പ്രധാനമന്ത്രിയുടെ ഓഫീസ്
ഡൽഹിയിലെ പാലമിൽ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ അനുശോചിച്ച് പ്രധാനമന്ത്രി
PMNRF-ൽ നിന്നും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു
പോസ്റ്റഡ് ഓണ്‍:
18 MAR 2026 2:45PM by PIB Thiruvananthpuram
പാലമിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ പ്രധാനമന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
ഡൽഹിയിലെ പാലമിലുണ്ടായ തീപിടിത്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് തന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പി.എം.എൻ.ആർ.എഫിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് ശ്രീ മോദി അറിയിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
"ഡൽഹിയിലെ പാലമിലുണ്ടായ തീപിടിത്തം സങ്കടകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പി.എം.എൻ.ആർ.എഫിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും: പ്രധാനമന്ത്രി"
***
SK
( റിലീസ് ഐ.ഡി: 2249241)
സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Telugu
,
Kannada