പ്രധാനമന്ത്രിയുടെ ഓഫീസ്
ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലുണ്ടായ ഫാക്ടറി സ്ഫോടനത്തിലെ ജീവഹാനിയിൽ അനുശോചിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നു ധനസഹായം പ്രഖ്യാപിച്ചു
പോസ്റ്റഡ് ഓണ്‍:
28 FEB 2026 6:45PM by PIB Thiruvananthpuram
ആന്ധ്രാപ്രദേലെ കാക്കിനാഡ ജില്ലയിലുണ്ടായ ഫാക്ടറി സ്ഫോടനത്തിൽ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി.
ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രാർഥിച്ചു.
മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം നൽകും.
പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:
"ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലുണ്ടായ ഫാക്ടറി സ്ഫോടനത്തിലെ ജീവഹാനിയിൽ വേദനയുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുന്നതാണ്."
***
( റിലീസ് ഐ.ഡി: 2234008)
സന്ദര്‍ശക കൗണ്ടര്‍ : 4