ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ധാർമ്മികവും, സമഗ്രവും, ഉത്തരവാദിത്ത പൂർണ്ണവുമായ നിർമ്മിത ബുദ്ധി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 2026 ഫെബ്രുവരി 16-17 തീയതികളിൽ രാജ്യവ്യാപക ഡിജിറ്റൽ കാമ്പെയ്‌ൻ
പോസ്റ്റഡ് ഓണ്‍:
15 FEB 2026 1:14PM by PIB Thiruvananthpuram
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ, ഇന്ത്യാ എ ഐ മിഷൻ്റെ ഭാഗമായി, ഇൻ്റൽ ഇന്ത്യയുമായി സഹകരിച്ച് രാജ്യവ്യാപക ഡിജിറ്റൽ ക്യാമ്പെയ്ൻ ആരംഭിക്കും. “24 മണിക്കൂറിനുള്ളിൽ എഐ ഉത്തരവാദിത്ത ക്യാമ്പെയ്‌നിന് ലഭിക്കുന്ന ഏറ്റവും കൂടുതൽ പ്രതിജ്ഞകൾ” എന്ന പേരിലുള്ള ഈ പ്രത്യേക പരിപാടി 2026 ഫെബ്രുവരി 16 രാവിലെ 8 മണി മുതൽ ആരംഭിക്കും.
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യാ എ ഐ ഇംപാക്ട് ഉച്ചകോടി 2026 ൻ്റെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് ഈ ക്യാമ്പെയ്ൻ നടത്തുന്നത്.
രാജ്യത്തുടനീളമുള്ള പൗരന്മാരെ നിർമ്മിതബുദ്ധിയുടെ ധാർമ്മികവും, സമഗ്രവും, ഉത്തരവാദിത്തപരവുമായ ഉപയോഗത്തിന് പ്രതിജ്ഞാബദ്ധരാക്കാൻ ഈ കാമ്പെയ്‌ൻ ലക്ഷ്യമിടുന്നു. അതോടൊപ്പം വിശ്വസനീയവും മനുഷ്യകേന്ദ്രീകൃതവുമായ ഒരു നിർമ്മിത ബുദ്ധി ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഈ മഹത്തായ സംരംഭത്തിലൂടെ “24 മണിക്കൂറിനുള്ളിൽ എഐ ഉത്തരവാദിത്ത ക്യാമ്പെയ്‌നിന് ലഭിച്ച ഏറ്റവും കൂടുതൽ പ്രതിജ്ഞകൾ” എന്ന വിഭാഗത്തിൽ ഔദ്യോഗിക ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം കൈവരിക്കാനുള്ള ശ്രമവും ഇതിൻ്റെ പിന്നിലുണ്ട്.വിശ്വസനീയവും മനുഷ്യകേന്ദ്രിതവുമായ എഐ പരിസ്ഥിതി നിർമ്മിക്കാൻ ഇന്ത്യയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായും ഈ പരിപാടിയെ വിലയിരുത്തുന്നു.
ൽ നിന്ന് പൊതുജനങ്ങൾക്ക് ലഭ്യമാകും. ബോധവൽക്കരണത്തെ മുൻനിർത്തിയുള്ള ഇൻ്ററാക്ടീവ് അനുഭവമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ സംരംഭത്തിൽ, ഉത്തരവാദിത്വപരമായ എഐ പ്രയോഗങ്ങളെക്കുറിച്ച് ആലോചിക്കാൻ പങ്കാളികളെ പ്രേരിപ്പിക്കുന്ന സാഹചര്യാടിസ്ഥാനത്തിലുള്ള (scenario-based) ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക പ്രതിജ്ഞ സ്വീകരിക്കുന്നതിന് മുൻപ് ഉത്തരവാദിത്വമുള്ള എഐ ഉപയോഗത്തെക്കുറിച്ച് ചിന്തിക്കാൻ ഇത് സഹായിക്കും.
പ്രതിജ്ഞ പൂർത്തിയാക്കിയതിന് ശേഷം, ഇന്ത്യാ എ ഐ മിഷനും ഇൻ്റൽ ഇന്ത്യയും സംയുക്തമായി പുറത്തിറക്കുന്ന ഡിജിറ്റൽ ബഹുമതിബാഡ്ജ് പങ്കെടുക്കുന്നവർക്ക് ലഭിക്കും. കൂടാതെ, സർക്കാർ നേതൃത്വത്തിലുള്ള എഐ പഠന പാതകളിലേക്കുള്ള (AI learning pathways) തെരഞ്ഞെടുക്കപ്പെട്ട വിഭവങ്ങളിലേക്കും അവർക്ക് പ്രവേശനം ലഭ്യമാകും.
രാജ്യത്തെ വിവിധ മേഖലകളിലുള്ള ജനവിഭാഗങ്ങൾക്ക് എളുപ്പത്തിൽ പങ്കെടുക്കാൻ കഴിയുന്ന രീതിയിലാണ് ക്യാമ്പെയ്ൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനായി മൈക്രോഫോണോ ക്യാമറയോ ആവശ്യമില്ല. കൂടാതെ, യോഗ്യതാ മാർക്കുകളോ പ്രത്യേക അർഹതാ മാനദണ്ഡങ്ങളോ ഇല്ലാതെ എല്ലാവർക്കും പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.
പങ്കാളിത്ത പ്രക്രിയ
പങ്കാളികൾക്ക് താഴെപ്പറയുന്ന രീതിയിൽ പങ്കെടുക്കാം:
*ഔദ്യോഗിക പ്രതിജ്ഞാ പോർട്ടൽ സന്ദർശിക്കുക
*ലളിതമായ രജിസ്ട്രേഷൻ നടപടിക്രമം പൂർത്തിയാക്കുക
*OTP (ഇമെയിൽ ഐഡി അല്ലെങ്കിൽ ഫോൺ നമ്പർ) വഴി പങ്കാളിത്തം സ്ഥിരീകരിക്കുക
*ചെറുതും സാഹചര്യാടിസ്ഥാനത്തിലുള്ളതുമായ ബോധവൽക്കരണ ചോദ്യങ്ങളിൽ പങ്കെടുക്കുക
*ഔദ്യോഗിക എഐ ഉത്തരവാദിത്ത പ്രതിജ്ഞ സമർപ്പിക്കുക.
വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, വ്യവസായ പ്രൊഫഷണലുകൾ, സ്റ്റാർട്ടപ്പുകൾ, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള പൗരന്മാർ എന്നിവരുടെ പങ്കാളിത്തം ഈ സംരംഭം പ്രോത്സാഹിപ്പിക്കുന്നു. യുവാക്കളുടെ ഇടപെടലിന് ശക്തമായ ഊന്നൽ നൽകിക്കൊണ്ട്, ഉത്തരവാദിത്തമുള്ള AI ഉപയോഗം, ഡാറ്റ സ്വകാര്യത, ഉത്തരവാദിത്തബോധം, തെറ്റായ വിവരങ്ങൾക്കെതിരെ പോരാടൽ എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതാണ് ഈ കാമ്പെയ്‌നിൻ്റെ ലക്ഷ്യം.
എഐ ഉത്തരവാദിത്ത പ്രതിജ്ഞാ ക്യാമ്പെയ്ൻ, 2026 ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യാ എഐ ഇംപാക്ട് ഉച്ചകോടി 2026-ൻ്റെ പ്രധാന പൗരപങ്കാളിത്ത ഘടകങ്ങളിലൊന്നാണ്.ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉച്ചകോടി ഉദ്ഘാടനം ചെയ്യും. മാത്രമല്ല, എല്ലാവരെയും ഉൾക്കൊള്ളുന്നതും വികസനാധിഷ്ഠിതവുമായ ഫലങ്ങൾക്കായി നിർമ്മിത ബുദ്ധിയെ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി പീപ്പിൾ, പ്ലാനറ്റ്, പ്രോഗ്രസ് എന്നിവയുടെ മാർഗ്ഗനിർദ്ദേശ സ്തംഭങ്ങൾക്ക് കീഴിൽ രാഷ്ട്രത്തലവന്മാർ, ആഗോള നേതാക്കൾ, നയരൂപീകരണക്കാർ, വ്യവസായ വിദഗ്ധർ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, അക്കാദമിക്, സിവിൽ സമൂഹം എന്നിവരെ ഈ ഉച്ചകോടി ഒരു കുടക്കീഴിൽ കൊണ്ടുവരും.
ശക്തമായ ആവാസ വ്യവസ്ഥാ സഹകരണവും രാജ്യവ്യാപക സജ്ജീകരണവും വഴി, ഉത്തരവാദിത്വപരമായ എഐ പങ്കാളിത്തത്തിൽ ചരിത്രപരമായ മാനദണ്ഡം സ്ഥാപിക്കുകയും ഉയർന്ന് വരുന്ന സാങ്കേതികവിദ്യകളിലേക്കുള്ള പൊതുജന വിശ്വാസം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
***
( റിലീസ് ഐ.ഡി: 2228414)
സന്ദര്‍ശക കൗണ്ടര്‍ : 6