രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പത്രക്കുറിപ്പ്

പോസ്റ്റഡ് ഓണ്‍: 05 MAR 2026 11:36PM by PIB Thiruvananthpuram

പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു.      

 ഗവർണർ/ലെഫ്റ്റനന്റ് ഗവർണർമാർ എന്നിവരുടെ നിയമനങ്ങൾ ഇനി പറയുന്ന രീതിയിൽ രാഷ്ട്രപതി നടത്തി :          

(i)     ഹിമാചൽ പ്രദേശ് ഗവർണർ ശ്രീ ശിവ് പ്രതാപ് ശുക്ലയെ തെലങ്കാന ഗവർണറായി നിയമിച്ചു.

(ii)   തെലങ്കാന ഗവർണർ ശ്രീ ജിഷ്ണു ദേവ് വർമ്മയെ മഹാരാഷ്ട്ര ഗവർണറായി നിയമിച്ചു.

(iii)   ശ്രീ നന്ദ് കിഷോർ യാദവിനെ നാഗാലാൻഡ് ഗവർണറായി നിയമിച്ചു.

(iv)  ബിഹാർ ഗവർണറായി ലഫ്റ്റനന്റ് ജനറൽ (റിട്ടയേർഡ്) സയ്യിദ് അതാ ഹസ്നൈനെ നിയമിച്ചു.

(v)    തമിഴ്നാട് ഗവർണർ ശ്രീ ആർ.എൻ. രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചു.

(vi)  കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, തമിഴ്നാട് ഗവർണറുടെ ചുമതലകൾ കൂടി നിർവഹിക്കും.

(vii) ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ ശ്രീ കവിന്ദർ ഗുപ്തയെ ഹിമാചൽ പ്രദേശ് ഗവർണറായി നിയമിച്ചു.

(viii) ഡൽഹി ലഫ്റ്റനന്റ് ഗവർണർ ശ്രീ വിനയ് കുമാർ സക്‌സേനയെ ലഡാക്ക് ലഫ്റ്റനന്റ് ഗവർണറായി നിയമിച്ചു.

(ix) ഡൽഹി ലഫ്റ്റനന്റ് ഗവർണറായി ശ്രീ തരൺജിത് സിംഗ് സന്ധുവിനെ നിയമിച്ചു.

 

മേൽപ്പറഞ്ഞ വ്യക്തികൾ അതത് ഓഫീസുകളുടെ ചുമതല ഏറ്റെടുക്കുന്ന തീയതി മുതൽ ഈ നിയമനങ്ങൾ പ്രാബല്യത്തിൽ വരും.

 

***


( റിലീസ് ഐ.ഡി: 2235843) സന്ദര്‍ശക കൗണ്ടര്‍ : 24
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Bengali , Bengali-TR , Tamil , Telugu