പ്രധാനമന്ത്രിയുടെ ഓഫീസ്
ഡോ.ബി.ആർ.അംബേദ്കറുടെ ജന്മവാർഷിക ദിനത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
14 APR 2026 9:14AM by PIB Thiruvananthpuram
ഡോ.ബി.ആർ.അംബേദ്കറുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയംഗമമായ പ്രണാമമർപ്പിച്ചു.
രാഷ്ട്രനിർമ്മാണത്തിൽ ബാബാസാഹേബ് അംബേദ്കറുടെ സമാനതകളില്ലാത്ത സംഭാവനകൾ തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതും പുരോഗമനപരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിക്കാൻ ഡോ.അംബേദ്കറുടെ ജീവിതവും ആദർശങ്ങളും പൗരന്മാരെ പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ഡോ. അംബേദ്കറുടെ വ്യക്തിത്വവും പ്രവൃത്തികളും രാജ്യത്തിന്റെ വികസനത്തിന് എന്നും വഴികാട്ടിയായിരിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ശ്രീ മോദി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-
अयं निजः परो वेति गणना लघुचेतसाम्।
उदारचरितानां तु वसुधैव कुटुम्बकम्॥
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“ഡോ.ബാബാസാഹേബ് അംബേദ്കറുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് പ്രണാമം. രാഷ്ട്രനിർമ്മാണത്തിനായുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ അങ്ങേയറ്റം പ്രചോദനകരമാണ്. നീതിയുക്തവും പുരോഗമനപരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന്റെ ജീവിതവും പ്രവൃത്തികളും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു.”
“डॉ. बाबासाहेब अम्बेडकर का व्यक्तित्व और कृतित्व राष्ट्र निर्माण के लिए प्रेरणापुंज बना रहेगा।
अयं निजः परो वेति गणना लघुचेतसाम्।
उदारचरितानां तु वसुधैव कुटुम्बकम्॥”
***
NK
( റിലീസ് ഐ.ഡി: 2252410)
സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada