പ്രധാനമന്ത്രിയുടെ ഓഫീസ്
'മുണ്ടിയൽ ദോ ക്യൂജോ ദോ ബ്രസീൽ 2026'-ൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഇന്ത്യൻ ചീസ് നിർമ്മാതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
22 APR 2026 9:02PM by PIB Thiruvananthpuram
ചീസ്, പാലുത്പന്നങ്ങൾ എന്നിവയുടെ ആവേശകരമായ അന്താരാഷ്ട്ര മത്സരമായ 'മുണ്ടിയൽ ദോ ക്യൂജോ ദോ ബ്രസീൽ 2026'-ൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഇന്ത്യൻ ചീസ് നിർമ്മാതാക്കളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. നാല് ഇന്ത്യൻ ഉത്പന്നങ്ങൾ ഒരു സൂപ്പർ ഗോൾഡ്, രണ്ട് ഗോൾഡ്, ഒരു സിൽവർ എന്നിങ്ങനെ മെഡലുകൾ നേടി.
"എലിഫ്തീരിയ ഗുൽമാർഗ് (ബ്രീ സ്റ്റൈൽ) സൂപ്പർ ഗോൾഡും ലഡാക്കിലെ ലേയിലുള്ള നോർഡിക് ഫാമിൽ നിന്നുള്ള യാക്ക് ചുർപ്പി-സോഫ്റ്റ്, എലിഫ്തീരിയ ബ്രൂണോസ്റ്റ് (വേ ചീസ്) എന്നിവ ഗോൾഡ് മെഡലുകളും നേടി. എലിഫ്തീരിയ കാലി മിരി (ബെൽപർ ക്നോൾ സ്റ്റൈൽ) സിൽവർ മെഡലും നേടി," ശ്രീ മോദി പറഞ്ഞു.
മൗസം നാരംഗ്, തെൻലേ നുർബൂ എന്നിവരടക്കമുള്ള അവാർഡ് ജേതാക്കളുടെ നേട്ടത്തെ പ്രശംസിച്ച പ്രധാനമന്ത്രി, ഇത്തരം നേട്ടങ്ങൾ ഇന്ത്യയുടെ തനതു പാലുത്പന്ന നിർമ്മാണ മേഖലയ്ക്ക് ലഭിക്കുന്ന വർധിച്ചുവരുന്ന ആഗോള അംഗീകാരത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രസ്താവിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"ഇന്ത്യയിൽ നിന്നുള്ള ചീസ് ആഗോളതലത്തിൽ മുദ്ര പതിപ്പിക്കുന്നു…
ചീസ്, പാലുത്പന്നങ്ങൾ എന്നിവയ്ക്കായുള്ള ആവേശകരമായ അന്താരാഷ്ട്ര മത്സരമായ 'മുണ്ടിയൽ ദോ ക്യൂജോ ദോ ബ്രസീൽ 2026'-ൽ ഇന്ത്യ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ചു. നാല് ഇന്ത്യൻ ഉത്പന്നങ്ങൾ ഒരു സൂപ്പർ ഗോൾഡ്, രണ്ട് ഗോൾഡ്, ഒരു സിൽവർ എന്നിങ്ങനെ മെഡലുകൾ നേടി.
എലിഫ്തീരിയ ഗുൽമാർഗ് (ബ്രീ സ്റ്റൈൽ) സൂപ്പർ ഗോൾഡും ലഡാക്കിലെ ലേയിലുള്ള നോർഡിക് ഫാമിൽ നിന്നുള്ള യാക്ക് ചുർപ്പി-സോഫ്റ്റ്, എലിഫ്തീരിയ ബ്രൂണോസ്റ്റ് (വേ ചീസ്) എന്നിവ ഗോൾഡ് മെഡലുകളും നേടി. എലിഫ്തീരിയ കാലി മിരി (ബെൽപർ ക്നോൾ സ്റ്റൈൽ) സിൽവർ മെഡലും നേടി. മൗസം നാരംഗിനും തെൻലേ നുർബുവിനും അഭിനന്ദനങ്ങൾ.
ഇത്തരം വിജയങ്ങൾ ആഗോളവേദിയിൽ ഇന്ത്യയുടെ തനതു പാലുത്പന്ന നിർമ്മാണ മേഖലയെ ശക്തിപ്പെടുത്തുന്നു."
******
-NK-
( റിലീസ് ഐ.ഡി: 2254749)
സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക:
Kannada
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Telugu