വിദ്യാഭ്യാസ മന്ത്രാലയം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 9-ന് ‘ഏവർക്കുമൊപ്പം ഏവരുടെയും വികസനം - ജനങ്ങളുടെ അഭിലാഷങ്ങൾ സഫലമാക്കൽ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ബജറ്റാനന്തര വെബിനാറിനെ അഭിസംബോധന ചെയ്യും
വിദ്യാഭ്യാസ-തൊഴിൽ പാതകൾ, AVGC ഉള്ളടക്കസൃഷ്ടി ലാബുകൾ, STEM മേഖലയിലെ പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലുകൾ, നാഷണൽ ടെലിസ്കോപ്പ് സ്കീം എന്നിവയെക്കുറിച്ചു ചർച്ചകൾ നടക്കും
പോസ്റ്റഡ് ഓണ്‍:
08 MAR 2026 7:41PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഏവർക്കുമൊപ്പം ഏവരുടെയും വികസനം - ജനങ്ങളുടെ അഭിലാഷങ്ങൾ സഫലമാക്കൽ’ എന്ന വിഷയത്തിൽ നടക്കുന്ന ബജറ്റാനന്തര വെബിനാറിനെ വീഡിയോ കോൺഫറൻസിങ്ങിലൂടെ അഭിസംബോധന ചെയ്യും. 2026 മാർച്ച് 9-ന് രാവിലെ 10.15-നാണ് പരിപാടി.

വിവിധ മന്ത്രാലയങ്ങൾ, അക്കാദമിക് വിദഗ്ധർ, വ്യവസായ മേഖല, പൗരസമൂഹം, നിർവഹണ പങ്കാളികൾ എന്നിവരുമായുള്ള കൂടിയാലോചനകളിലൂടെ കേന്ദ്ര ബജറ്റിലെ തന്ത്രപരമായ പരിഷ്കാരങ്ങളെ പ്രായോഗികവും ഫലപ്രദവുമായ ചട്ടക്കൂടുകളിലേക്ക് മാറ്റുന്നതിലായിരിക്കും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വികസിത ഇന്ത്യ@2047 എന്ന കാഴ്ചപ്പാടിന് അനുസൃതമായി, ഭാവിയിലേക്കായുള്ള പാഠ്യപദ്ധതികൾ, തൊഴിൽ നൈപുണ്യ പാതകൾ, നൂതന ആവാസവ്യവസ്ഥകൾ എന്നിവയ്ക്ക് ചർച്ചകൾ ഊന്നൽ നൽകും. കൂടാതെ വിദ്യാഭ്യാസ-തൊഴിൽ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും തൊഴിൽശേഷി വർധിപ്പിക്കുന്നതിനും പ്രാധാന്യം നൽകും.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന നാലാമത്തെ ബ്രേക്കൗട്ട് സെഷൻ പ്രധാന പരിഷ്കാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. വിദ്യാഭ്യാസ-തൊഴിൽ-സംരംഭക സ്റ്റാൻഡിങ് കമ്മിറ്റി, AVGC ഉള്ളടക്കസൃഷ്ടി ലാബുകൾ, സർവകലാശാല ടൗൺഷിപ്പുകളുടെ നിർമാണം, STEM മേഖലയിലെ പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലുകൾ, നാഷണൽ ടെലിസ്കോപ്പ് സ്കീം, ഭിന്നശേഷിക്കാർക്കായുള്ള ദിവ്യാംഗ് കൗശൽ യോജന എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാനവശേഷി വികസനം, ഡിജിറ്റൽ സർഗാത്മകത, ലിംഗാധിഷ്ഠിത ഉൾപ്പെടുത്തൽ, നൂതന ശാസ്ത്രം, ഭിന്നശേഷിക്കാർക്കു മുൻഗണന നൽകുന്ന വികസനം എന്നിവ ലക്ഷ്യമിട്ടാണ് ഇവ നടപ്പാക്കുന്നത്.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. വിനീത് ജോഷി നാലാമത്തെ ബ്രേക്കൗട്ട് സെഷനിലെ തീരുമാനങ്ങളുടെ സംഗ്രഹം അവതരിപ്പിക്കും.
തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ സമാപന പ്രസംഗം നടത്തും.
വെബിനാർ ഇനി പറയുന്ന ലിങ്കിലൂടെ തത്സമയം കാണാനാകും:
https://www.youtube.com/watch?v=oWGIhy24Eos
***
SK
( റിലീസ് ഐ.ഡി: 2236902)
സന്ദര്‍ശക കൗണ്ടര്‍ : 8