പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നിശ്ചയദാർഢ്യം, സംയമനം, ആത്മവിശ്വാസം എന്നീ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 09 MAR 2026 9:33AM by PIB Thiruvananthpuram

ടി20 ക്രിക്കറ്റ് ലോകകപ്പ് വിജയിച്ചതിലൂടെ നിശ്ചയദാർഢ്യം, സംയമനം, ആത്മവിശ്വാസം എന്നിവയുടെ ഒത്തുചേരലാണ് ജീവിതത്തിലെ വിജയത്തിന്റെ താക്കോലെന്ന് ഇന്ത്യൻ ടീം തെളിയിച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ശരിയായ ദിശയിലുള്ള കഠിനാധ്വാനത്തിലൂടെ ഏതൊരു ലക്ഷ്യവും നേടിയെടുക്കാൻ കഴിയുമെന്ന് ഈ വിജയം കാണിച്ചുതരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു-

“अभीप्सां स्वात्मनो रक्षाऽविरतं सुस्थिरं तया। यत्नमातिष्ठ धैर्येण ततः सिद्धिर्भवेद् ध्रुवम्।।”

ജീവിതത്തിൽ പുരോഗതി ആഗ്രഹിക്കുന്ന ഏതൊരാളും സ്ഥിരോത്സാഹത്തോടും നിശ്ചയദാർഢ്യത്തോടും കൂടി പരിശ്രമിക്കണമെന്ന് സുഭാഷിതം വ്യക്തമാക്കുന്നു. ക്ഷമയോടു കൂടിയ നിരന്തരമായ കഠിനാധ്വാനം തീർച്ചയായും വിജയത്തിലേക്കുള്ള വഴി തെളിക്കും.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“T20 क्रिकेट वर्ल्ड कप जीतकर टीम इंडिया ने साबित कर दिया है कि दृढ़ संकल्प, संयम और आत्मविश्वास का संगम ही जीवन में सफलता का मूलमंत्र है। यह जीत हमें यह भी बताती है कि सही दिशा में कठिन परिश्रम से हर लक्ष्य को हासिल किया जा सकता है।

अभीप्सां स्वात्मनो रक्षाऽविरतं सुस्थिरं तया।

यत्नमातिष्ठ धैर्येण ततः सिद्धिर्भवेद् ध्रुवम् ।।”

***

SK


( റിലീസ് ഐ.ഡി: 2236765) സന്ദര്‍ശക കൗണ്ടര്‍ : 8