റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്ന് രണ്ട് അമൃത് ഭാരത് ട്രെയിനുകൾ, രണ്ട് എക്‌സ്പ്രസ് ട്രെയിനുകൾ, ഒരു പാസഞ്ചർ ട്രെയിൻ എന്നിവ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും

നാഗർകോവിൽ-ചാർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ്- കന്യാകുമാരി, കേരള-തമിഴ്‌നാട് തീരം എന്നിവിടങ്ങളെ തെലങ്കാനയുമായി ബന്ധിപ്പിക്കും

രാമേശ്വരം-മംഗളൂരു, തിരുനെൽവേലി-മംഗളൂരു എക്സ്പ്രസ് ട്രെയിനുകൾ- തമിഴ്‌നാട്, കേരളം, കർണാടക എന്നിവിടങ്ങളിലെ തീർത്ഥാടകർക്കും തീരദേശ യാത്രക്കാർക്കും നേരിട്ടുള്ള സഞ്ചാരപാത തുറക്കും

മൂന്ന് അമൃത് ഭാരത് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്യുകയും വൈദ്യുതീകരണം പൂർത്തിയായ ഷൊർണൂർ-നിലമ്പൂർ പാത രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും; ഇന്ത്യൻ റെയിൽവേ കേരളത്തിലെ യാത്രക്കാർക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നു

प्रविष्टि तिथि: 10 MAR 2026 7:09PM by PIB Thiruvananthpuram
2026 മാർച്ച് 11 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രണ്ട് അമൃത് ഭാരത് എക്സ്പ്രസ്, രണ്ട് എക്സ്പ്രസ് ട്രെയിനുകൾ, തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള ഒരു പാസഞ്ചർ ട്രെയിൻ, കേരളത്തിലെ എറണാകുളത്ത് നിന്നുള്ള ഒരു പാസഞ്ചർ ട്രെയിൻ എന്നിവ ഫ്ലാഗ് ഓഫ് ചെയ്യും. പുതിയ ട്രെയിൻ സർവീസുകൾ തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, ഝാർഖണ്ഡ് എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടും. കേരളത്തിലെ മൂന്ന് പുനർവികസിപ്പിച്ച അമൃത് സ്റ്റേഷനുകളുടെ ഉദ്ഘാടനവും ഷൊർണൂർ-നിലമ്പൂർ റെയിൽവേ പാത വൈദ്യുതീകരണ പദ്ധതിയുടെ സമർപ്പണവും ഈ അവസരത്തിൽ നടക്കും.

ഈ രാജ്യത്തെ പ്രവർത്തനനിരതമാക്കുന്ന തൊഴിലാളികൾ:

അമൃത് ഭാരത് എക്സ്പ്രസ് എയർ കണ്ടീഷൻ ചെയ്യാത്തതും താങ്ങാനാവുന്ന നിരക്കിലുള്ളതും , തിരക്കേറിയ സീസണിൽ ടിക്കറ്റ് നിരക്ക് വർദ്ധന ഉണ്ടാവാത്തത് വഴി പ്രതിമാസ വേതനക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കാത്തതുമായ ട്രെയിൻ ആണ്. യാത്രക്കാർ തമ്മിൽ, സുഖസൗകര്യങ്ങളുടെ ചെലവ് താങ്ങാൻ കഴിയുന്നവരെന്നോ ദൈനദിനം യാത്ര ചെയ്യേണ്ടവരെന്നോ ഉള്ള വ്യത്യാസം സൃഷ്ടിക്കാത്ത ട്രെയിൻ ഗതാഗതസംവിധാനമാണിത് . അതിന്റെ സ്ലീപ്പർ, ജനറൽ ക്ലാസ് കോച്ചുകളെ ഗണ്യമായ വിഭാഗം യാത്രക്കാർ ആശ്രയിക്കുന്നു. ഒരുകാലത്ത് പ്രീമിയം സേവനങ്ങളുടെ മാത്രം പ്രത്യേകതയായിരുന്ന ആധുനികയാത്രാ നിലവാരം, നവീന ഇന്റീരിയറുകൾ, ഉയർന്ന വേഗത എന്നിവ അമൃത് ഭാരത് അവർക്ക് നൽകുന്നു. ദിവ്യാംഗർക്കു സൗകര്യമുള്ള രണ്ട് കോച്ചുകൾ ഭിന്നശേഷിയുള്ളവരെ അവഗണിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു.

 കോയമ്പത്തൂരും തിരുപ്പൂരും ചേർന്ന് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളി കേന്ദ്രത്തെ പ്രതിനിധീകരിക്കുന്നു.തറികൾ, ലെയ്ത്തുകൾ, നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള ക്രെയിനുകൾ തുടങ്ങിയവയിൽ പണിയെടുക്കുന്ന തൊഴിലാളികൾ,ഈ മേഖലയെ ദക്ഷിണേന്ത്യയുടെ ഉത്പാദന നട്ടെല്ലാക്കി മാറ്റുന്നു. ഈ തൊഴിലാളികളിൽ ഭൂരിഭാഗവും ഈ ട്രെയിൻ കടന്നുപോകുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അവരെ സംബന്ധിച്ചിടത്തോളം, പോദനൂർ-ധൻബാദ് അമൃത് ഭാരത് എക്സ്പ്രസ് ഒരു ഗവണ്മെന്റ് പ്രഖ്യാപനമല്ല; അവർക്കായി തുറക്കുന്ന ഒരു കവാടമാണിത് .

ഇത്തരത്തിലുള്ള സംയോജനത്തെ അടിസ്ഥാനമാക്കി, ഇന്ത്യൻ റെയിൽവേയുടെ ദർശനം വികസിതഭാരതം എന്ന സ്വപ്നവുമായി പൊരുത്തപ്പെടുന്നു. യഥാർത്ഥ വികസനം മെട്രോകൾ വഴി മാത്രമുള്ള കണക്റ്റിവിറ്റിയല്ല, മറിച്ച് ഇന്ത്യയുടെ ദ്വിതീയ, തൃതീയ നഗരങ്ങളെ ഒരൊറ്റ, പ്രവർത്തനക്ഷമമായ ദേശീയ സമ്പദ്‌വ്യവസ്ഥയിലേക്ക് സംയോജിപ്പിക്കുക എന്നതാണ്.

രണ്ട് എക്സ്പ്രസുകളും രണ്ട് പാസഞ്ചർ ട്രെയിനുകളും

രാമേശ്വരം-മംഗളുരു എക്സ്പ്രസും തിരുനെൽവേലി-മംഗളുരു എക്സ്പ്രസും കോയമ്പത്തൂർ ഇടനാഴിയിലൂടെ കർണാടക തീരത്തേക്കുള്ള യാത്രയ്ക്കായി നിശ്ചയിച്ചിരിക്കുന്നു. കോയമ്പത്തൂർ നിവാസികൾക്ക് ഇപ്പോൾ, ഇടയിലുള്ള സ്റ്റേഷനുകളിൽ നിന്ന് റൂട്ട് മാറ്റം വരുത്താതെ നേരിട്ട് പടിഞ്ഞാറോട്ട് മംഗളൂരുവിലേക്ക് പുതിയ യാത്രാസാധ്യത നൽകുന്നു. ഹിന്ദു വിശ്വാസത്തിലെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായ രാമേശ്വരത്തേക്ക് യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക്, പുതിയ എക്സ്പ്രസ് ട്രെയിൻ രാമനാഥസ്വാമി ക്ഷേത്രത്തിലേക്ക് യാത്ര എളുപ്പമുള്ളതാക്കുന്നു. തമിഴ്‌നാട്, കേരളം, കർണാടക എന്നിവ ഉൾക്കൊള്ളുന്ന റൂട്ട്, തീരദേശ മേഖലയിലുടനീളമുള്ള വിദ്യാർത്ഥികൾ, വ്യാപാരികൾ, പ്രൊഫഷണൽ ഉദ്യോഗസ്ഥർ എന്നിവർക്ക് ഗതാഗത സേവനം നൽകുന്നു.

കാവേരി ഡെൽറ്റയെ സംബന്ധിച്ചിടത്തോളം, മയിലാടുതുറൈ-തിരുവാരൂർ-കാരൈക്കുടി പാസഞ്ചർ ട്രെയിൻ സർവീസ്, കാർഷികമായി സുപ്രധാനവും സാംസ്കാരികമായി സമ്പന്നവുമായ ഒരു മേഖലയ്ക്ക് ആശ്വാസം നൽകുന്നു.ഇത് മയിലാടുതുറൈ, തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ടൈ, ശിവഗംഗ എന്നീ ജില്ലകൾക്ക് പ്രയോജനം ചെയ്യുന്നു. ഈ ഓരോ പ്രദേശവും വളരെക്കാലമായി കാത്തിരുന്ന ഗതാഗത സേവനമാണിത്.

 പാലക്കാട്-പൊള്ളാച്ചി ട്രെയിൻ സർവീസ് പ്രഖ്യാപിച്ചതിൽ ഏറ്റവും ചെറിയ ട്രെയിനാണ്. എന്നാൽ, ദൈനംദിന ജീവിതത്തിന് ഇത് വളരെ പ്രാധാന്യമർഹിക്കുന്നു. കോയമ്പത്തൂർ ജില്ലയുടെ കാർഷിക കേന്ദ്രമായ പൊള്ളാച്ചി വാഴ, നാളികേരം വ്യാപാരത്തിനും സമ്പന്നമായ ചെറുകിട വ്യവസായത്തിനും പേരുകേട്ടതാണ്.ഇവിടെ നിന്നും ഇപ്പോൾ കേരള അതിർത്തിയിൽ പാലക്കാടുമായി നേരിട്ട് വൈദ്യുതി റെയിൽ ബന്ധം സൃഷ്ടിക്കപ്പെടുന്നു. പാലക്കാട്ടെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, നഗരത്തിലെ ആശുപത്രികളിൽ പോകേണ്ട രോഗികൾ,തുടങ്ങി റോഡ് മാർഗം മാത്രം ഈ ഇടനാഴിയിലൂടെ വളരെക്കാലമായി സഞ്ചരിക്കുന്ന ദൈനംദിന യാത്രക്കാർക്കും വ്യാപാരികൾക്കും, ഈ പുതിയ സേവനം വേഗതയേറിയതും വൃത്തിയുള്ളതുമായ ഗതാഗത സൗകര്യം താങ്ങാനാവുന്ന നിരക്കിൽ വാഗ്ദാനം ചെയ്യുന്നു.

കേരളത്തിന് ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ സമ്മാനം :

കേരളത്തിൽ, ഷൊർണൂർ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി എന്നീ മൂന്ന് സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷനുകളായി ഉദ്ഘാടനം ചെയ്യപ്പെടുന്നു. യാത്രക്കാർക്കായുള്ള ആധുനിക സൗകര്യങ്ങൾ, നവീകരിച്ച പ്ലാറ്റ്‌ഫോമുകൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, സൗജന്യ വൈ-ഫൈ, പ്രാദേശിക കലയും സംസ്‌കാരവും ഉൾചേർത്ത് മനോഹരമാക്കിയ  കെട്ടിടഭാഗങ്ങൾ എന്നിവ പുനർനിർമ്മിച്ച ഈ സ്റ്റേഷനുകളുടെ പ്രത്യേകതയാണ്. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം ഏകദേശം 52 കോടി രൂപയുടെ സംയുക്ത ചെലവിൽ മൂന്ന് സ്റ്റേഷനുകളും പുനർവികസിപ്പിച്ചു. ഇവ കേവലം നവീകരിച്ച കെട്ടിടങ്ങളല്ല. ഏത് നഗരവാസിയായാലും ഓരോ ഇന്ത്യക്കാരനും രാജ്യത്തിന്റെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു സ്റ്റേഷൻ അർഹിക്കുന്നുവെന്ന് അവ പ്രസ്താവിക്കുന്നു.

ഈ ഉദ്ഘാടനങ്ങൾക്കൊപ്പം, 90 കോടി രൂപ പദ്ധതി ചെലവിൽ മലപ്പുറം ജില്ലയിലൂടെയായി 65 കിലോമീറ്റർ ദൈർഘ്യമുള്ള ഷൊർണൂർ-നിലമ്പൂർ റെയിൽവേ പാതയുടെ വൈദ്യുതീകരണവും രാഷ്ട്രത്തിന് സമർപ്പിക്കുന്നു. വൈദ്യുതീകരിച്ച ഇടനാഴി ഡീസൽ ട്രാക്ഷൻ ഇല്ലാതാക്കുന്നു. ഇത് യാത്രാ സമയം, മലിനീകരണം എന്നിവ കുറയ്ക്കുന്നു. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലകളിലൊന്നിൽ കൂടുതൽ സുഗമമായ യാത്രാ, ചരക്ക് സർവീസുകൾ ആരംഭിക്കാൻ പ്രാപ്തമാക്കുന്നു.

 അമൃത് ഭാരത് എക്സ്പ്രസ്: ഓരോ ഇന്ത്യക്കാരനുമായുള്ള ഇന്ത്യയുടെ ട്രെയിൻ

അമൃത് കാലത്തെ നിർവചിക്കുന്ന പ്രധാന റെയിൽ പദ്ധതികളിൽ ഒന്നാണ് അമൃത് ഭാരത് എക്സ്പ്രസ്. മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച ഈ ഓരോ റേക്കും ആധുനിക രൂപകൽപ്പനയുടെയും കരുത്തുറ്റ നിർമ്മാണത്തിന്റെയും സംയോജനമാണ് . ഇത് ഒരു പ്രീമിയം റെയിൽ ആഡംബരം സമ്മാനിക്കുക മാത്രമല്ല, ജോലിക്കാരായ ഭൂരിപക്ഷം യാത്രക്കാർക്കും മികച്ച രീതിയിൽ നിർമ്മിച്ച ട്രെയിൻ, അന്തസ്സും നൽകുന്നു. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന ഒരു പുഷ്-പുൾ ലോക്കോമോട്ടീവ് ഘടനയും , സ്ലീപ്പർ, ജനറൽ, ദിവ്യാംഗ-സൗഹൃദ കോച്ച് ഘടനയും പാൻട്രി കാറും ഉള്ളതിനാൽ, ഇത് അന്ത്യോദയയുടെ - അതായത്, ഓരോ യാത്രയിലും അവസാന കോണിൽ വരെ സേവനമെത്തിക്കുകഎന്ന -അന്തസത്തയെ ഉൾക്കൊള്ളുന്നു  

നിലവിൽ, ഇപ്പോൾ ഇന്ത്യയിലുടനീളം 54 അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ  സർവീസ് നടത്തുന്നു. 2024 ജനുവരിയിൽ ആദ്യ റേക്ക് ആരംഭിച്ചതിനുശേഷം, ശൃംഖല ക്രമാനുഗതമായി വളർന്നു. വടക്ക് ഉപ ഹിമാലയൻ പ്രദേശങ്ങൾ, വടക്കുകിഴക്ക്, ഡെക്കാൻ, ഇപ്പോൾ, പ്രത്യേകിച്ച് തെക്ക് ഭാഗങ്ങളിലും എത്തിച്ചേരുന്നു. രണ്ട് പുതിയ ട്രെയിനുകൾ കൂടി ആരംഭിക്കുന്നതോടെ ആകെ നാല് ട്രെയിൻ സർവീസുമായി ഇവയുടെ മൊത്തം എണ്ണം 58 ആയി ഉയരും. രാജ്യമെമ്പാടും അതിന്റെ സ്ഥിരമായ വികാസം തുടരും.

ട്രാക്കുകൾ ട്രെയിനുകളെ  മാത്രമല്ല മുന്നോട്ട് വഹിക്കുന്നത് ; വീട്ടിലെത്താനുള്ള തൊഴിലാളിയുടെ പ്രതീക്ഷ, വിതരണ ശൃംഖലകൾ നിലനിർത്തുമെന്ന വ്യവസായിയുടെ ആത്മവിശ്വാസം, ദൂരം വിധിയല്ല എന്ന വിദ്യാർത്ഥിയുടെ വിശ്വാസം എന്നിവയെക്കൂടി അവ വഹിക്കുന്നുണ്ട് .
 
SKY
 
****

(रिलीज़ आईडी: 2237971) आगंतुक पटल : 40
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Odia , Tamil , Kannada