|
പ്രധാനമന്ത്രിയുടെ ഓഫീസ്
നേട്ടങ്ങളുടെ പട്ടിക: ഓസ്ട്രിയൻ ഫെഡറൽ ചാൻസലർ ഡോ.ക്രിസ്റ്റ്യൻ സ്റ്റോക്കറുടെ ഇന്ത്യാ സന്ദർശനം
പോസ്റ്റഡ് ഓണ്‍:
16 APR 2026 3:01PM by PIB Thiruvananthpuram
ധാരണാപത്രങ്ങൾ/കരാറുകൾ/താത്പര്യപത്രം
|
ക്രമ നമ്പർ
|
ധാരണാപത്രങ്ങൾ/കരാറുകൾ/താത്പര്യപത്രം
|
വിവരണം
|
|
1
|
ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള ഓഡിയോവിഷ്വൽ സഹ-നിർമ്മാണ കരാർ
|
ഇരുരാജ്യങ്ങളിലെയും ചലച്ചിത്ര വ്യവസായങ്ങൾ തമ്മിലുള്ള മെച്ചപ്പെട്ട സഹകരണത്തിന് ഈ കരാർ ഒരു ചട്ടക്കൂട് നൽകുകയും സംയുക്ത ചലച്ചിത്ര നിർമ്മാണം, സർഗ്ഗാത്മക വിനിമയങ്ങൾ, സാംസ്കാരിക ഇടപെടലുകൾ എന്നിവ സുഗമമാക്കുകയും ചെയ്യും.
|
|
2
|
ഇന്ത്യൻ, ഓസ്ട്രിയൻ കമ്പനികൾക്കായി ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനം
|
ഫാസ്റ്റ് ട്രാക്ക് സംവിധാനം ഇന്ത്യൻ, ഓസ്ട്രിയൻ കമ്പനികളും നിക്ഷേപകരും പരസ്പരം സാമ്പത്തിക വ്യവസ്ഥകളിൽ നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യും. ബിസിനസ്സ് എളുപ്പമാക്കുന്നതുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ ഭാഗത്തുനിന്നുള്ള പൊതുവായ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദി കൂടിയായിരിക്കും ഫാസ്റ്റ് ട്രാക്ക് സംവിധാനം.
|
|
3
|
സൈനിക കാര്യങ്ങളിലെ സഹകരണം സംബന്ധിച്ച താത്പര്യപത്രം
|
2026 ജനുവരി 27-ന് ഒപ്പുവെച്ച ഇന്ത്യ-ഇയു പ്രതിരോധ സുരക്ഷാ പങ്കാളിത്തത്തിന്റെ ആക്കം ഉൾക്കൊണ്ട്, സൈനിക കാര്യങ്ങളിലെ സഹകരണം, പ്രതിരോധ വ്യാവസായിക സാങ്കേതിക പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിരോധ നയ സംവാദം, പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ എന്നിവ സുഗമമാക്കുന്നതിനും ഈ താത്പര്യപത്രം ഒരു സംഘടനാപരമായ ചട്ടക്കൂട് നൽകും.
|
|
4
|
ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള സംയുക്ത വർക്കിംഗ് ഗ്രൂപ്പിനെക്കുറിച്ചുള്ള താത്പര്യപത്രം
|
ഭീകരതയ്ക്കെതിരായ പോരാട്ടവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്ത്രപരമായ സഹകരണ മേഖലകൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഒരു സംയുക്ത ഭീകരവിരുദ്ധ വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനുള്ള ഇരുപക്ഷത്തിന്റെയും ലക്ഷ്യം ഉൾപ്പെടെ, ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള ഭീകരവിരുദ്ധ സഹകരണം ഈ താത്പര്യപത്രം മുന്നോട്ട് കൊണ്ടുപോകും.
|
|
5
|
ഓസ്ട്രിയയിലെ AGES-ഉം ഇന്ത്യയിലെ FSSAI-യും തമ്മിൽ ഭക്ഷ്യസുരക്ഷാ ധാരണാപത്രം
|
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ, ശാസ്ത്രീയ വിനിമയം, ശേഷി വർദ്ധിപ്പിക്കൽ, ഭക്ഷ്യ നിയന്ത്രണത്തിലും അപകടസാധ്യതാ വിലയിരുത്തലിലും മികച്ച പ്രവർത്തന രീതികൾ പങ്കിടൽ എന്നിവയിൽ ഈ ധാരണാപത്രം സഹകരണം പ്രോത്സാഹിപ്പിക്കും. അതുവഴി സുരക്ഷാ മാനദണ്ഡങ്ങൾക്ക് ഉയർന്ന മുൻഗണന ഉറപ്പാക്കിക്കൊണ്ട് കാർഷിക, ഭക്ഷ്യ ഉത്പന്നങ്ങളുടെ വ്യാപാരം പ്രോത്സാഹിപ്പിക്കും.
|
|
6
|
ഇരട്ട തൊഴിലധിഷ്ഠിത പരിശീലനം, നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത യോഗ്യതകൾ അംഗീകരിക്കൽ എന്നിവ സംബന്ധിച്ച സംയുക്ത താത്പര്യപത്രം
|
ഇരട്ട തൊഴിലധിഷ്ഠിത പരിശീലനം (അപ്രന്റീസ്ഷിപ്പ്), നൈപുണ്യവികസനം എന്നീ മേഖലകളിൽ വിനിമയങ്ങളും അറിവ് പങ്കിടലും വിപുലീകരിക്കാനും ഓസ്ട്രിയൻ മാനദണ്ഡങ്ങൾക്കനുസരിച്ച് ഇന്ത്യൻ തൊഴിലധിഷ്ഠിത യോഗ്യതകൾ അംഗീകരിക്കുന്നത് പ്രോത്സാഹിപ്പിക്കാനും സംയുക്ത താത്പര്യപത്രം സഹായിക്കും.
|
പ്രഖ്യാപനങ്ങൾ
|
ക്രമ നമ്പർ
|
ശീർഷകം
|
|
1
|
റോഡ് ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ സാങ്കേതിക സഹകരണത്തിനുള്ള ധാരണാപത്രം പുതുക്കൽ.
(ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റംസ് (ITS), റോഡ് സുരക്ഷ, ഇലക്ട്രോണിക് ടോൾ പിരിവ്, ട്രാഫിക് മാനേജ്‌മെന്റ് എന്നിവയിൽ സാങ്കേതിക സഹകരണം ശക്തിപ്പെടുത്താൻ ഈ ധാരണാപത്രം സഹായിക്കും.)
|
|
2
|
ഇന്ത്യ-ഓസ്ട്രിയ സ്റ്റാർട്ടപ്പ് ബ്രിഡ്ജിന് കീഴിൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങളുടെ വർദ്ധിത സഹകരണം.
(ഇരുരാജ്യങ്ങളിലെയും സ്റ്റാർട്ടപ്പുകൾ, യൂണിക്കോണുകൾ, ഇന്നൊവേഷൻ ഇക്കോസിസ്റ്റങ്ങൾ, വെഞ്ച്വർ ക്യാപിറ്റൽ നെറ്റ്‌വർക്കുകൾ എന്നിവ തമ്മിലുള്ള നിരന്തര സഹകരണം.)
|
|
3
|
ഇൻസ്റ്റിറ്റ്യൂഷണൽ സൈബർ സെക്യൂരിറ്റി ഡയലോഗ് ആരംഭിക്കൽ.
|
|
4
|
ഇന്ത്യയുടെ സെന്റർ ഫോർ യുഎൻ പീസ് കീപ്പിംഗും ഓസ്ട്രിയൻ ആംഡ് ഫോഴ്സ് ഇന്റർനാഷണൽ സെന്ററും (AUTINT) തമ്മിലുള്ള പങ്കാളിത്തം.
|
|
5
|
2026 ശരത്കാലത്തിൽ വിയന്നയിൽ ഉഭയകക്ഷി ബഹിരാകാശ വ്യവസായ സെമിനാർ സംയുക്തമായി സംഘടിപ്പിക്കാനുള്ള കരാർ; സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടുത്തി.
|
|
6
|
വർക്കിംഗ് ഹോളിഡേ പ്രോഗ്രാം പ്രവർത്തനക്ഷമമാക്കൽ.
|
|
7
|
മെച്ചപ്പെട്ട ഇന്ത്യ-ഓസ്ട്രിയ പങ്കാളിത്തത്തിന്റെ കേന്ദ്ര സ്തംഭമായി ഹൈ-ടെക്നോളജി സഹകരണം.
(സയൻസ് ആൻഡ് ടെക്നോളജി ജോയിന്റ് കമ്മിറ്റിക്ക് കീഴിൽ മെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി, ക്വാണ്ടം ടെക്നോളജി, മലിനജല ശുദ്ധീകരണം, മെഷീൻ ലേണിംഗ്, ലേസർ മുതലായവ ഉൾപ്പെടെയുള്ള നിരവധി സഹകരണ ഗവേഷണ-വികസന പദ്ധതികൾ തിരിച്ചറിയൽ.)
|
|
8
|
വിദ്യാഭ്യാസ സഹകരണത്തെക്കുറിച്ച് ഘടനാപരമായ ഉഭയകക്ഷി സംവാദത്തിന് തുടക്കം കുറിക്കൽ.
(നൈപുണ്യവികസനം മെച്ചപ്പെടുത്തുക, പാഠ്യപദ്ധതി വികസനം പ്രോത്സാഹിപ്പിക്കുക, യോഗ്യതകളുടെ പരസ്പര അംഗീകാരം സുഗമമാക്കുക, ഉന്നത വിദ്യാഭ്യാസത്തിലെ സ്ഥാപനപരമായ സഹകരണത്തെയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ-പരിശീലന സംവിധാനങ്ങളുടെ വികസനത്തെയും പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമിടുന്നു.)
|
|
9
|
ഇന്ത്യയുമായുള്ള വിദ്യാഭ്യാസ സഹകരണവും ഗവേഷണ സഹകരണവും വ്യവസ്ഥാപിതമായി ആഴത്തിലാക്കുന്നതിന് ഓസ്ട്രിയയിലെ പ്രമുഖ സാങ്കേതിക സർവകലാശാലകളുടെ 'ഫോക്കസ് ഇന്ത്യ' സംരംഭം.
(ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഓസ്ട്രിയയിൽ എഞ്ചിനീയറിംഗ്, ടെക്നിക്കൽ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ പഠിക്കുന്നതിനുള്ള പ്രവേശനം സുഗമമാക്കുന്നതിന് ഓസ്ട്രിയയിലെ മൂന്ന് പൊതുസാങ്കേതിക സർവകലാശാലകൾ (Technische Universität Wien, Technische Universität Graz und Montanuniversität Leoben) ഒരു പ്രത്യേക പോർട്ടൽ ആരംഭിച്ചു.)
|
***
NK
( റിലീസ് ഐ.ഡി: 2252588)
|