പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബിഹാർ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 22 MAR 2026 9:09AM by PIB Thiruvananthpuram

ബിഹാർ ദിനത്തോടനുബന്ധിച്ച് ബിഹാറിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.

ഇന്ത്യൻ പൈതൃകത്തിന് ബിഹാർ കാലങ്ങളായി പ്രതാപവും ദിവ്യത്വവും പകർന്നുനൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി സംസ്ഥാനത്തെ ജനങ്ങൾക്ക് തന്റെ ആശംസകൾ അറിയിച്ചു. സംസ്ഥാനം ഇപ്പോൾ ഓരോ ദിവസവും പുരോഗതിയുടെ പുതിയ അധ്യായങ്ങൾ രചിച്ചുകൊണ്ടിരിക്കുകയാണെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, കഠിനാധ്വാനികളും ഊർജ്ജസ്വലരുമായ ബിഹാറിലെ ജനങ്ങളുടെ സമർപ്പണവും കഴിവും 'വികസിത ഭാരത'ത്തിനൊപ്പം 'വികസിത ബിഹാർ' എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുമെന്ന തന്റെ ആത്മവിശ്വാസം വീണ്ടും ഉറപ്പിച്ചുപറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"बिहार दिवस के अवसर पर राज्य के अपने सभी परिवारजनों को अनेकानेक शुभकामनाएं। भारतीय विरासत को भव्यता और दिव्यता प्रदान करने वाला हमारा यह प्रदेश आज प्रगति के नित-नए अध्याय गढ़ने में जुटा है। मुझे विश्वास है कि विकसित बिहार के साथ विकसित भारत के संकल्प को साकार करने में यहां के कर्मठ एवं ऊर्जावान लोगों का समर्पण और सामर्थ्य बहुत काम आएगा।"

 

***

SK

( റിലീസ് ഐ.ഡി: 2245784) സന്ദര്‍ശക കൗണ്ടര്‍ : 8