പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സമീപകാല സംഭവ വികാസങ്ങളെക്കുറിച്ചുള്ള അന്തര്‍മന്ത്രാലയ പത്രസമ്മേളനം
പോസ്റ്റഡ് ഓണ്‍:
23 MAR 2026 6:03PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളെക്കുറിച്ചുള്ള വിവിധ മന്ത്രാലയങ്ങളുടെ വിശദീകരണത്തിന്റെ ഭാഗമായി, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം, തുറമുഖ, ഷിപ്പിംഗ്& ജലപാത മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്ന് നാഷണല്‍ മീഡിയ സെന്ററില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കുന്നതിനായി ഈ പത്രസമ്മേളനങ്ങള്‍ പതിവായി നടത്തുന്നു. ഇന്നത്തെ ആശയവിനിമയത്തിനിടെ, ഇന്ധന വിതരണത്തിന്റെ തല്‍സ്ഥിതി , സമുദ്ര പ്രവര്‍ത്തനങ്ങള്‍, മേഖലയിലെ ഇന്ത്യന്‍ പൗരന്മാരെ സഹായിക്കുന്നതിനുള്ള ശ്രമങ്ങള്‍, ഈ മേഖലകളിലുടനീളം തുടര്‍ച്ചയായ സ്ഥിരത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ പങ്കുവച്ചു.
ഊര്‍ജ്ജ വിതരണവും ഇന്ധന ലഭ്യതയും:
ഹോര്‍മുസ് കടലിടുക്ക് അടച്ചതിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും എല്‍പിജിയുടെയും സുഗമമായ ലഭ്യത നിലനിര്‍ത്താന്‍ സ്വീകരിച്ച നടപടികള്‍ക്കൊപ്പം ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ചുള്ള നിലവിലെ സ്ഥിതിയും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം നല്‍കി.
ക്രൂഡ്, റിഫൈനറികള്‍:
· എല്ലാ എണ്ണ ശുദ്ധീകരണശാലകളും മതിയായ അസംസ്‌കൃത എണ്ണ സംഭരണത്തോടെ ഉയര്‍ന്ന ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ പെട്രോളിന്റെയും ഡീസലിന്റെയും മതിയായ സംഭരണവുമുണ്ട്.
· എണ്ണ ശുദ്ധീകരണശാലകളില്‍ നിന്നുള്ള ആഭ്യന്തര എല്‍പിജി ഉത്പാദനം പ്രതിസന്ധിക്ക് മുമ്പുള്ളതിനേക്കാള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ചില്ലറ വില്പനശാലകള്‍ :
· എണ്ണ വിപണന കമ്പനികള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ഇന്ധനം ലഭ്യതയില്ലാത്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിതരണം പതിവായി നിലനിര്‍ത്തുന്നു.
· മതിയായ സംഭരണം ലഭ്യമായതിനാല്‍ പൗരന്മാര്‍ പരിഭ്രാന്തിയിലാകരുതെന്ന് നിര്‍ദ്ദേശിക്കുന്നു.
പ്രകൃതി വാതകം
· ആഭ്യന്തര PNG, CNG ഗതാഗത ആവശ്യത്തിനുള്ള 100% വിതരണം ഉള്‍പ്പെടെ മുന്‍ഗണനാ മേഖലകള്‍ക്ക് തുടര്‍ന്നും വിതരണം ഉറപ്പാക്കുന്നു. അതേസമയം വ്യാവസായിക, വാണിജ്യ ഉപഭോക്താക്കള്‍ക്കുള്ള വിതരണങ്ങള്‍ ഏകദേശം 80% നിയന്ത്രിക്കപ്പെടുന്നു.
· IGL, MGL, GAIL ഗ്യാസ്, BPCL തുടങ്ങിയ കമ്പനികള്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ വാണിജ്യ സ്ഥാപനങ്ങള്‍ക്കായി PNG കണക്ഷനുകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ നഗരവാതക വിതരണ (CGD) സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
· CGD ശൃംഖല വിപുലീകരിക്കുന്നതിന്, അപേക്ഷകളുടെ അനുമതി വേഗത്തിലാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് 16.03.2026 ലെ കത്ത് വഴി സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവണ്‍മെന്റ്കളോട് അഭ്യര്‍ത്ഥിച്ചു.
· എല്ലാ സംസ്ഥാനങ്ങള്‍ക്കും / യുടികള്‍ക്കും വാണിജ്യ എല്‍പിജിയുടെ 10% അധികമായി അനുവദിക്കുമെന്ന് 18.03.2026 ലെ കത്തിലൂടെ കേന്ദ്ര ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്‍പിജിയില്‍ നിന്ന് പിഎന്‍ജിയിലേക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാറുന്നതിന് നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
· സിജിഡി ശൃംഖല വിപുലീകരിക്കുന്നതിനും പിഎന്‍ജിയിലേക്കുള്ള പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിന് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിനും സംസ്ഥാന ഗവണ്‍മെന്റ് കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവയുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധനയിലാണെന്നും 19.03.2026 ലെ കത്തിലൂടെ രാജസ്ഥാന്‍ ഗവണ്‍മെന്റ് മന്ത്രാലയത്തിന് അപേക്ഷ നല്‍കി. ഇത് സംബന്ധിച്ച് മധ്യപ്രദേശ് ഗവണ്‍മെന്റ് 20.03.2026 ലെ കത്തിലൂടെ അറിയിച്ചു
· സിജിഡി അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട തീര്‍പ്പാക്കാത്തതും പുതിയതുമായ എല്ലാ അപേക്ഷകളും വേഗത്തില്‍ പരിശോധിക്കുവാനും തീര്‍പ്പാക്കാനും ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളോടും ഇന്ത്യാ ഗവണ്‍മെന്റ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
· കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ പിഎന്‍ജി കണക്ഷനുകള്‍ക്കായുള്ള സാധ്യത സംബന്ധിച്ച് സമഗ്രമായ വിലയിരുത്തല്‍ നടത്താനും ഈ പ്രക്രിയ ഏകോപിപ്പിക്കുന്നതിന് ഓരോ മന്ത്രാലയത്തില്‍ നിന്നും / വകുപ്പില്‍ നിന്നും ഒരു നോഡല്‍ ഓഫീസറെ നിയമിക്കാനും 20.03.2026 ലെ കത്തിലൂടെ കേന്ദ്ര ഗവണ്‍മെന്റ്, എല്ലാ മന്ത്രാലയങ്ങളോടും അഭ്യര്‍ത്ഥിച്ചു.
· കേന്ദ്രഗവണ്‍മെന്റിന്റെ മുകളില്‍ പറഞ്ഞ കത്തിന് മറുപടിയായി, CGD അപേക്ഷകള്‍ മുന്‍ഗണനാക്രമത്തില്‍, അതായത് ലഭിച്ച് 10 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (PESO) അതിന്റെ എല്ലാ ഓഫീസുകളോടും നിര്‍ദ്ദേശിച്ചു.
· പ്രധാന നഗരങ്ങളിലെയും നഗരപ്രദേശങ്ങളിലെയും വാണിജ്യ LPG ഉപഭോക്താക്കളോട് PNGയിലേക്ക് മാറാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
· CGD സ്ഥാപനങ്ങള്‍ 2026 മാര്‍ച്ച് മാസത്തിലെ ആദ്യ 3 ആഴ്ചകളില്‍ 3.5 ലക്ഷത്തിലധികം ഗാര്‍ഹിക, വാണിജ്യ PNG കണക്ഷനുകള്‍ നല്‍കി/സജീവമാക്കി.
LPG
· നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് LPG വിതരണം തുടര്‍ന്നും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
· വിതരണക്കാര്‍ പ്രതിസന്ധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
· ഉപഭോക്താക്കള്‍ പരിഭ്രാന്തരായി അധിക ബുക്കിംഗുകള്‍ നടത്തുന്നത് ഗണ്യമായി കുറഞ്ഞു. ഗാര്‍ഹിക LPG സിലിണ്ടര്‍ വിതരണം സാധാരണപോലെ തുടരുന്നു.
· വാണിജ്യ ഉപഭോക്താക്കള്‍ക്കുള്ള LPG വിതരണം ഭാഗികമായി (20%) ഇന്ത്യാ ഗവണ്‍മെന്റ് ഇതിനകം പുനഃസ്ഥാപിച്ചു. കൂടാതെ, PNG വിപുലീകരണത്തിനായി ബിസിനസ്സ് നടപടികള്‍ എളുപ്പമാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വാണിജ്യ LPG യുടെ 10% അധികമായി അനുവദിക്കാന്‍ 18.03.2026 ലെ കത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിരുന്നു.
· 21.03.2026 ലെ കത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്ക് വാണിജ്യ LPG യുടെ 20% കൂടി അനുവദിച്ചു. ഇതോടെ മൊത്തം വിഹിതം 50% ആക്കും (PNG വിപുലീകരണത്തിനായുള്ള പരിഷ്‌കാരങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന 10% വിഹിതം ഉള്‍പ്പെടെ). ഈ അധിക 20% വിഹിതം റസ്‌റ്റോറന്റുകള്‍, ധാബകള്‍, ഹോട്ടലുകള്‍, വ്യാവസായിക കാന്റീനുകള്‍, ഭക്ഷ്യ സംസ്‌കരണം/ക്ഷീര വ്യവസായം, സംസ്ഥാന ഗവണ്‍മെന്റോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ഭക്ഷണത്തിനായി നടത്തുന്ന സബ്‌സിഡിയുള്ള കാന്റീനുകള്‍/ഔട്ട്‌ലെറ്റുകള്‍, സമൂഹ അടുക്കളകള്‍, കുടിയേറ്റ തൊഴിലാളികള്‍ക്ക് 5 കിലോഗ്രാം എഫ്ടിഎല്‍ തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കും.
· കേന്ദ്ര ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 20 സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും ഗാര്‍ഹികേതര എല്‍പിജി അനുവദിക്കാന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ബാക്കിയുള്ള സംസ്ഥാനങ്ങള്‍ക്കും/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും, പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ നല്‍കുന്നു. 2026 മാര്‍ച്ച് 14 മുതല്‍ സംസ്ഥാനങ്ങള്‍ /കേന്ദ്രഭരണ പ്രദേശങ്ങളിലെ വാണിജ്യ സ്ഥാപനങ്ങള്‍ മൊത്തം 15,842 മെട്രിക് ടണ്‍ കൊണ്ടുപോയി .
മണ്ണെണ്ണ
· സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 48,000 കിലോ ലിറ്റര്‍ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്. അവരോട് വിതരണ കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
· 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എസ്‌കെഒ അലോക്കേഷന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഹിമാചല്‍ പ്രദേശും ലഡാക്കും ആവശ്യമില്ലെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇന്നുവരെ, 17 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ SKO വിഹിതം അനുവദിക്കുന്നതിനുള്ള ആവശ്യം ഉന്നയിച്ചിട്ടില്ല.
സംസ്ഥാന ഗവണ്‍മെന്റുകളുടെ /കേന്ദ്രഭരണ പ്രദേശങ്ങളുടെ പങ്ക്
· അവശ്യവസ്തു നിയമത്തിന്റെയും LPG നിയന്ത്രണ ഉത്തരവിന്റെയും കീഴില്‍ വിതരണം നിരീക്ഷിക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റുകളും കേന്ദ്രഭരണ പ്രദേശങ്ങളും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നു. പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ ജാഗ്രത പാലിക്കാന്‍ അവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
· 13.03.2026, 18.03.2026 തീയതികളിലെ കത്തിലൂടെ കേന്ദ്ര ഗവണ്‍മെന്റ് എല്ലാ സംസ്ഥാനങ്ങളോടും/കേന്ദ്രഭരണ പ്രദേശങ്ങളോടും ഇവ നടപ്പാക്കാന്‍ അഭ്യര്‍ത്ഥിച്ചു.
• പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, ഗാര്‍ഹിക എല്‍പിജിയുടെ അനധികൃത കൈമാറ്റം, മറ്റ് രീതികള്‍ എന്നിവ തടയുന്നതിന് കര്‍ശനമായ ജാഗ്രത പാലിക്കുക.
• അവശ്യവസ്തു നിയമം, 1955, പെട്രോളിയം നിയമം, 1934, പെട്രോളിയം നിയമങ്ങള്‍ 2002, മോട്ടോര്‍ സ്പിരിറ്റ്, എച്ച്എസ്ഡി ഉത്തരവ് 2005, മറ്റ് ബാധകമായ നിയമങ്ങള്‍ എന്നിവ പ്രകാരം നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക.
• പ്രാദേശിക മുന്‍ഗണനകളും ആവശ്യകതകളും കണക്കിലെടുത്ത് വാണിജ്യ എല്‍പിജിക്ക് ഉചിതമായ വിതരണ രീതികള്‍ വികസിപ്പിക്കുക.
• പരിഭ്രാന്തി സൃഷ്ടിക്കുന്നത് തടയുന്നതിനും എല്‍പിജിയുടെ നീതിയുക്തമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും കൃത്യമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും പൊതു മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക.
· എല്ലാ ജില്ലാ കളക്ടര്‍മാരോടും ഭക്ഷ്യസിവില്‍ സപ്ലൈസ് (എഫ്‌സി & എസ് ഉദ്യോഗസ്ഥര്‍) വിഭാഗത്തിനോടും ദിവസേന എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
· 32 സംസ്ഥാനങ്ങളിലും/യുടികളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും/യുടികളിലും ദിവസേന പത്രസമ്മേളനങ്ങളും നടത്തുന്നു.
· 33 സംസ്ഥാനങ്ങളിലും/യുടികളിലും ജില്ലാതല നിരീക്ഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
· കണ്‍ട്രോള്‍ റൂമുകളും ജില്ലാ നിരീക്ഷണ കമ്മിറ്റികളും സ്ഥാപിക്കാത്ത എല്ലാ സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും അടിയന്തരമായി അവ സ്ഥാപിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് നടപടി:
· പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി സംസ്ഥാനങ്ങളിലുടനീളം എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏകദേശം 2,400 റെയ്ഡുകള്‍ നടത്തുകയും അനധികൃതമായി സൂക്ഷിച്ച 800ലധികം സിലിണ്ടറുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
· ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ പിടിച്ചെടുക്കല്‍, എഫ്‌ഐആര്‍, അറസ്റ്റ് എന്നിവയുള്‍പ്പെടെ പ്രധാന നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
· വാരാന്ത്യത്തില്‍ രാജ്യത്തുടനീളമുള്ള ചില്ലറ വില്പനശാലകളിലും എല്‍പിജി വിതരണ കേന്ദ്രങ്ങളിലും പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ 2,600ലധികം മിന്നല്‍ പരിശോധനകള്‍ നടത്തി.
· ഇതുവരെ ഏകദേശം 550 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഏകദേശം 150 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മറ്റ് ഗവണ്മെന്റ് നടപടികള്‍
· സുഗമമായ എല്‍പിജി വിതരണത്തിനും പിഎന്‍ജി വിപുലീകരണത്തിനും ഗവണ്മെന്റ് മുന്‍ഗണന നല്‍കുന്നത് തുടരുന്നു. പ്രത്യേകിച്ച് വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ മുന്‍ഗണനാ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നു
· എണ്ണ ശുദ്ധീകരണശാലകളില്‍ നിന്നും മെച്ചപ്പെട്ട ഉത്പാദനം, ബുക്കിംഗ് ഇടവേളകള്‍ നഗരപ്രദേശങ്ങളില്‍ 21 മുതല്‍ 25 ദിവസം വരെയും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസം വരെയുമാക്കി പരിഷ്‌കരിക്കല്‍ , മുന്‍ഗണനാ മേഖലകള്‍ക്ക് വിഹിതം നല്‍കല്‍ എന്നിവ നടപടികളില്‍ ഉള്‍പ്പെടുന്നു.
· എല്‍പിജി ആവശ്യകതയിലെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിന് മണ്ണെണ്ണ, കല്‍ക്കരി തുടങ്ങിയ ഇതര ഇന്ധന സാധ്യതകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
· ചെറുകിട, ഇടത്തരം, മറ്റ് ഉപഭോക്താക്കള്‍ക്ക് കല്‍ക്കരി വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അളവില്‍ അവ അനുവദിക്കാന്‍ കല്‍ക്കരി മന്ത്രാലയം കോള്‍ ഇന്ത്യയ്ക്കും സിംഗറേനി കോളിയറീസിനും ഇതിനകം ഉത്തരവ് നല്‍കി.
· ഗാര്‍ഹിക, വാണിജ്യ ഉപഭോക്താക്കള്‍ക്ക് പിഎന്‍ജി കണക്ഷനുകള്‍ നല്‍കല്‍ സുഗമമാക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പൊതു അറിയിപ്പ്
· പൗരന്മാര്‍ ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കാനും കിംവദന്തികള്‍ ഒഴിവാക്കാനും നിര്‍ദ്ദേശിക്കുന്നു.
· പരിഭ്രാന്തിയോടെ അധിക ബുക്കിംഗുകള്‍ നടത്തുന്നത് ഒഴിവാക്കാനും ഡിജിറ്റല്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാനും എല്‍പിജി വിതരണ കേന്ദ്രങ്ങള്‍ അനാവശ്യമായി സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനും ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നു.
· PNG, വൈദ്യുത അല്ലെങ്കില്‍ ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പുകള്‍ പോലുള്ള ഇതര ഇന്ധനങ്ങള്‍/മാര്‍ഗങ്ങള്‍ ഉപയോഗിക്കാനും ഊര്‍ജ്ജം ലാഭിക്കാനും പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.
•സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവര്‍ത്തനങ്ങളും
പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ നിലവിലെ സമുദ്ര സാഹചര്യത്തെക്കുറിച്ചും ഇന്ത്യന്‍ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും തുറമുഖ, ഷിപ്പിംഗ്& ജലപാത മന്ത്രാലയം ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവെച്ചു. മന്ത്രാലയം അറിയിച്ചതിങ്ങനെ :
•മേഖലയിലെ എല്ലാ ഇന്ത്യന്‍ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ പതാക വാഹക കപ്പലുകള്‍ ഉള്‍പ്പെട്ട ഒരു അനിഷ്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
• കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കപ്പല്‍ വിന്യാസത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. നിലവില്‍ 22 ഇന്ത്യന്‍ പതാക വാഹക കപ്പലുകളും ഏകദേശം 600 ഇന്ത്യന്‍ നാവികരും പടിഞ്ഞാറന്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുണ്ട് . 11 നാവികര്‍ തിരികെ മടങ്ങി. ഏകീകൃത നടപടിക്രമങ്ങള്‍ അനുസരിച്ച് അവരെ തിരിച്ചയച്ചു
•കപ്പല്‍ ഉടമകള്‍, ആര്‍പിഎസ്എല്‍ ഏജന്‍സികള്‍, ഇന്ത്യന്‍ എംബസികള്‍ എന്നിവരുമായി ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡിജി ഷിപ്പിംഗ്) സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
• ഡിജി ഷിപ്പിംഗ് കണ്‍ട്രോള്‍ റൂം 24×7 പ്രവര്‍ത്തനക്ഷമമായി തുടരുന്നു. ഇത് പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം 3,730 കോളുകളും 7,058 ഇമെയിലുകളും കൈകാര്യം ചെയ്തിട്ടുണ്ട്. ഇതില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലഭിച്ച 60 കോളുകളും 129 ഇമെയിലുകളും കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ലഭിച്ച 180 കോളുകളും 310 ഇമെയിലുകളും ഉള്‍പ്പെടുന്നു.
• ഡിജി ഷിപ്പിംഗ് ഇതുവരെ 547 ല്‍ അധികം ഇന്ത്യന്‍ നാവികരെ സുരക്ഷിതമായി സ്വദേശത്തേക്ക് മടങ്ങാന്‍ സഹായിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13 പേരെയും കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 34 പേരെയും തിരികെ എത്തിക്കാന്‍ സഹായിച്ചു .
• ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവയുള്‍പ്പെടെയുള്ള സംസ്ഥാന മാരിടൈം ബോര്‍ഡുകള്‍ സ്ഥിരീകരിച്ചത് പ്രകാരം തുറമുഖങ്ങളിലൊന്നും തിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ഇന്ത്യയുടെ സമുദ്ര മേഖല സുഗമമായി പ്രവര്‍ത്തിക്കുന്നു.
• കപ്പല്‍ നീക്കങ്ങളും ചരക്ക് പ്രവര്‍ത്തനങ്ങളും
തുറമുഖങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് അതോറിറ്റി (ജെഎന്‍പിഎ), വി.ഒ. ചിദംബരനാര്‍ തുറമുഖ അതോറിറ്റി (VOCPA), വിശാഖപട്ടണം തുറമുഖം, മുന്‍ദ്ര, ദീനദയാല്‍ തുറമുഖ അതോറിറ്റി, ന്യൂ മംഗലാപുരം തുറമുഖ അതോറിറ്റി (NMPA) തുടങ്ങിയ പ്രധാന തുറമുഖങ്ങളില്‍ ഇതിനകം തന്നെ അധിക ശേഷി സൃഷ്ടിച്ചിട്ടുണ്ട്.
• ചെന്നൈ തുറമുഖ അതോറിറ്റിയില്‍ ഏകദേശം 40,000 ചതുരശ്ര മീറ്റര്‍ അധിക സംഭരണവും കൊച്ചി തുറമുഖ അതോറിറ്റിയില്‍ ഏകദേശം 2,500 ഇരുപത് അടി തുല്യ യൂണിറ്റ് (TEU) ശേഷിയും ഉള്‍പ്പെടെ അധിക അളവില്‍ ചരക്ക് എത്തുന്നത് നിയന്ത്രിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി അധിക സംഭരണം, കൈകാര്യം ചെയ്യല്‍ നടപടികള്‍ സ്വീകരിച്ചു.
· പശ്ചിമേഷ്യയിലെ മാറുന്ന സാഹചര്യം കണക്കിലെടുത്ത് തുറമുഖ, ഷിപ്പിംഗ്& ജലപാത മന്ത്രാലയം ഷിപ്പിംഗ് നീക്കങ്ങള്‍, തുറമുഖ പ്രവര്‍ത്തനങ്ങള്‍, നാവികരുടെ സുരക്ഷ, സമുദ്ര വ്യാപാരത്തിന്റെ തുടര്‍ച്ച എന്നിവ നിരീക്ഷിക്കുന്നത് തുടരുന്നു.
മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ
ഇന്ത്യന്‍ എംബസികള്‍ വഴി നല്‍കുന്ന സഹായവും ഇടപെടലും ഉള്‍പ്പെടെ മേഖലയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അവ ഇപ്രകാരം :
•പശ്ചിമേഷ്യ മേഖലയില്‍ നടക്കുന്ന സംഘര്‍ഷത്തെക്കുറിച്ച് പ്രധാനമന്ത്രി ലോക നേതാക്കളുമായി ആശയവിനിമയം നടത്തുന്നു.
•ശനിയാഴ്ച, അദ്ദേഹം ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാനുമായി സംസാരിക്കുകയും ഈദ്, നൗറൂസ് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഈ ആഘോഷവേള, പശ്ചിമേഷ്യയ്ക്ക് സമാധാനവും സ്ഥിരതയും പുരോഗതിയും കൊണ്ടുവരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
•മേഖലയിലെ സ്ഥിരതയെ ഭീഷണിപ്പെടുത്തുകയും ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചു.
• സമുദ്ര ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെയും കപ്പല്‍ പാതകള്‍ സദാ തുറന്നതും സുരക്ഷിതവുമായി തുടരുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
• ഇറാനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിലും ഇറാന്‍ നല്‍കുന്ന നിരന്തര പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു.
• പശ്ചിമേഷ്യയിലെയും ഗള്‍ഫ് മേഖലയിലെയും സംഭവവികാസങ്ങള്‍ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ, സംരക്ഷണം, ക്ഷേമം എന്നിവ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയായി തുടരുന്നു.
• സംസ്ഥാന ഗവണ്‍മെന്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും തുടര്‍ച്ചയായ ഏകോപനത്തോടെ ഒരു പ്രത്യേക എംഇഎ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനക്ഷമമായി തുടരുന്നു.
•മേഖലയിലുടനീളമുള്ള ഇന്ത്യന്‍ എംബസികളും പോസ്റ്റുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഹെല്‍പ്പ് ലൈനുകള്‍ നിലനിര്‍ത്തുന്നു. ഇന്ത്യന്‍ സമൂഹ സംഘടനകളുമായി ആശയവിനിമയം നടത്തുകയും ഏറ്റവും പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
•മിഷനുകള്‍ ആതിഥേയ ഗവണ്‍മെന്റുകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു. കൂടാതെ വിസ സൗകര്യം, കോണ്‍സുലാര്‍ സേവനങ്ങള്‍, ലോജിസ്റ്റിക്കല്‍ പിന്തുണ എന്നിവ നല്‍കി നാവികര്‍, വിദ്യാര്‍ത്ഥികള്‍, കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍, ഹ്രസ്വകാല സന്ദര്‍ശകര്‍ എന്നിവരെ സഹായിക്കുന്നു.
•ഫെബ്രുവരി 28 മുതല്‍, ഏകദേശം 3,75,000 യാത്രക്കാര്‍ മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി. വിമാന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു.
•യുഎഇയില്‍, ഷെഡ്യൂള്‍ ചെയ്യാത്ത വിമാനങ്ങള്‍ പരിമിതമായ എണ്ണം സര്‍വീസുകള്‍ തുടരുന്നു. ഇന്ന് ഇന്ത്യയിലേക്ക് ഏകദേശം 95 വിമാനങ്ങള്‍ പ്രതീക്ഷിക്കുന്നു.
• സൗദി അറേബ്യയില്‍ നിന്നും ഒമാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ സര്‍വീസ് തുടരുന്നുണ്ട്
• ഖത്തര്‍ വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നിരിക്കുന്നു. ഖത്തര്‍ എയര്‍വേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് ഏകദേശം 8–10 ഷെഡ്യൂള്‍ ചെയ്യാത്ത വിമാന സര്‍വീസുകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
• കുവൈറ്റ്, ബഹ്‌റൈന്‍ വ്യോമാതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നു. കുവൈറ്റിലെ ജസീറ എയര്‍വേയ്‌സ്, സൗദി അറേബ്യയിലെ അല്‍ ഖൈസുമ വിമാനത്താവളത്തില്‍ നിന്ന് (AQI) ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു. ബഹ്‌റൈനിലെ ഗള്‍ഫ് എയര്‍, സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് ഷെഡ്യൂള്‍ ചെയ്യാത്ത പ്രത്യേക വാണിജ്യ വിമാന സര്‍വീസുകള്‍ നടത്തുന്നത് തുടരുന്നു.
• കുവൈറ്റ്, ബഹ്‌റൈന്‍, ഇറാഖ് എന്നിവിടങ്ങളിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ യാത്ര സൗദി അറേബ്യ വഴി സുഗമമാക്കുന്നത് തുടരുന്നു.
• അര്‍മേനിയ, അസര്‍ബൈജാന്‍ വഴി ഇന്ത്യയിലേക്കുള്ള യാത്ര നടത്തുന്ന ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായം നല്‍കുന്നത് തുടരുന്നു. ഇതുവരെ 707 വിദ്യാര്‍ത്ഥികളും 324 ഇന്ത്യന്‍ പൗരന്മാരും ഉള്‍പ്പെടെ 1,031 ഇന്ത്യക്കാര്‍ അതിര്‍ത്തി കടന്നിട്ടുണ്ട്.
• ടെഹ്‌റാന്‍, ഇസ്ഫഹാന്‍, ഷിറാസ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
• ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജോര്‍ദാന്‍ വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
*****
( റിലീസ് ഐ.ഡി: 2244218)
സന്ദര്‍ശക കൗണ്ടര്‍ : 6