പ്രധാനമന്ത്രിയുടെ ഓഫീസ്
രാഷ്ട്രത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടിയുള്ള കൂട്ടായ കരുത്തിനും ദൃഢനിശ്ചയത്തിനും ഊന്നൽ നൽകുന്ന ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
11 MAR 2026 9:31AM by PIB Thiruvananthpuram
രാഷ്ട്രത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടിയുള്ള കൂട്ടായ കരുത്തിനും ദൃഢനിശ്ചയത്തിനും ഊന്നൽ നൽകുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:
“स्वस्ति पन्थामनुचरेम सूर्याचन्द्रमसाविव।
पुनर्ददाताघ्नता जानता सङ्गमेमहि॥”
ഇന്ത്യയിലെ ജനങ്ങളുടെ അതിരുകളില്ലാത്ത കരുത്താണ് രാഷ്ട്ര വികസനത്തിന്റെ അച്ചുതണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ കഴിവുകളിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും നാം ഓരോ ദൃഢനിശ്ചയവും സാക്ഷാത്കരിച്ചിട്ടുണ്ട്. ഭാവിയിലും അത് തുടരും.
സൂര്യനെയും ചന്ദ്രനെയും പോലെ ശുഭകരമായ പാതയിലൂടെ നമുക്ക് നിരന്തരം സഞ്ചരിക്കാൻ സാധിക്കട്ടെ എന്നാണ് ആ സുഭാഷിതം അർത്ഥമാക്കുന്നത്. പരസ്പര അഹിംസയോടും യോജിപ്പോടും ജ്ഞാനത്തോടും കൂടി പരസ്പരം പിന്തുണച്ചുകൊണ്ട് പുരോഗതിയിലേക്കും ക്ഷേമത്തിലേക്കും നമുക്ക് ഒന്നിച്ച് മുന്നേറാം.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“भारतवासियों की असीम शक्ति ही देश के विकास की धुरी है। अपने सामर्थ्य और परस्पर विश्वास से हम हर संकल्प को साकार करते आए हैं और आगे भी करते रहेंगे।
स्वस्ति पन्थामनुचरेम सूर्याचन्द्रमसाविव।
पुनर्ददाताघ्नता जानता सङ्गमेमहि॥”
***
SK
( റിലീസ് ഐ.ഡി: 2237989)
സന്ദര്‍ശക കൗണ്ടര്‍ : 51
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada