വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

എൻഎഫ്ഡിസിയുടെ പിന്തുണയോടെ രാജ്യത്തെ ചലച്ചിത്ര മേഖലയെ ശക്തിപ്പെടുത്തി സർക്കാർ; പിപിപി മാതൃകയും ആധുനിക ചലച്ചിത്ര നിർമ്മാണ സാങ്കേതിക വിദ്യകളും പ്രോത്സാഹിപ്പിക്കുന്നത്തിന് ഊന്നൽ

പോസ്റ്റഡ് ഓണ്‍: 01 APR 2026 4:40PM by PIB Thiruvananthpuram
ചലച്ചിത്ര ഉള്ളടക്ക വികസനം,ആശയവിനിമയം,വ്യാപനം (ഡെവലപ്‌മെന്റ്, കമ്മ്യൂണിക്കേഷൻ & ഡിസെമിനേഷൻ ഓഫ് ഫില്മിക് കണ്ടന്റ് - DCDFC) പദ്ധതിയിലൂടെ  ചലച്ചിത്ര നിർമ്മാണ ആവാസവ്യവസ്ഥയ്ക്ക്  സർക്കാർ സജീവ  പിന്തുണ നൽകുന്നു.

ചലച്ചിത്ര മേഖലയുടെ  മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ  നേരിട്ട് സാമ്പത്തിക സഹായം നൽകുന്ന, നൂറ് ശതമാനം കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണിത്.

DCDFC പദ്ധതിക്ക് കീഴിൽ, നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NFDC) വഴി ഗവൺമെന്റ് ചലച്ചിത്ര നിർമ്മാണത്തിന് സൗകര്യമൊരുക്കുന്നു. പ്രാദേശിക സിനിമകളും ഡോക്യുമെന്ററികളും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തുടനീളമുള്ള പ്രാദേശിക സാങ്കേതിക വിദഗ്ധർക്കും കലാകാരന്മാർക്കും സേവന ദാതാക്കൾക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതി സഹായിക്കുന്നു.

“ക്രിയേറ്റ് ഇൻ ഇന്ത്യ, ക്രിയേറ്റ് ഫോർ ദ വേൾഡ്” എന്ന പദ്ധതിയുടെ ഭാഗമായി ഇന്ത്യയെ ഉള്ളടക്ക നിർമ്മാണത്തിന്റെ  ആഗോള കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ മുംബൈയിൽ “വേൾഡ് ഓഡിയോ വിഷ്വൽ & എന്റർടെയിൻമെന്റ് സമിറ്റ് (WAVES 2025)” സംഘടിപ്പിച്ചു. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ഗ്ലോബൽ ബയേഴ്സ്, നിക്ഷേപകർ, ഒടിടി പ്ലാറ്റ്‌ഫോമുകൾ, സാങ്കേതിക വിദഗ്ധർ എന്നിവരുമായി സംവദിക്കാൻ ഇന്ത്യൻ ക്രിയേറ്റർമാർക്കും നിർമ്മാതാക്കൾക്കും സ്റ്റാർട്ടപ്പുകൾക്കും ഈ ഉച്ചകോടി ഒരു സംയോജിത വേദി ഒരുക്കി.

കൂടാതെ, ഓഡിയോ-വിഷ്വൽ കോ-പ്രൊഡക്ഷൻ കരാറുകൾ വഴി അന്താരാഷ്ട്ര- ആഭ്യന്തര സഹകരണത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. ഈ പദ്ധതികളിൽ സർക്കാർ പിന്തുണയോടൊപ്പം സ്വകാര്യ നിർമ്മാതാക്കളുടെ പങ്കാളിത്തവും ഉൾപ്പെടുന്നതിനാൽ, ഇന്ത്യൻ ഓഡിയോവിഷ്വൽ ആവാസവ്യവസ്ഥയിലേക്ക് നിക്ഷേപവും നൂതന ചലച്ചിത്രനിർമ്മാണ രീതികളും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് അനുസൃതമായ ഒരു മാതൃകയിലാണ് ഇവ പ്രവർത്തിക്കുന്നത്.

ആഭ്യന്തര ചലച്ചിത്രമേളകൾ നടത്തുന്നതിനുള്ള സഹായത്തിന്റെ ഭാഗമായി, സംസ്ഥാന സർക്കാരുകൾ ശുപാർശ ചെയ്യുന്ന ചലച്ചിത്രമേളകൾക്ക് ഗ്രാന്റുകൾ നൽകുന്നു.തിരഞ്ഞെടുത്ത സിനിമകളുടെ പാക്കേജുകൾ നൽകുന്നതിനൊപ്പം മാസ്റ്റർക്ലാസുകളും വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചും ഇത്തരം മേളകളെ സഹായിക്കുന്നു. കൂടാതെ, ചലച്ചിത്ര മേഖലയിലെ സാങ്കേതിക അറിവുകൾ പങ്കുവെച്ചുകൊണ്ട് നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NFDC) വിവിധ സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.  സംസ്ഥാന സർക്കാരുകളുടെ പ്രാദേശിക ചലച്ചിത്ര ശേഖരങ്ങൾ സംരക്ഷിക്കുന്നതിനും NFDC സഹായം നൽകുന്നുണ്ട്.കൂടാതെ, വിവിധ സംസ്ഥാനങ്ങൾ അവരുടെ വ്യവസായ വികസന നയങ്ങളുടെ ഭാഗമായി പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃക ഉൾപ്പെടെ സിനിമ നിർമ്മാണ സ്റ്റുഡിയോകളുടെ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നു.

ഡോ. തിരുമാവളവൻ തൊൽക്കാപ്പിയൻ ഉന്നയിച്ച  ഒരു  ചോദ്യത്തിന് മറുപടിയായി കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്  പാർലമെന്റിൽ സമർപ്പിച്ച പ്രസ്താവനയാണിത്.
 
SKY
 
 
*****

( റിലീസ് ഐ.ഡി: 2247860) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: Telugu , English , Urdu