പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav AI Impact Summit 2026

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സൺ മൈക്രോസിസ്റ്റം സ്ഥാപകൻ ശ്രീ വിനോദ് ഖോസ്‌ല

പോസ്റ്റഡ് ഓണ്‍: 18 FEB 2026 10:50PM by PIB Thiruvananthpuram

സൺ മൈക്രോസിസ്റ്റം സ്ഥാപകൻ ശ്രീ വിനോദ് ഖോസ്‌ലയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി.

നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട വിവിധ വശങ്ങളെക്കുറിച്ചും ഇന്ത്യയുടെ ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെക്കുറിച്ചും പ്രധാനമന്ത്രിയും ശ്രീ ഖോസ്‌ലയും കൂടിക്കാഴ്ചയ്ക്കിടെ ചർച്ച ചെയ്തു.

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:

“ഇന്ന് വിനോദ് ഖോസ്‌ലയുമായി ആശയവിനിമയം നടത്തിയത് വളരെ സന്തോഷകരമായിരുന്നു. എ.ഐയുമായും ഇന്ത്യയുടെ ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുമായും ബന്ധപ്പെട്ട കാര്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു.

@vkhosla”

***

NK


( റിലീസ് ഐ.ഡി: 2230060) സന്ദര്‍ശക കൗണ്ടര്‍ : 6