പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നേപ്പാൾ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ബാലേന്ദ്ര ഷായെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

പോസ്റ്റഡ് ഓണ്‍: 27 MAR 2026 1:27PM by PIB Thiruvananthpuram

നേപ്പാൾ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ബാലേന്ദ്ര ഷായെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. “താങ്കളുടെ  ഈ നിയമനം നേപ്പാളിലെ ജനങ്ങൾ താങ്കളുടെ നേതൃത്വത്തിൽ അർപ്പിച്ച വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര നന്മയ്ക്കായി ഭാരത-നേപ്പാൾ സൗഹൃദവും സഹകരണവും കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ താങ്കളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു:

“നേപ്പാൾ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ  ബാലേന്ദ്ര ഷായ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. താങ്കളുടെ  ഈ നിയമനം നേപ്പാളിലെ ജനങ്ങൾ താങ്കളുടെ നേതൃത്വത്തിൽ അർപ്പിച്ച വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര നന്മയ്ക്കായി  ഭാരത-നേപ്പാൾ സൗഹൃദവും സഹകരണവും കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ താങ്കളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

@ShahBalen

***

SK

( റിലീസ് ഐ.ഡി: 2246120) സന്ദര്‍ശക കൗണ്ടര്‍ : 8