പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഒമാൻ സുൽത്താനുമായി സംസാരിച്ചു

പോസ്റ്റഡ് ഓണ്‍: 03 MAR 2026 6:56PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കുമായി സംസാരിക്കുകയും പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

സംഭാഷണത്തിനിടയിൽ, ഒമാന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കുംമേലുള്ള ലംഘനത്തെ പ്രധാനമന്ത്രി അപലപിച്ചു. പ്രാദേശിക സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കാൻ സുസ്ഥിര നയതന്ത്ര ഇടപെടൽ അനിവാര്യമാണെന്ന് ഇരുനേതാക്കളും വിലയിരുത്തി.

ഇന്ത്യൻ സമൂഹത്തിന് ഒമാൻ നൽകിവരുന്ന തുടർച്ചയായ പിന്തുണയെ പ്രധാനമന്ത്രി അഗാധമായി അഭിനന്ദിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കുമായി സംസാരിക്കുകയും പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് ആശയങ്ങൾ കൈമാറുകയും ചെയ്തു. ഒമാന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കുംമേലുള്ള ലംഘനത്തെ അപലപിച്ചു. പ്രാദേശിക സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കാൻ സുസ്ഥിര നയതന്ത്ര ഇടപെടൽ അനിവാര്യമാണെന്നു ഞങ്ങൾ വിലയിരുത്തി. ഇന്ത്യൻ സമൂഹത്തിന് ഒമാൻ നൽകിവരുന്ന തുടർച്ചയായ പിന്തുണയെ അഗാധമായി അഭിനന്ദിച്ചു.

@SultanHaithamb1”

 

 

****

NK

( റിലീസ് ഐ.ഡി: 2235154) സന്ദര്‍ശക കൗണ്ടര്‍ : 50