പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശാന്തതയുടെയും വിവേകപൂർണ്ണമായ ചിന്തയുടെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 10 APR 2026 10:00AM by PIB Thiruvananthpuram

പ്രതിസന്ധിഘട്ടങ്ങളിൽ ശാന്തത പാലിക്കുന്നതിന്റെയും വിവേകത്തോടെ ചിന്തിക്കുന്നതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

രാജ്യത്തെ യുവാക്കൾ എന്ത് നേടിയെടുക്കാൻ ദൃഢനിശ്ചയം ചെയ്താലും അത് നേടിയെടുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യുവശക്തിയുടെ കരുത്താണ് രാജ്യത്തെ ദ്രുതഗതിയിലുള്ള വികസനത്തിന്റെ പാതയിലേക്ക് നയിക്കുന്നതെന്ന് ശ്രീ മോദി നിരീക്ഷിച്ചു.

പ്രധാനമന്ത്രി 'എക്സിൽ' കുറിച്ചു:

"देश के युवा जो ठान लेते हैं, उसे करके दिखाते हैं। यह हमारी युवाशक्ति का ही सामर्थ्य है कि हमारा राष्ट्र आज तेज गति से विकास के पथ पर अग्रसर है।

व्यसने वाऽर्थकृच्छ्रे वा भये वा जीवनान्तके।
विमृशन् वै स्वया बुद्ध्या धृतिमान् नावसीदति॥"

"കഷ്ടപ്പാടുകളിലോ സാമ്പത്തിക പ്രതിസന്ധിയിലോ ജീവന് ഭീഷണിയുള്ള ഘട്ടത്തിലോ ശാന്തത പാലിക്കുകയും വിവേകത്തോടെ ചിന്തിക്കുകയും ചെയ്യുന്ന ഒരാൾ തളർന്നുപോകില്ല. പ്രതിസന്ധിഘട്ടങ്ങളിൽ ശാന്തവും ചിന്താപൂർണ്ണവുമായ തീരുമാനങ്ങൾ അവനെ ദുഃഖത്തിൽ നിന്നും നഷ്ടങ്ങളിൽ നിന്നും സംരക്ഷിക്കുന്നു."

***

NK


( റിലീസ് ഐ.ഡി: 2250655) സന്ദര്‍ശക കൗണ്ടര്‍ : 14