പ്രധാനമന്ത്രിയുടെ ഓഫീസ്
ദേശീയ മാരിടൈം ദിനത്തിൽ ഇന്ത്യയുടെ സമുദ്ര പൈതൃകത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
05 APR 2026 2:29PM by PIB Thiruvananthpuram
ദേശീയ മാരിടൈം ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പൈതൃകത്തെ അനുസ്മരിക്കുകയും ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുടെയും വിലമതിക്കാനാവാത്ത സംഭാവനകളെ അംഗീകരിക്കുകയും ചെയ്തു.
സമുദ്ര മേഖലയിലുള്ള വ്യക്തികളുടെ സമർപ്പണം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും വ്യാപാരത്തെയും കണക്റ്റിവിറ്റിയെയും ശക്തിപ്പെടുത്തുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.
രാജ്യത്തിന് സമ്പന്നമായ ഭാവി ഉറപ്പാക്കുന്നതിനായി സമുദ്ര മേഖലയിലെ അപാരമായ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി വീണ്ടും ഉറപ്പിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“ദേശീയ മാരിടൈം ദിനത്തിൽ ഇന്ത്യയുടെ സമുദ്ര പൈതൃകത്തെയും ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുടെയും വിലമതിക്കാനാവാത്ത സംഭാവനകളെയും നമ്മൾ അനുസ്മരിക്കുന്നു. അവരുടെ സമർപ്പണം നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും വ്യാപാരത്തെയും കണക്റ്റിവിറ്റിയെയും ശക്തിപ്പെടുത്തുന്നു.
സമ്പന്നമായ ഒരു ഭാവിക്കായി നമ്മുടെ സമുദ്ര മേഖലയുടെ അപാര സാധ്യതകൾ നാം പ്രയോജനപ്പെടുത്തുന്നത് തുടരും.”
***
SK
( റിലീസ് ഐ.ഡി: 2249643)
സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada