ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav AI Impact Summit 2026

2026 ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ ഭാഷിണി നാഷണൽ ഇൻഫ്രാസ്ട്രക്ചറിൽ വോയിസിറക്ക് (VoicERA) തുടക്കം

പോസ്റ്റഡ് ഓണ്‍: 18 FEB 2026 6:02PM by PIB Thiruvananthpuram

ഇലക്‌ട്രോണിക്‌സ്, വിവര സാങ്കേതിക മന്ത്രാലയത്തിൻ്റെ (MeitY) കീഴിലുള്ള ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ്റെ (DIC) ഭാഗമായ ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷൻ (DIBD), ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ (DPI) യാത്രയിൽ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടു. 2026 ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ, ഓപ്പൺ സോഴ്‌സ്, സമഗ്ര വോയ്‌സ് എഐ സ്റ്റാക്ക് ആയ വോയിസിറ (VoicERA) ആരംഭിച്ചു. COSS, IIIT ബെംഗളൂരു, AI4Bharat എന്നിവയുമായി സഹകരിച്ച് എക്‌സ്റ്റെപ്പ് ഫൗണ്ടേഷൻ്റെ പിന്തുണയോടെ ആരംഭിച്ച പദ്ധതി ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷൻ സിഇഒ ശ്രീ അമിതാഭ് നാഗാണ് ഉദ്ഘാടനം നടത്തിയത്.

ഭാഷിണി ദേശീയ ഭാഷ അടിസ്ഥാന സൗകര്യത്തിൽ വിന്യസിച്ചിരിക്കുന്ന വോയിസിറ, ബഹുഭാഷയിലുള്ള ശബ്ദ എഐ സംവിധാനം സൃഷ്ടിക്കുന്നു. തുറന്നതും, സംയോജിപ്പിക്കാവുന്നതും, പരസ്പര പ്രവർത്തനക്ഷമവും, ക്ലൗഡ് അധിഷ്ഠിതവുമായ രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പ്ലാറ്റ്‌ഫോം, ഗവൺമെൻ്റ്, ഗവേഷണ സ്ഥാപനങ്ങൾ, നൂതനാശയ സംവിധാനങ്ങൾ എന്നിവയിലുടനീളം ശബ്ദ സംവിധാനങ്ങളുടെ സുരക്ഷിതവും വിപുലവുമായ വിന്യാസവും സാധ്യമാക്കുന്നു. വോയ്‌സ് സ്റ്റാക്ക് ഭാഗങ്ങളായി വിഭജിക്കുന്നതിലൂടെ, ഇത് പ്രയത്നത്തിൻ്റെ ഇരട്ടിപ്പ് കുറയ്ക്കുകയും ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പ് സുഗമമാക്കുകയും ചെയ്യുന്നു.

വോയിസിറയുടെ സംയോജനം ഇന്ത്യയുടെ ദേശീയ ഭാഷാ അടിസ്ഥാന സൗകര്യമെന്ന നിലയിൽ ഭാഷിണിയുടെ പങ്ക് ശക്തിപ്പെടുത്തുന്നു. വിവർത്തന, ഭാഷാ സാങ്കേതികവിദ്യകൾ മുതൽ തത്സമയ സംഭാഷണ സംവിധാനങ്ങൾ, സംഭാഷണ എഐ, ബഹുഭാഷാ ടെലിഫോണി എന്നിവയിലേക്ക് അതിൻ്റെ കഴിവുകൾ വികസിപ്പിക്കുന്നു. കാർഷിക മാർഗ നിർദേശം, വിദ്യാഭ്യാസ പിന്തുണ, ഉപജീവന സേവനങ്ങൾ, പരാതി പരിഹാരം, പൗരന്മാരുടെ അഭിപ്രായം, പദ്ധതി കണ്ടെത്തൽ എന്നിവയുൾപ്പെടെയുള്ള മേഖലകളിലുടനീളം ശബ്ദ അധിഷ്ഠിത പൗര സേവനങ്ങൾ വേഗത്തിൽ ഓൺ‌ബോർഡ് ചെയ്യാൻ വകുപ്പുകൾക്ക് കഴിയും.

 ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ശ്രീ അമിതാഭ് നാഗ് ഉദ്ഘാടന വേളയിൽ ഇങ്ങനെ പറഞ്ഞു: “ദേശീയ ഭാഷാ അടിസ്ഥാന സൗകര്യമായി ഭാഷിണിയും ഓപ്പൺ എക്സിക്യൂഷൻ സ്റ്റാക്കായി വോയിസിറയും ഉള്ളതിനാൽ, ഇന്ത്യ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യത്തിൻ്റെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. അവിടെ ശബ്ദം ഭാരതത്തിന് ഏറ്റവും സ്വാഭാവികമായ സമ്പർക്കമുഖമായി മാറുന്നു. ഈ ചട്ടക്കൂട് സുരക്ഷിതവും വിപുലീകരിക്കാവുന്നതുമായ ബഹുഭാഷാ സംവിധാനങ്ങളെ പ്രാപ്തമാക്കുന്നതിനൊപ്പം ഒരു പൊതു ദേശീയ അടിത്തറയിൽ നിന്നും വികസിപ്പിക്കാൻ നൂതനാശയ വിദഗ്ധരെ പ്രാപ്തരാക്കുന്നു. ഇത് അന്തസ്സും  പ്രവേശനക്ഷമതയും ഒപ്പം ഓരോ പൗരനും രാഷ്ട്രത്തോട് സംസാരിക്കാനും മനസ്സിലാക്കാനും കഴിയുമെന്ന് ഉറപ്പാക്കലും വ്യക്തമാക്കുന്നു. ഇത് ഒരു പുതിയ ശബ്ദ യുഗത്തിന് തുടക്കം കുറിക്കുന്നു. ഈയുഗത്തിൽ, ഇന്ത്യയ്ക്ക് അതിൻ്റെ ശബ്ദം സ്വന്തമാണ്.”

 കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ: https://www.pib.gov.in/PressReleasePage.aspx?PRID=2229732&reg=3&lang=1

 

****


( റിലീസ് ഐ.ഡി: 2229997) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Telugu , Kannada