പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വിഖ്യാതയും ബഹുമുഖ പ്രതിഭയുമായ ഗായിക ആശാ ഭോസ്‌ലെ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


അവരുടെ അസാധാരണമായ സംഗീത യാത്രയെയും കാലാതീതമായ പ്രതിഭയെയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു

പോസ്റ്റഡ് ഓണ്‍: 12 APR 2026 2:20PM by PIB Thiruvananthpuram

വിഖ്യാതയും ബഹുമുഖ പ്രതിഭയുമായ ഗായിക ആശാ ഭോസ്‌ലെ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യ കണ്ട ഏറ്റവും ശ്രദ്ധേയവും വൈവിധ്യപൂർണ്ണവുമായ ശബ്ദങ്ങളിലൊന്നായി അദ്ദേഹം അവരെ അനുസ്മരിച്ചു.

പതിറ്റാണ്ടുകൾ നീണ്ടുനിന്ന അവരുടെ അസാധാരണമായ സംഗീത യാത്ര രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കിയെന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ സ്പർശിച്ചുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആത്മാവുള്ള മെലഡികളിലൂടെയായാലും ചടുലമായ ഈണങ്ങളിലൂടെയായാലും ആ ശബ്ദത്തിന് കാലാതീതമായ ഒരു തിളക്കമുണ്ടായിരുന്നുവെന്ന് ശ്രീ മോദി കുറിച്ചു. അവരുമായി നടത്തിയ സംഭാഷണങ്ങൾ എന്നും താൻ വിലമതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവരുടെ കുടുംബത്തിനും ആരാധകർക്കും സംഗീതപ്രേമികൾക്കും പ്രധാനമന്ത്രി ഹൃദയംഗമമായ അനുശോചനം അറിയിച്ചു. വരുംതലമുറകൾക്ക് അവർ എന്നും പ്രചോദനമായിരിക്കുമെന്നും അവരുടെ ഗാനങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ എന്നും പ്രതിധ്വനിക്കുമെന്നും ശ്രീ മോദി നിരീക്ഷിച്ചു.

പ്രധാനമന്ത്രി എക്സിൽ  കുറിച്ചു:

"ഇന്ത്യ കണ്ട ഏറ്റവും ശ്രദ്ധേയവും വൈവിധ്യപൂർണ്ണവുമായ ശബ്ദങ്ങളിലൊന്നായ ആശാ ഭോസ്‌ലെ ജിയുടെ വിയോഗത്തിൽ അങ്ങേയറ്റം ദുഃഖിക്കുന്നു. പതിറ്റാണ്ടുകൾ നീണ്ടുനിന്ന അവരുടെ അസാധാരണമായ സംഗീത യാത്ര നമ്മുടെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കുകയും ലോകമെമ്പാടുമുള്ള എണ്ണമറ്റ ഹൃദയങ്ങളെ സ്പർശിക്കുകയും ചെയ്തു. ആത്മാവുള്ള മെലഡികളായാലും ചടുലമായ ഈണങ്ങളായാലും അവരുടെ ശബ്ദത്തിന് കാലാതീതമായ ഒരു തിളക്കമുണ്ടായിരുന്നു. അവരുമായി നടത്തിയ സംഭാഷണങ്ങൾ ഞാൻ എന്നും വിലമതിക്കും.

അവരുടെ കുടുംബത്തിനും ആരാധകർക്കും സംഗീത പ്രേമികൾക്കും എന്റെ അനുശോചനം അറിയിക്കുന്നു. അവർ വരുംതലമുറകൾക്ക് പ്രചോദനമായി തുടരും. അവരുടെ ഗാനങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ എന്നെന്നും  പ്രതിധ്വനിക്കും."


“भारतातील सर्वात ख्यातनाम आणि अष्टपैलू आवाजांपैकी एक असलेल्या आशा भोसले जी यांच्या निधनाने अतिशय दुःख झाले. त्यांच्या अनेक दशकांच्या अद्वितीय संगीत प्रवासाने आपल्या सांस्कृतिक वारशाला समृद्ध केले आणि जगभरातील असंख्य लोकांच्या मनाला स्पर्श केला. भावपूर्ण गीतांपासून ते जोशपूर्ण संगीत रचनांपर्यंत, त्यांच्या आवाजात कालातीत तेज होते. त्यांच्याशी झालेल्या संवादांच्या आठवणी मी सदैव जपून ठेवेन.

त्यांच्या कुटुंबीयांना, चाहत्यांना आणि संगीतप्रेमींना माझ्या भावपूर्ण संवेदना. त्या पुढील पिढ्यांना प्रेरणा देत राहतील आणि त्यांची गाणी सदैव लोकांच्या आयुष्यात गुंजत राहतील.”

 

 

-NK-

( റിലീസ് ഐ.ഡി: 2251440) സന്ദര്‍ശക കൗണ്ടര്‍ : 13