പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാഷ്ട്രസേവനമാണ് വികസിത ഇന്ത്യയുടെ അടിസ്ഥാനമെന്ന് ഊന്നിപ്പറയുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 21 APR 2026 11:54AM by PIB Thiruvananthpuram

രാഷ്ട്രസേവനമാണ് വികസിത ഇന്ത്യയുടെ അടിത്തറയെന്ന് ഊന്നിപ്പറയുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. സിവിൽ സർവീസ് ദിനത്തിന്റെ അഭിമാനകരമായ ഈ വേളയിൽ വികസനത്തിന്റെ അവസാന ​ഗുണഭോക്താവിനെ കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവന്ന്, ശാക്തീകരിക്കപ്പെട്ടതും സമൃദ്ധവും അനുകമ്പയുള്ളതുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് ഊട്ടിയുറപ്പിക്കാമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു:

"शीलं परहितासक्तिः अनुत्सेकः क्षमा धृतिः।

अलोभश्चेति विद्यायाः परिपाकोञ्चलं फलम्॥"

ലാളിത്യം, പരോപകാരം, എളിമ, ക്ഷമ, സഹിഷ്ണുത, അത്യാഗ്രഹമില്ലായ്മ എന്നിവയെല്ലാം അറിവിന്റെ പൂർണ്ണതയുടെ തിളക്കമുള്ള ഫലങ്ങളാണെന്ന് ഈ സുഭാഷിതം വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു: -

"राष्ट्रसेवा ही ‘विकसित भारत’ की नींव है। सिविल सेवा दिवस के गौरवशाली अवसर पर आइए, अंतिम पंक्ति में खड़े व्यक्ति को विकास की मुख्यधारा से जोड़कर सशक्त, समृद्ध एवं संवेदनशील भारतवर्ष के निर्माण का संकल्प दोहराएं।


शीलं परहितासक्तिः अनुत्सेकः क्षमा धृतिः।

अलोभश्चेति विद्यायाः परिपाकोञ्चलं फलम्॥"

***

NK


( റിലീസ് ഐ.ഡി: 2254048) സന്ദര്‍ശക കൗണ്ടര്‍ : 13