രാഷ്ട്രപതിയുടെ കാര്യാലയം
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ, രാഷ്ട്രപതിയെ സന്ദർശിച്ചു.
പോസ്റ്റഡ് ഓണ്‍:
20 FEB 2026 6:09PM by PIB Thiruvananthpuram
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇന്ന് (2026 ഫെബ്രുവരി 20) രാഷ്ട്രപതി ഭവനിൽ രാഷ്‌ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി.
മനുഷ്യരാശിയുടെ നന്മയ്ക്കായി നിർമ്മിത ബുദ്ധിയിൽ ഒരു ആഗോള ശാസ്ത്ര പാനൽ രൂപീകരിക്കാനുള്ള സെക്രട്ടറി ജനറൽ ഗുട്ടെറസിന്റെ സന്നദ്ധതയെ രാഷ്ട്രപതി സ്വാഗതം ചെയ്തു.
വിജയകരമായി സംഘടിപ്പിച്ച 'AI ഇംപാക്ട് ഉച്ചകോടിയിൽ ഇന്ത്യ വഹിച്ച നേതൃപരമായ പങ്കിനെയും വിവിധ മേഖലകളിൽ ഐക്യരാഷ്ട്രസഭയുമായി ഇന്ത്യ ദീർഘകാലമായി പുലർത്തുന്ന സഹകരണത്തെയും സെക്രട്ടറി ജനറൽ ഗുട്ടെറസ് അഭിനന്ദിച്ചു.
ആഗോള അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ, ബഹുരാഷ്ട്രവാദം വലിയ വെല്ലുവിളികൾ നേരിടുകയാണെന്നും വിശ്വാസ്യതയിലുള്ള കുറവ് വർദ്ധിച്ചുവരികയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സമകാലിക ഭൗമരാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിനായി യുഎൻ സുരക്ഷാ കൗൺസിലിന്റെ നിലവിലുള്ള കാലഹരണപ്പെട്ട ചട്ടക്കൂടിൽ പരിഷ്കരണങ്ങൾ വരുത്തണമെന്നും തീരുമാനങ്ങൾ എടുക്കുന്നതിൽ 'ഗ്ലോബൽ സൗത്തിന്' വലിയ പങ്കുണ്ടാകണമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭയുടെ പ്രസക്തിയും കാര്യക്ഷമതയും നിലനിർത്തുന്നതിന് സുരക്ഷാ കൗൺസിലിലെ അടിയന്തര പരിഷ്കരണം അനിവാര്യമാണെന്ന് അവർ ഊന്നിപ്പറഞ്ഞു.
'UN-80' ദൗത്യം പരിഷ്കരണങ്ങൾക്കായി ഒരു നല്ല പ്ലാറ്റ്‌ഫോം നൽകുന്നുണ്ടെങ്കിലും, ഏതൊരു പുനഃസംഘടനയിലും 'ഗ്ലോബൽ സൗത്തിന്റെ' വികസന മുൻഗണനകൾ സംരക്ഷിക്കപ്പെടേണ്ടത് പ്രധാനമാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
യുഎൻ സെക്രട്ടറി ജനറൽ എന്ന നിലയിലുള്ള ശേഷിക്കുന്ന ഔദ്യോഗിക കാലാവധിക്ക് രാഷ്ട്രപതി ആശംസകൾ നേരുകയും, ബഹുരാഷ്ട്രവാദത്തിന് ഇന്ത്യയുടെ പൂർണ്ണ പിന്തുണ ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
****
( റിലീസ് ഐ.ഡി: 2230950)
സന്ദര്‍ശക കൗണ്ടര്‍ : 5