|
ആഭ്യന്തരകാര്യ മന്ത്രാലയം
ഇന്ന് ന്യൂഡല്‍ഹിയില്‍ നടന്ന 2027 ലെ സെന്‍സസിനെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ രജിസ്ട്രാര്‍ ജനറല്‍ കൂടിയായ സെന്‍സസ് കമ്മീഷണര്‍ പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
30 MAR 2026 3:22PM by PIB Thiruvananthpuram
2027 ലെ സെന്‍സസ് സംബന്ധിച്ച് ഇന്ന് ന്യൂഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറുമായ ശ്രീ. മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ സംസാരിച്ചു. ലോകത്തിലെ ഏറ്റവും വലിയ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യ ഘട്ടം 2026 ഏപ്രില്‍ 1 മുതല്‍ ആരംഭിക്കും. ഇത് ആദ്യമായി സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലായി നടത്തും. ആദ്യമായി സെല്‍ഫ് എന്യൂമറേഷന്‍ അഥവാ സ്വയം രേഖപ്പെടുത്തലിനുള്ള അവസരവും ലഭ്യമാകും. ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍, എന്‍ഡിഎംസി, ഡല്‍ഹി കന്റോണ്‍മെന്റ് ബോര്‍ഡ്, ഗോവ, കര്‍ണാടക, ലക്ഷദ്വീപ്, മിസോറാം, ഒഡീഷ, സിക്കിം എന്നിവിടങ്ങളില്‍ ഏപ്രില്‍ 1 മുതല്‍ 15 വരെ സെല്‍ഫ് എന്യുമെറേഷനും 2026 ഏപ്രില്‍ 16 മുതല്‍ മെയ് 15 വരെ വീടുകളുടെ എണ്ണമെടുപ്പും ഭവന സെന്‍സസും നടത്തും.
1948 ലെ സെന്‍സസ് നിയമം, 1990 ലെ സെന്‍സസ് നിയമങ്ങള്‍ എന്നിവയില്‍ കാലാകാലങ്ങളായി വരുത്തുന്ന ഭേദഗതി വ്യവസ്ഥകള്‍ പ്രകാരമാണ് ഇന്ത്യയുടെ സെന്‍സസ് നടത്തുന്നത്. ഇന്ത്യയിലെ അവസാന സെന്‍സസ് 2011-ല്‍ നടന്നു. സെന്‍സസ് പരമ്പരയിലെ 16-ാമത്തേതും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തേതുമാണ് 2027 ലെ ജനസംഖ്യ കണക്കെടുപ്പ് .
2027 ലെ ജനസംഖ്യാ സെന്‍സസ് നടത്താനുള്ള തീരുമാനം ഇന്ത്യന്‍ ഗവണ്‍മെന്റ് 2025 ജൂണ്‍ 16-ന് ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തിട്ടുണ്ട് . 2027 ലെ സെന്‍സസിന്റെ റഫറന്‍സ് തീയതി 2027 മാര്‍ച്ച് 1 ന് 00:00 മണിക്കൂറാണ്. (കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലേയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെയും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളുടെയും മഞ്ഞുമൂടിയ പ്രദേശങ്ങളുടെയും റഫറന്‍സ് തീയതി 2026 ഒക്ടോബര്‍ 1 ന് 00:00 മണിക്കൂറാണ്).
2027 ലെ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായി നടക്കും -.
ഘട്ടം I -HLO എന്നറിയപ്പെടുന്ന വീടുകളുടെ എണ്ണമെടുക്കലും ഭവന സെന്‍സസും ഇതില്‍ ഉള്‍പ്പെടുന്നു . സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവണ്‍മെന്റ്കളുടെ സൗകര്യാര്‍ത്ഥം 2026 ഏപ്രില്‍ സെപ്റ്റംബര്‍ വരെയുള്ള ആറുമാസത്തിനുള്ളില്‍ 30 ദിവസത്തെ കാലയളവില്‍, വീടുതോറുമുള്ള സെന്‍സസ് പ്രവര്‍ത്തനം നടത്തും. ഈ 30 ദിവസത്തെ കാലയളവിന് തൊട്ടുമുമ്പുള്ള 15 ദിവസമായിരിക്കും സെല്‍ഫ് എന്യൂമറേഷനുള്ള സൗകര്യം. ഈ ഘട്ടത്തില്‍ വീടുകളുടെ അവസ്ഥ, വീട്ടുകാര്‍ക്ക് ലഭ്യമായ സൗകര്യങ്ങള്‍, വീട്ടുകാരുടെ കൈവശമുള്ള ആസ്തികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. സെന്‍സസിന്റെ ഒന്നാം ഘട്ടത്തിലെ ചോദ്യങ്ങള്‍ സംബന്ധിച്ച് 2026 ജനുവരിയില്‍ വിജ്ഞാപനം ചെയ്തു.
ഘട്ടം II - ജനസംഖ്യാ കണക്കെടുപ്പ് (PE) 2027 ഫെബ്രുവരിയില്‍ നടത്തും (കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലും കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെയും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളുടെയും മഞ്ഞുമൂടിയ പ്രദേശങ്ങളുടെയും രണ്ടാം ഘട്ട സെന്‍സസ് 2026 സെപ്റ്റംബറില്‍ നടത്തും). CCPA തീരുമാനിച്ചതുപോലെ, കണക്കെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ജാതി സെന്‍സസ് നടത്തും. രണ്ടാം ഘട്ടത്തില്‍, ജനസംഖ്യാപരമായ വിവരങ്ങള്‍ , സാമൂഹിക-സാമ്പത്തിക കാര്യങ്ങള്‍,വിദ്യാഭ്യാസം, കുടിയേറ്റം, കുടുംബം മുതലായവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഓരോ വ്യക്തിയില്‍ നിന്നും ശേഖരിക്കും. ജനസംഖ്യാ കണക്കെടുപ്പിന്റെ കൃത്യമായ തീയതികളും ഈ ഘട്ടത്തില്‍ ആവശ്യപ്പെടുന്ന ചോദ്യങ്ങളും യഥാസമയം അറിയിക്കും.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഡല്‍ഹി (ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍, ഡല്‍ഹി കന്റോണ്‍മെന്റ് ബോര്‍ഡ്), ഗോവ, കര്‍ണാടക, ലക്ഷദ്വീപ്, മിസോറം, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ 2026 ഏപ്രില്‍ 16 മുതല്‍ മെയ് 15 വരെ ഭവന കണക്കെടുപ്പും ഭവന സെന്‍സസും നടത്തും. കൂടാതെ 2026 ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 15 വരെയുള്ള 15 ദിവസം സെല്‍ഫ് എന്യൂമറേഷന്‍ നടക്കും. മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഛണ്ഡീഗഡ്, ഛത്തീസ്ഗഡ്, ഹരിയാന എന്നിവ മെയ് 1 മുതല്‍ മെയ് 30 വരെ ഭവന പട്ടികപ്പെടുത്തല്‍ സെന്‍സസ് ആരംഭിക്കുകയും 2026 ഏപ്രില്‍ 16 മുതല്‍ ഏപ്രില്‍ 30 വരെ സ്വയം രേഖപ്പെടുത്തല്‍ നടത്തുകയും ചെയ്യും. ആദ്യ ഘട്ടത്തിന്റെ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം തിരിച്ചുള്ള കാലയളവും സ്വയം രേഖപ്പെടുത്തലും സംബന്ധിച്ച വിശദാംശങ്ങള്‍ അനുബന്ധത്തില്‍ ചേര്‍ത്തിട്ടുണ്ട്.
2027 ലെ സെന്‍സസിനായി കേന്ദ്ര ഗവണ്മെന്റ് 11,718.24 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സെന്‍സസ് ഉദ്യോഗസ്ഥര്‍ക്ക് ഓണറേറിയവും പരിശീലനവും നല്‍കുന്നതിനും ഐടി അടിസ്ഥാന സൗകര്യങ്ങള്‍, ലോജിസ്റ്റിക്‌സ് മുതലായവയ്ക്കുമായി മതിയായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2027 ലെ സെന്‍സസ് ഡിജിറ്റല്‍ രീതിയിലാകും നടത്തുക. സെന്‍സസ് ഉദ്യോഗസ്ഥര്‍ അവരുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് മൊബൈല്‍ ആപ്പ് വഴി നേരിട്ട് ഡാറ്റ ശേഖരിച്ച് സമര്‍പ്പിക്കും. ഇതിനുപുറമെ, രണ്ട് ഘട്ടങ്ങളിലും സ്വയം രേഖപ്പെടുത്തലിനായി ഓണ്‍ലൈന്‍ വ്യവസ്ഥയും ഉണ്ടായിരിക്കും. മൊബൈല്‍ ആപ്പും സെല്‍ഫ് എന്യുമറേഷന്‍ പോര്‍ട്ടലും ഹിന്ദി, ഇംഗ്ലീഷ് എന്നിവയുള്‍പ്പെടെ 16 ഭാഷകളില്‍ ലഭ്യമാകും. സെന്‍സസ് ഉദ്യോഗസ്ഥരുടെയും സൂപ്പര്‍വൈസര്‍മാരുടെയും അപ്പോയിന്റ്‌മെന്റ് ലെറ്റര്‍, ഐഡി കാര്‍ഡ് സൃഷ്ടിക്കല്‍, അവര്‍ക്ക് ജോലി ക്രമീകരിക്കല്‍ , സെന്‍സസ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം , എച്ച്എല്‍ബി സൃഷ്ടിക്കല്‍, ഡാഷ്ബോര്‍ഡ് വഴി തത്സമയം ജോലിയുടെ പുരോഗതി നിരീക്ഷിക്കല്‍, സെന്‍സസ് രേഖകള്‍/സംഗ്രഹം എന്നിവയുടെ നിര്‍മ്മാണം തുടങ്ങി സെന്‍സസുമായി ബന്ധപ്പെട്ട വിവിധ ഫീല്‍ഡ് പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനും നിരീക്ഷണത്തിനുമായി ഒരു പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒരു വെബ് മാപ്പിംഗ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഹൗസ്ലിസ്റ്റിംഗ് ബ്ലോക്കുകള്‍ (എച്ച്എല്‍ബി) രൂപീകരിക്കും. ഡാറ്റ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
സ്വയം രേഖപ്പെടുത്തലിനായി, താല്പര്യമുള്ള പൗരന്മാര്‍ക്ക് മൊബൈല്‍ നമ്പറും മറ്റ് അടിസ്ഥാന വിശദാംശങ്ങളും ഉപയോഗിച്ച് SE പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാനും അവരുടെ സൗകര്യത്തിനനുസരിച്ച് സെന്‍സസ് വിവരങ്ങളുടെ രേഖപ്പെടുത്തല്‍ പൂര്‍ത്തിയാക്കാനും കഴിയും. വിജയകരമായി സമര്‍പ്പിച്ചുകഴിഞ്ഞാല്‍, ഫീല്‍ഡ് സന്ദര്‍ശന വേളയില്‍ എത്തുന്ന ഉദ്യോഗസ്ഥന് നല്‍കേണ്ട ഒരു സവിശേഷ സെല്‍ഫ്-എന്യൂമറേഷന്‍ ഐഡി (SE ID) സൃഷ്ടിക്കപ്പെടും. സെന്‍സസ് ഉദ്യോഗസ്ഥന്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ് സ്വന്തം സൗകര്യത്തിനനുസരിച്ച് വിവരങ്ങള്‍ പൂരിപ്പിക്കുന്നതിന് സെല്‍ഫ്-എന്യുമറേഷന്‍ സൗകര്യം നല്‍കുന്നു. മുന്‍ സെന്‍സസുകളിലേതുപോലെ, സെന്‍സസ് ഉദ്യോഗസ്ഥര്‍ അവര്‍ക്ക് അനുവദിച്ച ബ്ലോക്കുകളില്‍ വീടുതോറുമുള്ള കണക്കെടുപ്പ് നടത്തുന്നത് തുടരുമെങ്കിലും, ഇത്തവണ ഒരുക്കിയിട്ടുള്ള ഒരു അധിക സൗകര്യമാണ് സ്വയം രേഖപ്പെടുത്തല്‍ അഥവാ സെല്‍ഫ് എന്യൂമറേഷന്‍.
(SE പോര്‍ട്ടല്‍ പ്രവേശിക്കുക (se.census.gov.in) മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. മാപ്പില്‍ സ്ഥലം തിരിച്ചറിയുക. ഗാര്‍ഹിക വിശദാംശങ്ങള്‍ പൂരിപ്പിക്കുക. വിവരങ്ങള്‍ സമര്‍പ്പിക്കുക. SE ഐഡി സ്വീകരിക്കുക. എന്യുമറേറ്റര്‍ക്ക് SE ഐഡി നല്‍കുക. ഡാറ്റ സ്ഥിരീകരിച്ചു & സെന്‍സസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്)
സെന്‍സസിന്റെ ആദ്യ ഘട്ടത്തിന്റെ (HLO) ഒരു പ്രീ-ടെസ്റ്റ് - അതായത് സെന്‍സസ് ഫീല്‍ഡ് തലത്തിലെയും മറ്റ് സംസ്ഥാന ഉദ്യോഗസ്ഥരുടെയും നിയമനവും പരിശീലനവും, ചോദ്യാവലി തയ്യാറാക്കല്‍ , പ്രസക്തമായ ആപ്പുകള്‍, പോര്‍ട്ടലുകള്‍, ഡാറ്റ ശേഖരണം മുതല്‍ ഡാറ്റ പ്രോസസ്സിംഗ് വരെയുള്ള മറ്റ് എല്ലാ അനുബന്ധ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള മുഴുവന്‍ സെന്‍സസ് പ്രവര്‍ത്തനത്തിന്റെയും പൂര്‍ണ്ണമായ റിഹേഴ്‌സല്‍ - 2025 നവംബറില്‍ എല്ലാ സംസ്ഥാനങ്ങളിലും/യുടികളിലും ഏകദേശം 5000 ബ്ലോക്കുകളിലായി നടത്തി.
01.01.2026 മുതല്‍ 31.03.2027 വരെയുള്ള കാലയളവില്‍ എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റുകളും മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട് . 01.01.2026 ലെ കണക്കനുസരിച്ച്, 2027 ലെ സെന്‍സസ്- 36 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍, 7,092 ഉപജില്ലകള്‍, 5,128 സ്റ്റാറ്റിയൂട്ടറി പട്ടണങ്ങള്‍, 4,580 സെന്‍സസ് പട്ടണങ്ങള്‍, ഏകദേശം 6,39,902 ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കും.
സെന്‍സസ് പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനത്തിനായി വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട് .വിഷയ വിദഗ്ദ്ധര്‍ 100 ദേശീയ പരിശീലകരെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇവര്‍ ഏകദേശം 2000 മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഈ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ഏകദേശം 45000 ഫീല്‍ഡ് ട്രെയിനര്‍മാരെ പരിശീലിപ്പിക്കുന്നു, അവര്‍ ഏകദേശം 80,000 ബാച്ചുകളിലായി ഏകദേശം 31 ലക്ഷം എന്യൂമറേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും പരിശീലിപ്പിക്കും. സെന്‍സസ് പ്രവര്‍ത്തനങ്ങളിലെ ഏറ്റവും പ്രധാന സംവിധാനമായ എന്യൂമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും സമയബന്ധിതമായി ഗുണനിലവാരമുള്ള ഡാറ്റ ശേഖരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ പരിശീലന സാമഗ്രികളും പ്രാദേശിക ഭാഷകളിലാണ് തയ്യാറാക്കിയിരിക്കുന്നത്.
*****
Annex
State & UT-wise Houselisting and Housing Census and SE Period
|
State/UT
|
Self-Enumeration Period
|
Houselisting and Housing Census Period
|
|
Andaman and Nicobar Islands, Delhi (New Delhi Municipal Council and Delhi Cantonment Board), Goa, Karnataka, Lakshadweep, Mizoram, Odisha, and Sikkim.
|
1 April to 15 April
|
16th April to 15th May
|
|
Gujarat*, Dadra and Nagar Haveli and Daman and Diu
|
5 April to 19 April
|
20 April to 19 May
|
|
Uttarakhand
|
10 April to 24 April
|
25 April to 24 May
|
|
Madhya Pradesh, Andhra Pradesh, Arunachal Pradesh, Chandigarh, Chhattisgarh, and Haryana
|
16 April to 30 April
|
1 May to 30 May
|
|
Bihar
|
17 April to 1 May
|
2 May to 31 May
|
|
Telangana
|
26 April to 10 May
|
11 May to 9 June
|
|
|
30 April to 14 May
|
15 May to 13 June
|
|
Delhi (Municipal Corporation of Delhi), Maharashtra, Meghalaya, Rajasthan and Jharkhand **
|
1 May to 15 May
|
16 May to 14 June
|
|
|
7 May to 21 May
|
22 May to 20 June
|
|
Jammu and Kashmir, Ladakh, and Puducherry
|
17 May to 31 May
|
1 June to 30 June
|
|
Himachal Pradesh
|
1 June to 15 June
|
16 June to 15 July
|
|
Kerala and Nagaland
|
16 June to 30 June
|
1 July to 30 July
|
|
Tamil Nadu and Tripura
|
17 July to 31 July
|
1 Aug to 30 Aug
|
|
Assam
|
2 Aug to 16 Aug
|
17 Aug to 15 Sep
|
|
Manipur
|
17 Aug to 31 Aug
|
1 Sep to 30 Sep
|
|
West Bengal
|
To be decided
|
|
*Gujarat- Subject to change
**Jharkhand- Notification of intention to conduct census published. For HLO period notification to be issued.
*****
( റിലീസ് ഐ.ഡി: 2247039)
|