തെരഞ്ഞെടുപ്പ് കമ്മീഷന്‍
2026-ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും
പോസ്റ്റഡ് ഓണ്‍:
20 APR 2026 3:02PM by PIB Thiruvananthpuram
1. അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നിയമസഭകളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൻ്റേയും 6 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിൻ്റേയും സമയക്രമം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ (ECI) 2026 മാർച്ച് 15-ന് പ്രഖ്യാപിച്ചു.
2. തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ (ഒന്നാം ഘട്ടം) വോട്ടെടുപ്പ് 2026 ഏപ്രിൽ 23-ന് (വ്യാഴാഴ്ച) നടക്കും. പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് 2026 ഏപ്രിൽ 29-ന് (ബുധനാഴ്ച) നടക്കും. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും വോട്ടെണ്ണൽ 2026 മെയ് 4-ന് (തിങ്കളാഴ്ച ) നടക്കുന്നതാണ്.
3. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135 സി പ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുൻപുള്ള 48 മണിക്കൂർ കാലയളവിൽ, ബന്ധപ്പെട്ട പോളിംഗ് ഏരിയയ്ക്കുള്ളിലെ ഹോട്ടലുകൾ, ഭക്ഷണശാലകൾ, മദ്യശാലകൾ, കടകൾ അല്ലെങ്കിൽ മറ്റ് പൊതു/സ്വകാര്യ സ്ഥലങ്ങളിൽ ലഹരിയുള്ളതോ, പുളിപ്പിച്ചതോ, ലഹരിയുണ്ടാക്കുന്നതോ ആയ മദ്യമോ സമാനമായ മറ്റ് ലഹരി പദാർത്ഥങ്ങളോ വിൽക്കാനോ നല്കാനോ വിതരണം ചെയ്യാനോ പാടുള്ളതല്ല.
4. മേൽപ്പറഞ്ഞ നിയമപരമായ വ്യവസ്ഥ കണക്കിലെടുത്ത്, നിയമസഭാ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന പോളിംഗ് ഏരിയകളിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുൻപുള്ള 48 മണിക്കൂർ കാലയളവിൽ, അതത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമങ്ങൾക്കനുസൃതമായി 'ഡ്രൈ ഡേ' പ്രഖ്യാപിക്കുകയും അക്കാര്യം വിജ്ഞാപനം ചെയ്യുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ പുനർവോട്ടെടുപ്പ് ആവശ്യമായി വരികയാണെങ്കിൽ, അത് നടക്കുന്ന തീയതിയിലും ഡ്രൈ ഡേ ബാധകമായിരിക്കും.
5. വോട്ടെണ്ണൽ ദിനമായ 2026 മെയ് 4-ന് (തിങ്കൾ), തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അതത് നിയമങ്ങൾക്കനുസൃതമായി ഡ്രൈ ഡേ പ്രഖ്യാപിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിക്കുന്നു.
6. മദ്യ വില്പനശാലകൾ , ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ക്ലബ്ബുകൾ, മദ്യം വിൽക്കുകയോ വിളമ്പുകയോ ചെയ്യുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവ മേൽപ്പറഞ്ഞ ദിവസങ്ങളിൽ മദ്യം വിൽക്കാനോ വിളമ്പാനോ പാടുള്ളതല്ല.
7. നോൺ-പ്രൊപ്രൈറ്ററി ക്ലബ്ബുകൾ, സ്റ്റാർ ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ തുടങ്ങിയവയ്ക്കും മദ്യം കൈവശം വയ്ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി വിവിധ വിഭാഗത്തിലുള്ള ലൈസൻസുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും ഈ ദിവസങ്ങളിൽ മദ്യം വിളമ്പാൻ അനുമതി ഉണ്ടായിരിക്കുന്നതല്ല.
8. മേൽപ്പറഞ്ഞ കാലയളവിൽ വ്യക്തികൾ മദ്യം സംഭരിച്ചു വെയ്ക്കുന്നത് നിയന്ത്രിക്കേണ്ടതാണ്. കൂടാതെ, ലൈസൻസില്ലാത്ത സ്ഥലങ്ങളിൽ മദ്യം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട എക്സൈസ് നിയമത്തിലെ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുകയും ചെയ്യും.
**
( റിലീസ് ഐ.ഡി: 2253796)
സന്ദര്‍ശക കൗണ്ടര്‍ : 37
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Gujarati
,
Tamil
,
Telugu
,
Kannada