പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തിരു ആർ നല്ലകണ്ണിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

പോസ്റ്റഡ് ഓണ്‍: 25 FEB 2026 8:50PM by PIB Thiruvananthpuram

തിരു ആർ നല്ലകണ്ണിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. താഴേത്തട്ടിലുള്ള ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും പാർശ്വവൽക്കരിക്കപ്പെട്ടവർക്കു ശബ്ദമാകുന്നതിനായി അദ്ദേഹം നടത്തിയ അശ്രാന്ത പരിശ്രമങ്ങളും പ്രധാനമന്ത്രി എടുത്തുകാട്ടി.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും തിരു ആർ നല്ലകണ്ണ‌ിനെ ആദരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ലാളിത്യം ശ്രദ്ധേയമായിരുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു. ഈ സമയത്ത് തൻ്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും അനുയായികൾക്കും ഒപ്പമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചു:

“താഴേത്തട്ടിലുള്ള ജനങ്ങളുമായുള്ള ബന്ധത്തിന്റെ പേരിലും പാർശ്വവൽക്കരിക്കപ്പെട്ടവർ, തൊഴിലാളികൾ, കർഷകർ എന്നിവരുടെ ശബ്ദമാകുന്നതിനായി നടത്തിയ പരിശ്രമങ്ങളുടെ പേരിലും തിരു ആർ നല്ലകണ്ണ് സ്മരിക്കപ്പെടും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തെ ആദരിച്ചിരുന്നു. അതുപോലെ അദ്ദേഹത്തിന്റെ ലാളിത്യവും ശ്രദ്ധേയമായിരുന്നു. ഈ സമയത്ത് എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും അനുയായികൾക്കും ഒപ്പമാണ്.”

-NK-

( റിലീസ് ഐ.ഡി: 2232889) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Marathi , हिन्दी , Gujarati , Tamil , Telugu , Kannada