പ്രധാനമന്ത്രിയുടെ ഓഫീസ്
സ്ത്രീ ശാക്തീകരണത്തോടുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു
പോസ്റ്റഡ് ഓണ്‍:
16 APR 2026 9:53AM by PIB Thiruvananthpuram
പാർലമെന്റിന്റെ,ഇന്ന് ആരംഭിക്കുന്ന പ്രത്യേക സമ്മേളനത്തോടെ, സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തിൽ രാജ്യം ഒരു ചരിത്രപരമായ ചുവടുവെപ്പിന് ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. അമ്മമാരോടും സഹോദരിമാരോടുമുള്ള ആദരവ് രാജ്യത്തോടുള്ള ആദരവാണെന്നും, ഈ ബോധത്തോടെ രാജ്യം ഈ ദിശയിൽ ഉറച്ച തീരുമാനവുമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കുറിച്ചു.
പ്രധാനമന്ത്രി ഒരു സംസ്‌കൃത ശുഭാഷിതം പങ്കിട്ടു-
“व्युच्छन्ती हि रश्मिभिर्विश्वमाभासि रोचनम्।
ता त्वामुषर्वसूयवो गीर्भिः कण्वा अहूषत॥”
പ്രധാനമന്ത്രി എക്സിൽ (X) കുറിച്ച മലയാളം പരിഭാഷ താഴെ നൽകുന്നു:
സ്ത്രീ തന്റെ ജ്ഞാനത്തിന്റെ പ്രകാശം കൊണ്ട് അജ്ഞാനമാകുന്ന ഇരുട്ടിനെ അകറ്റുകയും ലോകത്തെ മുഴുവൻ പ്രകാശിപ്പിക്കുകയും ചെയ്യുന്നു എന്നാണ് ആ സംസ്‌കൃത സുഭാഷിതം അർത്ഥമാക്കുന്നത്. അതിനാൽ, ഐശ്വര്യവും ഉൽകൃഷ്ടമായ ഗുണങ്ങളും ആഗ്രഹിക്കുന്നവർ എല്ലായ്‌പ്പോഴും സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു;
“आज से शुरू हो रही संसद की विशेष बैठक में हमारा देश नारी सशक्तिकरण के लिए ऐतिहासिक कदम उठाने जा रहा है। हमारी माताओं-बहनों का सम्मान राष्ट्र का सम्मान है और यही भावना लेकर हम इस दिशा में दृढ़ता से आगे बढ़ रहे हैं।
व्युच्छन्ती हि रश्मिभिर्विश्वमाभासि रोचनम्।
ता त्वामुषर्वसूयवो गीर्भिः कण्वा अहूषत॥”
***
NK
( റിലീസ് ഐ.ഡി: 2252468)
സന്ദര്‍ശക കൗണ്ടര്‍ : 17
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada