പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav AI Impact Summit 2026

നിർമ്മിത ബുദ്ധിയെക്കുറിച്ചുള്ള ആഗോള ചർച്ചകളുടെ കേന്ദ്രസ്ഥാനത്ത്, ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടി ഇന്ത്യയെ എങ്ങനെ ഉറപ്പിച്ചുനിർത്തുന്നുവെന്ന് എടുത്തുകാണിക്കുന്ന സെർബിയൻ പ്രസിഡന്റിന്റെ ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 17 FEB 2026 7:57PM by PIB Thiruvananthpuram

നിർമ്മിത ബുദ്ധി മേഖലയിൽ ഇന്ത്യയുടെ നേതൃത്വത്തിന് സെർബിയൻ പ്രസിഡന്റ് ആദരണീയനായ  അലക്സാണ്ടർ വുചിച്ച്  നൽകിയ അംഗീകാരത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വാഗതം ചെയ്തു. ഇന്ത്യ AI ഇംപാക്ട് ഉച്ചകോടി ഒരു സമ്മേളനം എന്നതിലുപരി, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള ആഗോള ചർച്ചകളുടെ കേന്ദ്രസ്ഥാനത്ത് ഇന്ത്യയെ പ്രതിഷ്ഠിക്കുന്ന നിർണ്ണായകമായ ഒരു നിമിഷമാണെന്ന് സെർബിയൻ പ്രസിഡന്റ് തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ 'എക്സ്' ഹാൻഡിൽ വ്യക്തമാക്കി  :

"ഇന്ത്യ AI ഇംപാക്ട് ഉച്ചകോടി വെറുമൊരു സമ്മേളനമല്ലെന്ന് സെർബിയൻ പ്രസിഡന്റ് @predsednikrs എഴുതുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള ആഗോള സംവാദങ്ങളുടെ കേന്ദ്ര സ്ഥാനത്ത് ഈ ഉച്ചകോടി, ഇന്ത്യയെ എങ്ങനെ പ്രതിഷ്ഠിക്കുന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നു."


"സെർബിയൻ റിപ്പബ്ലിക് പ്രസിഡന്റ് അലക്സാണ്ടർ വുചിച് എഴുതിയ മികച്ച ഒരു ലേഖനത്തിൽ അദ്ദേഹം AI-യെ കുറിച്ച് പ്രതിപാദിക്കുന്നതിനോടൊപ്പം തന്നെ, ഇന്ത്യയോടുള്ള തന്റെ പ്രിയവും AI മേഖലയിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളും ഇന്ത്യ-സെർബിയ ബന്ധത്തിന്റെ കരുത്തും എടുത്തുപറയുന്നു."

***

NK


( റിലീസ് ഐ.ഡി: 2229484) സന്ദര്‍ശക കൗണ്ടര്‍ : 15