|
ക്രമനമ്പർ
|
ധാരണാപത്രം/കരാർ
|
വിവരണം
|
|
1.
|
ഭൗമഭൗതിക പര്യവേക്ഷണ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം.
|
അത്യാധുനിക ഭൗമഭൗതിക പര്യവേക്ഷണ രീതികളും നിർമിതബുദ്ധി സാങ്കേതികവിദ്യകളും ഉപയോഗിച്ച്, ധാതു പര്യവേക്ഷണ മേഖലയിൽ ഇന്ത്യ-ഇസ്രയേൽ സഹകരണം മെച്ചപ്പെടുത്തുന്നതാണ് ഈ ധാരണാപത്രം. ഡേറ്റ പങ്കിടൽ, നിക്ഷേപം, സുസ്ഥിര വിഭവവികസനം എന്നിവ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
|
|
2.
|
ഗുജറാത്തിലെ ലോഥലിൽ ദേശീയ സമുദ്ര പൈതൃക സമുച്ചയം (NMHC) വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രം
|
പ്രദർശനങ്ങൾ, ഗവേഷണം, പ്രസിദ്ധീകരണങ്ങൾ, വൈദഗ്ധ്യ കൈമാറ്റം എന്നിവയിലൂടെ ഇരുരാജ്യങ്ങളുടെയും പൊതുവായ സമുദ്ര പൈതൃകം ആഘോഷിക്കുന്നതിന് ഈ ധാരണാപത്രം ഇന്ത്യ-ഇസ്രയേൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നു. ഇതു ദേശീയ സമുദ്ര പൈതൃക സമുച്ചയത്തെ പിന്തുണയ്ക്കുന്നതിനും വിശാലമായ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും സഹായിക്കുന്നു.
|
|
3.
|
2026-2029 കാലയളവിലേക്കുള്ള സാംസ്കാരിക വിനിമയ പരിപാടി
|
സംഗീതം, നാടകം, ദൃശ്യകലകൾ, നൃത്തം, മറ്റു സർഗാത്മക മേഖലകൾ എന്നിവയിലെ വിനിമയങ്ങളിലൂടെ ഈ സാംസ്കാരിക വിനിമയ പരിപാടി ഇന്ത്യ-ഇസ്രയേൽ സാംസ്കാരിക ബന്ധം പ്രോത്സാഹിപ്പിക്കുന്നു. മേളകൾ, ശിൽപ്പശാലകൾ, വിദഗ്ധ സന്ദർശനങ്ങൾ എന്നിവയിലൂടെ പരസ്പരധാരണ ആഴത്തിലാക്കാൻ ഇതു സഹായിക്കുന്നു.
|
|
4.
|
UPI നടപ്പാക്കൽ സംബന്ധിച്ച് NPCI ഇന്റർനാഷണലും (NIPL) ഇസ്രയേലിലെ MASAV-ഉം തമ്മിലുള്ള ധാരണാപത്രം
|
ഏകീകൃത പണമിടപാടു സംവിധാനം (UPI) വഴി ഇന്ത്യയും ഇസ്രയേലും തമ്മിൽ അതിർത്തികൾക്കതീതമായ പണമയക്കൽ സാധ്യമാക്കാൻ ഈ ധാരണാപത്രം ലക്ഷ്യമിടുന്നു.
|
|
5.
|
ഇന്ത്യ-ഇസ്രയേൽ കാർഷിക നൂതനാശയ കേന്ദ്രം (IINCA) സ്ഥാപിക്കുന്നതു സംബന്ധിച്ച് ICAR-ഉം MASHAV-ഉം തമ്മിലുള്ള ധാരണാപത്രം
|
സൂക്ഷ്മക്കൃഷി, ഉപഗ്രഹാധിഷ്ഠിത ജലസേചനം, അത്യാധുനിക യന്ത്രസാമഗ്രികൾ, സംയോജിത കീടനിയന്ത്രണം തുടങ്ങിയ അടുത്തതലമുറ കാർഷിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനായി ICAR-ൽ സംയുക്ത നൂതനാശയ കേന്ദ്രം സ്ഥാപിക്കാൻ ഈ ധാരണാപത്രം ലക്ഷ്യമിടുന്നു. കൂടാതെ വിത്തുകളുടെയും ജനിതകദ്രവ്യങ്ങളുടെയും കൈമാറ്റം, പ്രദർശനങ്ങൾ, വിളവെടുപ്പിനു ശേഷമുള്ള പ്രതിവിധികൾ, നൈപുണ്യവികസനം എന്നിവയ്ക്കും ഇതു പിന്തുണ നൽകുന്നു.
|
|
6.
|
ഹൊറൈസൺ സ്കാനിങ് മേഖലയിലെ സഹകരണത്തിനുള്ള ഉദ്ദേശ്യ പ്രഖ്യാപനം
|
തന്ത്രപരമായ മുൻകരുതൽ, അപകടസാധ്യത വിലയിരുത്തൽ, സാങ്കേതികവിദ്യ ആസൂത്രണം എന്നിവ ശക്തിപ്പെടുത്തുന്നതിനായി അത്യാധുനിക ഹൊറൈസൺ സ്കാനിങ് മേഖലയിൽ ഇന്ത്യ-ഇസ്രയേൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതാണ് ഈ താൽപ്പര്യപത്രം (DoI). സംയുക്തഗവേഷണം, ശേഷിവികസനം, നിർമിതബുദ്ധി അധിഷ്ഠിത ഉപകരണങ്ങൾ എന്നിവയിലൂടെയാണ് ഇതു നടപ്പാക്കുന്നത്.
|
|
7.
|
മത്സ്യബന്ധന-ജലജീവിക്കൃഷി മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം
|
അത്യാധുനിക സംവിധാനങ്ങൾ, രോഗനിയന്ത്രണം, കടൽക്കൃഷി, കടൽപ്പായൽ കൃഷി എന്നിവയുൾപ്പെടെ സുസ്ഥിരവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ മത്സ്യബന്ധന-ജലജീവിക്കൃഷി മേഖലകളിൽ ഇന്ത്യ-ഇസ്രയേൽ സഹകരണം ഈ ധാരണാപത്രം മെച്ചപ്പെടുത്തും. ഗവേഷണവും വികസനവും, വ്യാപാരം, പരിശീലനം, നൂതനാശയങ്ങൾ, മികവിന്റെ കേന്ദ്രം എന്നിവയിലൂടെ ഇതു സാധ്യമാക്കും.
|
|
8.
|
ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റിയും (IFSCA) ഇസ്രയേൽ സെക്യൂരിറ്റീസ് അതോറിറ്റിയും (ISA) തമ്മിലുള്ള ധാരണാപത്രം
|
ഫിൻടെക്, റെഗ്ടെക് മേഖലകളിലെ സഹകരണം, വിവരങ്ങളുടെ കൈമാറ്റം, മികച്ച പ്രവർത്തനരീതികൾ, പ്രധാന മേഖലകളിലെ വികസനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കൽ എന്നിവയിലൂടെ ധനകാര്യ സേവനരംഗത്തു സഹകരണം മെച്ചപ്പെടുത്താൻ അധികൃതർ ലക്ഷ്യമിടുന്നു. ഇതിലൂടെ നൂതനാശയങ്ങൾക്കും സാങ്കേതികവിദ്യകൾക്കും മുൻഗണന നൽകുന്ന ആവാസവ്യവസ്ഥ വളർത്തിയെടുക്കാൻ സാധിക്കും.
|
|
9.
|
വാണിജ്യ-സേവന മേഖലയിലെ തൊഴിൽ ചലനാത്മകത സംബന്ധിച്ച നടപ്പാക്കൽ ചിട്ടവട്ടങ്ങൾ
|
റീട്ടെയ്ൽ, ക്ലീനിങ്, ലോജിസ്റ്റിക്സ്, വെയർഹൗസിങ്, ഭക്ഷ്യസംസ്കരണം, അതിഥിസൽക്കാരം, പുനഃചംക്രമണം തുടങ്ങിയ മേഖലകളിൽ നിയന്ത്രിത മാർഗങ്ങളിലൂടെ ഇന്ത്യൻ തൊഴിലാളികൾക്ക് ഇസ്രയേലിൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ ഈ ചിട്ടവട്ടങ്ങൾ സഹായിക്കുന്നു.
|
|
10.
|
ഉൽപ്പാദന മേഖലയിലെ തൊഴിൽ ചലനാത്മകത സംബന്ധിച്ച നടപ്പാക്കൽ ചിട്ടവട്ടങ്ങൾ
|
വസ്ത്രവ്യാപാരം, ലോഹങ്ങൾ, ഇലക്ട്രോണിക്സ്, രാസവസ്തുക്കൾ, ഭക്ഷ്യസംസ്കരണം, മരം-കടലാസ് വ്യവസായങ്ങൾ, പ്ലാസ്റ്റിക്, റബ്ബർ തുടങ്ങി വിവിധ നിർമാണ വ്യവസായങ്ങളിലെയും മറ്റു വ്യാവസായിക മേഖലകളിലെയും നിയമനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
|
|
11.
|
റസ്റ്റോറന്റ് മേഖലയിലെ തൊഴിൽ ചലനാത്മകത സംബന്ധിച്ച നടപ്പാക്കൽ ചിട്ടവട്ടങ്ങൾ
|
റെസ്റ്റോറന്റുകൾ, കഫേകൾ, മറ്റു ഭക്ഷണ നിർമാണ-വിൽപ്പന സ്ഥാപനങ്ങൾ എന്നിവയിലെ നിയമനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
|
|
12.
|
നിർമിതബുദ്ധി ഉപയോഗത്തിലൂടെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം
|
നൂതനമായ അധ്യാപന രീതികൾ, അധ്യാപക വികസനം, നിയന്ത്രണ ചട്ടക്കൂടുകൾ, നിർമിതബുദ്ധി തുല്യമായി ലഭ്യമാക്കൽ, ഗവേഷണ കൈമാറ്റം എന്നിവയുൾപ്പെടെയുള്ള നിർമിതബുദ്ധി അധിഷ്ഠിത മനുഷ്യകേന്ദ്രീകൃത പഠനരീതികൾ വികസിപ്പിക്കുന്നതിൽ ഈ സഹകരണം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ, ഏവരെയും ഉൾക്കൊള്ളുന്നതും ഭാവിക്കു സജ്ജമായതുമായ വിദ്യാഭ്യാസത്തിനായി നിർമിതബുദ്ധി, ഡേറ്റ സാക്ഷരത എന്നിവയെ വിദ്യാഭ്യാസ പദ്ധതിയുമായി സംയോജിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
|
|
13.
|
ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ്യൽ ആർബിട്രേഷനും (IICA) ഇന്ത്യൻ കൗൺസിൽ ഓഫ് ആർബിട്രേഷനും (ICA) തമ്മിലുള്ള സഹകരണ കരാർ
|
അറിവു പങ്കിടൽ, മികച്ച പ്രവർത്തനരീതികൾ, സംയുക്ത പരിശീലനം എന്നിവയിലൂടെ മധ്യസ്ഥതീർപ്പ്-ഇടനിലനിൽക്കൽ മേഖലകളിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഈ കരാർ ലക്ഷ്യമിടുന്നു. ഇരുരാജ്യങ്ങളുടെയും ഈ രംഗത്തെ വൈദഗ്ധ്യം ശക്തിപ്പെടുത്താൻ ഇതു സഹായിക്കും.
|
|
14.
|
ഇന്ത്യ-ഇസ്രയേൽ CEO ഫോറത്തിന്റെ നാലാമതു റിപ്പോർട്ട് അവതരണം
|
നാലാമത് CEO ഫോറം 2025 നവംബറിൽ ഇസ്രയേലിൽ നടക്കുകയും ഇരുഭാഗത്തെയും ഗവണ്മെന്റുകൾക്കു സംയുക്തറിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. വ്യവസായ പ്രവണതകൾക്കനുസരിച്ചു നയങ്ങൾ രൂപപ്പെടുത്തുന്നതിനും, പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും, വിവരങ്ങൾ വിശകലനം ചെയ്തുള്ള സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിനുമാവശ്യമായ ഉൾക്കാഴ്ചകളും നിർദേശങ്ങളും ഈ റിപ്പോർട്ട് നൽകുന്നു.
|
|
15.
|
നാളന്ദ സർവകലാശാലയും ജറുസലേം ഹീബ്രു സർവകലാശാലയും (HUJI) തമ്മിലുള്ള ധാരണാപത്രം
|
ബുദ്ധമത പഠനം, പുരാവസ്തു ശാസ്ത്രം, ഗണിതം, അന്താരാഷ്ട്ര ബന്ധങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ഇരുസർവകലാശാലകളും തമ്മിലുള്ള അധ്യാപക-വിദ്യാർഥി കൈമാറ്റത്തിന് ഈ ധാരണാപത്രം ചട്ടക്കൂടു രൂപീകരിക്കുന്നു.
|
|
16.
|
ഇന്ത്യയിൽ ഇൻഡോ-ഇസ്രയേൽ സൈബർ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതു സംബന്ധിച്ച ഉദ്ദേശ്യപത്രം
|
സൈബർ സുരക്ഷയിലെ മികച്ച പ്രവർത്തനരീതികൾ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, ഡിജിറ്റൽ പ്രതിരോധശേഷി എന്നിവ പ്രദർശിപ്പിക്കുന്നതിനായി ഇന്ത്യയിൽ മികവിന്റെ സംയുക്ത സൈബർ കേന്ദ്രം സ്ഥാപിക്കാൻ ഈ താൽപ്പര്യപത്രം (LoI) ലക്ഷ്യമിടുന്നു. ഗവണ്മെന്റ്, വ്യവസായ മേഖല, അക്കാദമികരംഗം എന്നിവയ്ക്കിടയിൽ സഹകരണം വളർത്താൻ ഇതു സഹായിക്കുന്നു.
|
|
17.
|
നിർമിതബുദ്ധി മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം
|
സുസ്ഥിരമായ വികസനത്തിനായി നിർമിതബുദ്ധി വികസനം, ശേഷി വികസനം എന്നിവയിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ധാരണാപത്രം. ധാർമികമായ നിർമിതബുദ്ധി ഉപയോഗം, പൊതുജനമേഖലകളിലെ പ്രയോഗങ്ങൾ, അക്കാദമിക ഗവേഷണം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവയ്ക്ക് ഇതു പിന്തുണ നൽകുന്നു.
|