വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (NFDC) നടപ്പിലാക്കുന്ന ഡി.സി.ഡി.എഫ്.സി (DCDFC) പദ്ധതിയിലൂടെ സിനിമയെയും സർഗ്ഗാത്മക പ്രതിഭകളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ ഇന്ത്യ വിപുലീകരിക്കുന്നു.

പോസ്റ്റഡ് ഓണ്‍: 11 MAR 2026 2:42PM by PIB Thiruvananthpuram
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ഡി.സി.ഡി.എഫ്.സി (Development, Communication and Dissemination of Filmic Content) പദ്ധതിക്ക് കീഴിൽ  നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ്  കോർപ്പറേഷന്  ഫണ്ട്   അനുവദിക്കുന്നുണ്ട്.

ചലച്ചിത്രങ്ങളുടെ  ഉള്ളടക്ക നിർമ്മാണം, നവീകരണം, പ്രചരണം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യൻ സിനിമകളെ ദേശീയ-അന്തർദേശീയ തലങ്ങളിൽ കൂടുതൽ ശ്രദ്ധേയമാക്കുന്നതിനായി ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുക അവയിൽ പങ്കെടുക്കുക തുടങ്ങിയവ  ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഇന്ത്യൻ സിനിമയുടെ പ്രദർശനവും  ആഗോള സ്വാധീനവും വർദ്ധിപ്പിക്കുന്നതിനായി ചലച്ചിത്ര പ്രവർത്തകർക്കും ബന്ധപ്പെട്ട  സ്ഥാപനങ്ങൾക്കും സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നു. രാജ്യത്തെ  ചലച്ചിത്ര പൈതൃകത്തിൻ്റെ   സംരക്ഷണം, പുനരുദ്ധാരണം, ഡിജിറ്റൈസേഷൻ, ആർക്കൈവിംഗ് എന്നിവയെ പിന്തുണയ്ക്കുന്നതിനൊപ്പം, രാജ്യത്ത്  അന്താരാഷ്ട്ര ചലച്ചിത്രങ്ങളുടെ  ചിത്രീകരണത്തിനും  ഓഡിയോ-വിഷ്വൽ സഹനിർമ്മാണത്തിനും  ഈ പദ്ധതി ആനുകൂല്യങ്ങൾ നൽകുന്നു.

സിനിമാ മേഖലയുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ചലച്ചിത്ര പ്രവർത്തകർ, കലാകാരന്മാർ, സാങ്കേതിക വിദഗ്ധർ, മറ്റ് സിനിമാ പ്രൊഫഷണലുകൾ എന്നിവർക്കിടയിൽ ആശയവിനിമയം സുഗമമാക്കുന്നതിനുമായി വിവിധ ചലച്ചിത്ര മേളകൾ, വർക്ക്‌ഷോപ്പുകൾ, സ്ക്രീനിംഗുകൾ, മാസ്റ്റർക്ലാസ്സുകൾ, പ്രചാരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ചും പിന്തുണച്ചും മന്ത്രാലയം ഡി.സി.ഡി.എഫ്.സി  പദ്ധതിയിലൂടെ ചലച്ചിത്ര പ്രവർത്തകർക്കും മറ്റ് സർഗ്ഗാത്മക പ്രതിഭകൾക്കും പിന്തുണ നൽകുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ [https://www.nfdcindia.com](https://www.nfdcindia.com), [https://mib.gov.in/en/offerings/schemes-monitoring](https://mib.gov.in/en/offerings/schemes-monitoring) എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

സിനിമയെയും അനുബന്ധ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി എൻ.എഫ്.ഡി.സി  മുഖേന മന്ത്രാലയം, വിവിധ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ഓരോ വർഷവും ഗോവയിൽ നടത്തുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) ഇതിന് ഉദാഹരണമാണ്.


കൂടാതെ, 2025-ൽ മുംബൈയിൽ WAVES  (World Audio Visual & Entertainment Summit) വിജയകരമായി സംഘടിപ്പിച്ചു. മഹാരാഷ്ട്ര ഫിലിം സ്റ്റേജ് ആൻഡ് കൾച്ചറൽ ഡെവലപ്‌മെൻ്റ്   കോർപ്പറേഷൻ ലിമിറ്റഡുമായി (MFSCDCL) സഹകരിച്ച് മഹാരാഷ്ട്ര ഫിലിം സിറ്റിയിൽ റെസിഡൻഷ്യൽ റൈറ്റേഴ്സ് ലാബും (Residential Writers’ Lab) സംഘടിപ്പിച്ചു. പ്രധാന പരിപാടികൾ, പ്രദർശനങ്ങൾ/ഷോകൾ എന്നിവയുടെ എണ്ണം, പ്രതിനിധികളുടെയും പങ്കെടുത്തവരുടെയും ഏകദേശ കണക്ക് എന്നിവ സംബന്ധിച്ച  വർഷം തിരിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു.

ഡി.സി.ഡി.എഫ്.സി  പദ്ധതിയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച വിശദാംശങ്ങളും താഴെ പറയുന്നുണ്ട്. 
 

S

No.

Financial Year

Funds Allocated & Disbursed

to NFDC (₹ in Cr)

Funds Utilised by NFDC

(₹ in Cr)

1

2021-22

84.50

77.69

2

2022-23

127.00

122.78

3.

2023-24

348.12

339.89

4.

2024-25

340.68

324.21

5

2025-26*

232.46

156.86

                          *Till 26.02.2026.
 

Year

Event

No. of Screenings/

Shows

Approx Delegates/

Participants

2025

International Film Festival of India (IFFI)

380

17,999

2025

World Audio Visual & Entertainment Summit (WAVES)

-

1,00,000 +

2024

International Film Festival of India (IFFI)

435

15,384

2024

Mumbai International Film Festival (MIFF)

314

12,027

2023

International Film Festival of India (IFFI)

318

13,902

2022

International Film Festival of India (IFFI)

293

12,431

2022

Mumbai International Film Festival (MIFF)

119

8,898

2021

International Film Festival of India (IFFI)

236

8,888

ഈ പരിപാടികളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും അന്താരാഷ്ട്ര തലത്തിൽ നിന്നും  പ്രതിനിധികൾ പങ്കെടുക്കുന്നു.

ഇന്ന് ലോക്സഭയിൽ ശ്രീ ജി. കുമാർ നായിക്കിൻ്റെ   ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ വാർത്താവിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകനാണ് ഈ വിവരങ്ങൾ നൽകിയത്. 

 
***
 

( റിലീസ് ഐ.ഡി: 2238360) സന്ദര്‍ശക കൗണ്ടര്‍ : 10