ന വിവിധ ക്ഷേമ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട പുതുക്കിയ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്.

 

ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍ പ്രസ്തുത മേഖലകളില്‍ താമസിക്കുന്ന ഇന്ത്യൻ സമൂഹവുമായി സജീവമായി ഇടപെടുന്നുണ്ട്. അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ഇന്ത്യൻ കമ്യൂണിറ്റി അസോസിയേഷനുകൾ, സംഘടനകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ എന്നിവരുമായി അവർ പതിവായി സംവദിക്കുന്നു.

 

‌മേഖലയിലെ ഇന്ത്യൻ നാവികരുടെ ക്ഷേമത്തിന്  ഗവൺമെൻ്റ്   ഉയർന്ന മുൻഗണനയാണ് നൽകുന്നത്. പ്രാദേശിക അധികാരികളുമായും ഏജൻസികളുമായും ഏകോപിച്ച് പ്രവര്‍ത്തിക്കുക, കോൺസുലർ സഹായം ഉറപ്പാക്കുക, ഇന്ത്യയിലേക്ക് മടങ്ങുന്നതില്‍ സഹായിക്കുക എന്നിവയടക്കം എല്ലാ സഹായങ്ങളും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. 

 

മേഖലയിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നത് തുടരുന്ന പശ്ചാത്തലത്തില്‍ ആകെ വിമാന സർവീസുകളുടെ സാഹചര്യം മെച്ചപ്പെടുന്നു.

 

യു.എ.ഇ വ്യോമ പരിധിയ്ക്കകത്ത് സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായും താൽക്കാലിക മുൻകരുതൽ നടപടികൾ പിൻവലിച്ചതായും മെയ് 2-ന് യു.എ.ഇ പൊതു സിവിൽ വ്യോമയാന അതോറിറ്റി അറിയിച്ചു. ഇന്ത്യൻ, യു.എ.ഇ വിമാനക്കമ്പനികൾ യു.എ.ഇയിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.

സൗദി അറേബ്യയിലെയും ഒമാനിലെയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധയിടങ്ങളിലേക്ക് വിമാന സർവീസുകള്‍ തുടരുന്നു.

 

ഖത്തർ വ്യോമപാത ഭാഗികമായി തുറന്നിട്ടുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഖത്തർ എയർവേയ്‌സ് എന്നിവ ഖത്തറിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നു.

 

‌കുവൈറ്റ് വ്യോമപാതയും തുറന്നിട്ടുണ്ട്. ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നു.

 

ബഹ്‌റൈൻ വ്യോമപാതയും തുറന്നു. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗൾഫ് എയർ എന്നിവ ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. 

 

മേഖലയിലെ വിവിധ സ്ഥലങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകളുമായി ഇറാഖ് വ്യോമപാത തുറന്നത് ഇന്ത്യയിലേക്ക് തുടർയാത്രയ്ക്കായി ഉപയോഗിക്കാം.

 

കാർഗോ, ചാർട്ടേഡ് വിമാനങ്ങൾക്കായി ഇറാൻ വ്യോമപാത ഭാഗികമായി തുറന്നിട്ടുണ്ട്. ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ മന്ത്രാലയം ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇറാനിലെ ഇന്ത്യക്കാരോട് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ കരമാർഗം മടങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്. ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി ഇതുവരെ 2,504 ഇന്ത്യൻ പൗരന്മാരെ കരമാർഗം ഇറാനിൽ നിന്ന് പുറത്തെത്തിക്കാൻ സഹായിച്ചു.

 

ഇസ്രായേൽ വ്യോമപാത തുറന്നതോടെ മേഖലയിലെ വിവിധ സ്ഥലങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ പുനരാരംഭിച്ചു. ഇത് ഇന്ത്യയിലേക്ക് തുടര്‍യാത്രകള്‍ക്കായി ഉപയോഗിക്കാം.

 

***

 


( റിലീസ് ഐ.ഡി: 2257681) സന്ദര്‍ശക കൗണ്ടര്‍ : 13