തെരഞ്ഞെടുപ്പ് കമ്മീഷന്‍
2026 ലെ പൊതുതെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും: പോളിംഗ് ദിവസം ശമ്പളത്തോടെയുള്ള അവധി
പോസ്റ്റഡ് ഓണ്‍:
03 APR 2026 11:39AM by PIB Thiruvananthpuram
1. അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും ഗോവ, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ 8 (എട്ട്) നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളുടെയും തീയതികൾ 2026 മാർച്ച് 15 ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു.
2. താഴെ നൽകിയിരിക്കുന്ന സമയക്രമ പ്രകാരമാണ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് നടക്കുക:
|
പൊതുതെരഞ്ഞെടുപ്പ്/ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിന്റെ/കേന്ദ്രഭരണ പ്രദേശത്തിന്റെ പേര്
|
വോട്ടെടുപ്പ് തീയതി
|
|
അസം, കേരളം, പുതുച്ചേരി, ഗോവ, കർണാടക, നാഗാലാൻഡ്, ത്രിപുര
|
09.04.2026
|
|
തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര
|
23.04.2026
|
|
പശ്ചിമ ബംഗാൾ
|
23.04.2026 (ഘട്ടം I)
29.04.2026 (ഘട്ടം II)
|
3. ഒരു സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്ത് ജനപ്രതിനിധി സഭയിലേക്കോ നിയമസഭയിലേക്കോ ഉള്ള തിരഞ്ഞെടുപ്പിലോ അല്ലെങ്കിൽ ഒരു പിസി/എസിയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലോ വോട്ടുചെയ്യാൻ അർഹതയുള്ള-ഏതെങ്കിലും ബിസിനസ്സ്, വ്യാപാരം, വ്യാവസായിക സ്ഥാപനം അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഓരോ വ്യക്തിക്കും 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 135B പ്രകാരം, വോട്ടെടുപ്പ് ദിവസം ശമ്പളത്തോടുകൂടിയ അവധി അനുവദിക്കും.
4. അത്തരം ശമ്പളത്തോടുകൂടിയ അവധിയുടെ പേരിൽ വേതനത്തിൽ കിഴിവ് വരുത്താൻ പാടില്ല. ഈ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരു തൊഴിലുടമയും പിഴ നൽകേണ്ടി വരും. എല്ലാ ദിവസ വേതനക്കാർക്കും കാഷ്വൽ തൊഴിലാളികൾക്കും വോട്ടെടുപ്പ് ദിവസം ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ട്.
5. തങ്ങളുടെ മണ്ഡലത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന വ്യാവസായിക അല്ലെങ്കിൽ വാണിജ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന, എന്നാൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ വോട്ടറായി രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികൾക്ക് (കാഷ്വൽ, ദിവസ വേതന തൊഴിലാളികൾ ഉൾപ്പെടെ) വോട്ട് രേഖപ്പെടുത്തുന്നതിന് പോകുന്നതിനായി വോട്ടെടുപ്പ് ദിവസം ശമ്പളത്തോടുകൂടിയ അവധി ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
6. എല്ലാ വോട്ടർമാർക്കും സ്വതന്ത്രമായും സൗകര്യപ്രദമായും അവരുടെ വോട്ടവകാശം വിനിയോഗിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഈ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട അധികൃതർക്ക് നൽകണമെന്ന് എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവണ്മെന്റുകളോടും കമ്മീഷൻ ആവശ്യപ്പെട്ടു.
***
( റിലീസ് ഐ.ഡി: 2248765)
സന്ദര്‍ശക കൗണ്ടര്‍ : 49