പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്‌കല ദിവസിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
01 APR 2026 10:31AM by PIB Thiruvananthpuram
ഉത്‌കല ദിവസിന്റെ സവിശേഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു. സാംസ്‌കാരികവും ആത്മീയവുമായ മഹത്വത്തിന്റെ കാലാതീതമായ പ്രതീകമായി തലയുയർത്തിനിൽക്കുന്ന സംസ്ഥാനമാണ് ഒഡിഷയെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഒഡിയ സംഗീതവും കലയും സാഹിത്യവും എണ്ണമറ്റ രീതിയിൽ ഇന്ത്യയെ സമ്പന്നമാക്കിയിട്ടുണ്ട്. "ദൃഢനിശ്ചയത്തിനും ലാളിത്യത്തിനും ഊഷ്മളതയ്ക്കും പേരുകേട്ട ഒഡിഷയിലെ ജനങ്ങൾ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വരുംകാലങ്ങളിൽ ഒഡിഷ പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കട്ടെ," ശ്രീ മോദി പ്രസ്താവിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"ഉത്‌കല ദിവസിന്റെ സവിശേഷ വേളയിൽ ആശംസകൾ നേരുന്നു. സാംസ്‌കാരികവും ആത്മീയവുമായ മഹത്വത്തിന്റെ കാലാതീതമായ പ്രതീകമായി തലയുയർത്തിനിൽക്കുന്ന സംസ്ഥാനമാണ് ഒഡിഷ. ഒഡിയ സംഗീതവും കലയും സാഹിത്യവും എണ്ണമറ്റ രീതിയിൽ ഇന്ത്യയെ സമ്പന്നമാക്കിയിട്ടുണ്ട്. ദൃഢനിശ്ചയത്തിനും ലാളിത്യത്തിനും ഊഷ്മളതയ്ക്കും പേരുകേട്ട ഒഡിഷയിലെ ജനങ്ങൾ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വരുംകാലങ്ങളിൽ ഒഡിഷ പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കട്ടെ."
***
SK
( റിലീസ് ഐ.ഡി: 2248282)
സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada