ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഭാരതരത്ന കർപൂരി താക്കൂറിന് അദ്ദേഹത്തിന്റെ ചരമവാർഷികത്തിൽ ഉപരാഷ്ട്രപതി ആദരാഞ്ജലികൾ അർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
17 FEB 2026 11:01AM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് ന്യൂഡൽഹിയിലെ ഉപരാഷ്ട്രപതി ഭവനിൽ ഭാരതരത്ന കർപൂരി താക്കൂറിന് പുഷ്പാർച്ചന നടത്തി.
സാമൂഹിക നീതി, പിന്നാക്കക്കാരുടെ ശാക്തീകരണം, പൊതുസേവനം എന്നിവയ്ക്കായി തന്റെ മുഴുവൻ ജീവിതവും സമർപ്പിച്ച ഒരു യഥാർത്ഥ 'ജൻ നായക്' എന്നാണ് ശ്രീ കർപൂരി താക്കൂറിനെ ഒരു സമൂഹമാധ്യമ പോസ്റ്റിൽ ഉപരാഷ്ട്രപതി വിശേഷിപ്പിച്ചത്.
അരികുവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ ലാളിത്യം, സത്യസന്ധത, അചഞ്ചലമായ പ്രതിബദ്ധത എന്നിവ രാഷ്ട്രത്തിന് പ്രചോദനം നൽകുകയും നമ്മുടെ ജനാധിപത്യ മൂല്യങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
****
( റിലീസ് ഐ.ഡി: 2229077)
സന്ദര്‍ശക കൗണ്ടര്‍ : 4