തെരഞ്ഞെടുപ്പ് കമ്മീഷന്‍
ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ എന്നിവയിൽ ദേശീയ, സംസ്ഥാന പാർട്ടികൾക്ക്, സൗജന്യ പ്രക്ഷേപണ /സംപ്രേഷണ സമയം നൽകുന്നതിനായി ഇ.സി.ഐ, ഡിജിറ്റൽ വൗച്ചറുകൾ അനുവദിച്ചു
പോസ്റ്റഡ് ഓണ്‍:
23 MAR 2026 1:43PM by PIB Thiruvananthpuram
1. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 39A പ്രകാരം, അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുകളിൽ അംഗീകൃത ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികൾക്ക് ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ (എ.ഐ.ആർ) എന്നിവയിൽ പ്രക്ഷേപണ -സംപ്രേഷണ സമയം അനുവദിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.
2 അതനുസരിച്ച്, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന 5 സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങളിലെ എല്ലാ അംഗീകൃത ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികൾക്കും ഐ.ടി. പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ സമയ വൗച്ചറുകൾ വിതരണം ചെയ്തിട്ടുണ്ട്.
3.സംസ്ഥാനങ്ങൾ/യു.ടി.കളിൽ ഓരോ ഘട്ടത്തിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതിക്കും വോട്ടെടുപ്പ് തീയതിക്ക് രണ്ട് ദിവസം മുമ്പും ഇടയിലുള്ള. ദിവസങ്ങളിലായി സംപ്രേഷണ/സംപ്രേഷണ കാലയളവ് ക്രമീകരിക്കും. രാഷ്ട്രീയ പാർട്ടികളുടെ അംഗീകൃത പ്രതിനിധികളുടെയും അതത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശം സി.ഇ.ഒയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ, സംസ്ഥാന/യു.ടി. തലത്തിൽ യഥാർത്ഥ സംപ്രേഷണ/പ്രക്ഷേപണ സമയം നറുക്കെടുപ്പിലൂടെ മുൻകൂട്ടി തീരുമാനിക്കും .
4. ഈ പദ്ധതി പ്രകാരം, ദൂരദർശനിലും ഓൾ ഇന്ത്യ റേഡിയോയിലും 45 മിനിറ്റ് അടിസ്ഥാന സമയമുള്ള സൗജന്യ സംപ്രേഷണ, പ്രക്ഷേപണ സൗകര്യം അനുവദിച്ചിട്ടുണ്ട് .ഓരോ പാർട്ടിക്കും സംസ്ഥാനത്തിനുള്ളിലെ പ്രാദേശിക ശൃംഖലയിലൂടെ സമയം നൽകുന്നതാണ്
5.അതത് സംസ്ഥാനങ്ങളിലും യുടിയിലും മുൻ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടെടുപ്പ് പ്രകടനത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയ പാർട്ടികൾക്ക് അധിക സമയം അനുവദിച്ചിട്ടുണ്ട്.
6.രാഷ്ട്രീയ പാർട്ടികൾ നിർദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പ്രക്ഷേപണത്തിനായുള്ള വിവരണവും റെക്കോർഡിംഗുകളും മുൻകൂട്ടി സമർപ്പിക്കേണ്ടതുണ്ട്. പ്രസാർ ഭാരതി നിർദ്ദേശിക്കുന്ന സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്ന സ്റ്റുഡിയോകളിലോ ദൂരദർശൻ/എഐആർ കേന്ദ്രങ്ങളിലോ റെക്കോർഡിംഗുകൾ നടത്താം.
7.പാർട്ടി പ്രക്ഷേപണങ്ങൾക്ക് പുറമേ, പ്രസാർ ഭാരതി കോർപ്പറേഷൻ ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ എന്നിവയിൽ രണ്ട് പാനൽ ചർച്ചകളും/അല്ലെങ്കിൽ സംവാദങ്ങളും സംഘടിപ്പിക്കും. യോഗ്യതയുള്ള ഓരോ രാഷ്ട്രീയ പാർട്ടിക്കും ഒരു പ്രതിനിധിയെ ഈ പരിപാടിയിലേക്ക് നാമനിർദ്ദേശം ചെയ്യാം. പരിപാടിയുടെ ഏകോപനം ഒരു അംഗീകൃത കോർഡിനേറ്റർ നിർവഹിക്കും
SKY
*******
( റിലീസ് ഐ.ഡി: 2243928)
സന്ദര്‍ശക കൗണ്ടര്‍ : 10