തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

അസം, കേരളം, പുതുച്ചേരി നിയമസഭാ പൊതുതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര നിരീക്ഷകർക്ക് നിർദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പോസ്റ്റഡ് ഓണ്‍: 01 APR 2026 4:14PM by PIB Thiruvananthpuram
  1. 2026 ഏപ്രിൽ 9-ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസം, കേരളം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വിന്യസിച്ച കേന്ദ്ര നിരീക്ഷകരുടെ (പൊതു നീരീക്ഷകരും പൊലീസും ചെലവ് നിരീക്ഷകരും) അവലോകന യോഗം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ. ഗ്യാനേഷ് കുമാറിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. എസ്.എസ്. സന്ധു, ഡോ. വിവേക് ജോഷി എന്നിവരുടെയും നേതൃത്വത്തിൽ ഇന്ന് ചേർന്നു.

  2. അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്കൊപ്പം ആകെ 282 കേന്ദ്ര നിരീക്ഷകർ വീഡിയോ കോൺഫറൻസിംഗിലൂടെ യോഗത്തിൽ പങ്കെടുത്തു. നിരീക്ഷകരുടെ വിശദാംശങ്ങൾ താഴെ:

 

അസം, കേരളം, പുതുച്ചേരി പൊതുതിരഞ്ഞെടുപ്പുകളിൽ വിന്യസിച്ച കേന്ദ്ര നിരീക്ഷകരുടെ എണ്ണം

സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശം

നിയസഭാ മണ്ഡലങ്ങളുടെ എണ്ണം 

പൊതു നിരീക്ഷകർ

പൊലീസ് നിരീക്ഷകർ

ചെലവ് നിരീക്ഷകർ

ആകെ കേന്ദ്ര നിരീക്ഷകർ

അസം

126

51

35

50

136

കേരളം

140

51

17

40

108

പുതുച്ചേരി

30

17

4

17

38

ആകെ

296

119

56

107

282

 
  1. തിരഞ്ഞെടുപ്പുകൾ ഉത്സവപ്രതീതിയില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായി നടത്തുന്നുവെന്നും യാതൊരുവിധ ഭീഷണികളോ അക്രമങ്ങളോ പ്രലോഭനങ്ങളോ തിരഞ്ഞെടുപ്പിൽ ഉണ്ടാകുന്നില്ലെന്നും ഉറപ്പാക്കാന്‍ കമ്മീഷൻ നിരീക്ഷകർക്ക് നിർദേശം നൽകി.  

  2. മാതൃകാ പെരുമാറ്റച്ചട്ടം  കർശനമായി നടപ്പാക്കണമെന്നും  ലംഘനങ്ങൾ സംബന്ധിച്ച പരാതികളിൽ ഉടനടി നടപടി സ്വീകരിക്കണമെന്നും  കമ്മീഷന്‍ വ്യക്തമാക്കി.  

  3. പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും  അവരുടെ ഏജന്റുമാർക്കും പരാതികൾ ബോധിപ്പിക്കുന്നതിന് നിരീക്ഷകരുടെ ഫോൺ നമ്പറുകളും പരാതി കേൾക്കുന്ന സ്ഥലം, സമയം എന്നിവയും കൃത്യമായി പ്രസിദ്ധീകരിക്കണമെന്ന് കമ്മീഷന്‍ നിർദേശിച്ചു.

  4. പ്രിസൈഡിങ് ഓഫീസർമാരുടെ പരിശീലനം കൃത്യമായി നടന്നുവെന്ന് നിരീക്ഷകർ ഉറപ്പാക്കണം.  പ്രത്യേകിച്ച്, ഓരോ രണ്ട് മണിക്കൂറിലും വോട്ടിങ് ശതമാനവും വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തെ കണക്കുകളും ഇസിഐ നെറ്റ്  - വോട്ടർ ടേൺഔട്ട് മൊഡ്യൂളിൽ കൃത്യസമയത്ത് രേഖപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കണം. കൂടാതെ വോട്ടുചെയ്യുന്നവരുടെ വിരലില്‍ കൃത്യമായി മഷി പുരട്ടുന്നതിലും ഫോം 17-സി പൂരിപ്പിച്ച് വോട്ടെടുപ്പ് അവസാനിക്കുമ്പോൾ പോളിങ് ഏജന്റുമാർക്ക്  പകർപ്പ് കൈമാറുന്നതിലും മോക്ക് പോൾ വിവരങ്ങള്‍ നീക്കം ചെയ്യുന്നതിലും പ്രത്യേക ശ്രദ്ധ നൽകണം.

  5. വോട്ടർമാര്‍ക്ക് ക്യൂവിൽ ഇരിക്കാൻ ബെഞ്ചുകളും മൊബൈൽ ഫോണുകൾ നിക്ഷേപിക്കാന്‍ സൗകര്യവും ഉള്‍പ്പെടെ ഉറപ്പാക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ  എല്ലാ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും ലഭ്യമാണെന്ന് നിരീക്ഷകർ സ്ഥിരീകരിക്കണം. .  

  6. വെബ്കാസ്റ്റിങ് നിരീക്ഷണത്തിന് കൺട്രോൾ റൂം ക്രമീകരണങ്ങൾ കൃത്യമായി പരിശോധിക്കണം. ഇതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ട്രയല്‍ റണ്‍ നടത്തണം.  പിഴവുകൾ തിരിച്ചറിയാനും  റിപ്പോർട്ട് ചെയ്യാനും ഉദ്യോഗസ്ഥർക്ക് മതിയായ പരിശീലനം നൽകിയിട്ടുണ്ടെന്ന് നിരീക്ഷകർ ഉറപ്പാക്കണം. 

 
***

( റിലീസ് ഐ.ഡി: 2247859) സന്ദര്‍ശക കൗണ്ടര്‍ : 23
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Gujarati , Tamil