പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗാംഗ്‌ടോക്കിലെ ഓർക്കിഡേറിയം സന്ദർശനത്തിനിടെ സിക്കിമിൻ്റെ അതുല്യമായ ജൈവവൈവിധ്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 28 APR 2026 3:15PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സിക്കിമിലെ ഗാംഗ്‌ടോക്കിലുള്ള ഓർക്കിഡേറിയം സന്ദർശിക്കുകയും അതിൻ്റെ സൗന്ദര്യത്തെയും സംസ്ഥാനത്തിൻ്റെ അതുല്യമായ ജൈവവൈവിധ്യത്തെയും പ്രശംസിക്കുകയും ചെയ്തു.

ഓർക്കിഡേറിയത്തിലേക്കുള്ള സന്ദർശനം ഹഠാദാകർഷിച്ച ഒരു അനുഭവമായിരുന്നുവെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഇത്തരം അർപ്പണബോധത്തോടെയുള്ള സംരക്ഷണ പ്രവർത്തനങ്ങൾ പ്രകൃതിയോടുള്ള നമ്മുടെ ആഴത്തിലുള്ള ഐക്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. സംരക്ഷണവും സുസ്ഥിര ജീവിതരീതിയും സ്വീകരിക്കാൻ ഇത്തരം ഉദ്യമങ്ങൾ പൗരന്മാർക്ക് പ്രചോദനം നൽകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"ഗാംഗ്‌ടോക്കിലെ ഓർക്കിഡേറിയം സന്ദർശിക്കുകയും അതിൻ്റെ സൗന്ദര്യത്തിൽ മനംമയങ്ങിപ്പോവുകയും ചെയ്തു. സിക്കിമിൻ്റെ സമ്പന്നമായ ജൈവവൈവിധ്യം യഥാർത്ഥത്തിൽ അതുല്യമാണ്. ഇത്തരം ഉദ്യമങ്ങൾ പ്രകൃതിയുമായുള്ള നമ്മുടെ ആഴത്തിലുള്ള ഐക്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിലേക്കും സുസ്ഥിര ജീവിതരീതിയിലേക്കും അവ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു."

***

-SK-

( റിലീസ് ഐ.ഡി: 2256312) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Assamese , Gujarati , Telugu