വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഗൂഗിൾ&ആൽഫബെറ്റ് സിഇഒ ശ്രീ. സുന്ദർ പിച്ചൈ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026-ൽ ഭാരത് ജിഐ കോഫി ലോഞ്ച് സന്ദർശിച്ചു

प्रविष्टि तिथि: 19 FEB 2026 5:41PM by PIB Thiruvananthpuram

ഗൂഗിൾ&ആൽഫബെറ്റ് സിഇഒ ശ്രീ. സുന്ദർ പിച്ചൈ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026-ൽ, വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) സംഘടിപ്പിച്ച ഭാരത് ജിഐ കോഫി ലോഞ്ച് സന്ദർശിച്ചു. മലബാർ അറബിക്ക കോഫി ആസ്വദിച്ച ശ്രീ. പിച്ചൈ ജീവനക്കാരുമായി സംവദിക്കുകയും ഇന്ത്യയുടെ പ്രീമിയം ജിഐ-ടാഗ് ചെയ്ത കോഫികളുടെ സമ്പന്നമായ രുചികൾ അനുഭവിക്കുകയും ചെയ്തു.

ഫിൻലാൻഡ്, ഫ്രാൻസ്, ജപ്പാൻ, നൈജീരിയ, ബോട്സ്വാന, ലിത്വാനിയ, കസാക്കിസ്ഥാൻ, പോളണ്ട്, ജർമ്മനി തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇന്ത്യയുടെ ജിഐ കോഫി പൈതൃകത്തിൽ അതീവ താല്പര്യം പ്രകടിപ്പിച്ച് കോഫി സെൻ്റർ സന്ദർശിച്ചു. മൺസൂൺഡ് മലബാർ അറബിക്കയുടെ  സവിശേഷമായ തനത് രുചിയെ ഫിൻലാൻഡ് പ്രതിനിധി പ്രത്യേകം പ്രശംസിച്ചു . അതുല്യ ഗുണ സവിശേഷതയും വ്യത്യസ്തമായ സംസ്കരണ പാരമ്പര്യവും ആഗോള വേദിയിൽ ഈ കോഫിയെ വേറിട്ടതാക്കുന്നതായി അഭിപ്രായപ്പെട്ടു.

 കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ആ നിമിഷം  X-ൽ  പകർത്തി: “@SundarPichai ഒരു സിപ്പ് നുകരാൻ വരുമ്പോൾ, അത് ശരിക്കും വിലമതിക്കുന്നതാണെന്ന് നിങ്ങൾക്കറിയാം! #IndiaAIImpactSummit2026-ൽ ലോകം, ഭാരതത്തിൻ്റെ GI കോഫിക്കപ്പ് ഉയർത്തുന്നു. ഭാരത് GI കോഫി ലോഞ്ച്, ഭാരത് മണ്ഡപം (ഹാൾ 14, ഒന്നാം നില) 17–20 ഫെബ്രുവരി.”
 (ട്വീറ്റിനുള്ള ലിങ്ക് -https://x.com/PiyushGoyal/status/2024386674072179011)

ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയുടെ രണ്ടാം ദിവസം, ഹാൾ 14 FF-ലെ ഭാരത് GI കോഫി എക്സ്പീരിയൻസ് സെൻ്ററിൽ, കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയ സഹമന്ത്രി ശ്രീ. ജിതിൻ പ്രസാദ, ഇന്ത്യയുടെ GI- രജിസ്റ്റർ ചെയ്ത കോഫികളുടെ സമ്പന്നത നേരിട്ട് അനുഭവിച്ചു .ഭൂമിശാസ്ത്രപദവി, ഇന്ത്യൻ കാപ്പി ഇനങ്ങളുടെ ആധികാരികത സംരക്ഷിക്കുന്നതെങ്ങനെ എന്നും പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുകയും ഇന്ത്യയുടെ വൈവിധ്യമാർന്ന കാപ്പി സ്രോതസ്സുകൾക്ക് ആഗോള അംഗീകാരം നേടിത്തരുന്നതെങ്ങനെയെന്നും ഈ കേന്ദ്രം എടുത്തുകാണിച്ചു.

 2026 ലെ AI ഇംപാക്ട് ഉച്ചകോടിയിൽ, ഇന്ത്യയുടെ ഭൂമിശാസ്ത്ര സൂചികപദവി ലഭിച്ച വ്യതിരിക്തമായ ഉൽപ്പന്നങ്ങൾ ആഘോഷിക്കുന്ന ഒരു പ്രത്യേക പ്രദർശനത്തിലൂടെ 'ഭാരത് GI കോഫീസ്' ആഗോള ശ്രദ്ധ നേടുന്നു. ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ഏറ്റവും വലിയ AI പരിപാടിയിൽ 'ഭാരത് GI' എന്ന പുതിയ ദേശീയ സംരംഭം ആഗോള ശ്രദ്ധ പിടിച്ചുപറ്റി.

വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) 'ഭാരത് GI' എന്നതിനെ ഒരു ഏകീകൃത ദേശീയ ബൗദ്ധിക സ്വത്തവകാശ ബ്രാൻഡായി അനാച്ഛാദനം ചെയ്തു. "എ വേൾഡ് എക്സ്ക്ലൂസീവ്" എന്ന ടാഗ്‌ലൈൻ ഉപയോഗിച്ച് ഇന്ത്യയുടെ അതുല്യമായ GI ഉൽപ്പന്നങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക എന്നതാണ് കാഴ്ചപ്പാട് . ഈ ചരിത്ര പരിപാടിയിൽ, ഡിപിഐഐടി , കോഫി ബോർഡുമായി ചേർന്ന് രാജ്യത്തിൻ്റെ  സമ്പന്നവും വൈവിധ്യപൂർണ്ണവുമായ രുചികളുടെയും ഇന്ത്യൻ കാപ്പിയുടെ പൈതൃകത്തിൻ്റെയും ആഴത്തിലുള്ള അനുഭവം സന്ദർശകർക്ക് വാഗ്ദാനം ചെയ്യുന്നു.

 ഒന്നാം നിലയിലെ ഹാൾ നമ്പർ 14 ലുള്ള കോഫീ എക്സ്പീരിയൻസ് സെൻ്റർ, GI പദവി ഉള്ള വിവിധ ഇന്ത്യൻ കോഫി രുചികൾ പര്യവേക്ഷണം ചെയ്യാനും അനുഭവിക്കാനും താല്പര്യമുള്ള നിരവധിപേരെ ആകർഷിക്കുന്നു . തണലിൽ വളർത്തിഎടുക്കുന്നതും, കൈകൊണ്ട് തിരഞ്ഞെടുത്തതും, സ്വാഭാവികമായും സൂര്യപ്രകാശത്തിൽ ഉണക്കിഎടുത്തതുമായ ഭാരത് GI കോഫികൾ ആസ്വദിക്കാൻ നിരവധി അന്താരാഷ്ട്ര പ്രതിനിധികൾ ഈ കേന്ദ്രം സന്ദർശിക്കുന്നു.


 

***


(रिलीज़ आईडी: 2230434) आगंतुक पटल : 51
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , हिन्दी , Punjabi , Telugu