പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ന്യൂഡൽഹിയിലെ സേവാതീർഥ്, കർത്തവ്യഭവൻ-1, 2 എന്നിവയുടെ ഉദ്ഘാടനച്ചടങ്ങിൽനിന്നുള്ള ദൃശ്യങ്ങൾ പങ്കുവച്ചു
പോസ്റ്റഡ് ഓണ്‍:
14 FEB 2026 7:46AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇന്നു നടന്ന സേവാതീർഥ്, കർത്തവ്യ ഭവൻ-1, 2 എന്നിവയുടെ ഉദ്ഘാടനച്ചടങ്ങിനെ അഭിസംബോധനചെയ്തു. പുതിയ ചരിത്രം രചിക്കപ്പെടുന്നതിനാണ് ഇന്ന് ഏവരും സാക്ഷ്യംവഹിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. സേവാതീർഥ്, പുതിയ മന്ദിരങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാർ, ക്യാബിനറ്റ് സെക്രട്ടറിയറ്റ്, വിവിധ വകുപ്പുകളിലെ ജീവനക്കാർ എന്നിവരടക്കം എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. ഇവയുടെ നിർമാണവുമായി ബന്ധപ്പെട്ട എല്ലാ എൻജിനിയർമാർക്കും തൊഴിലാളി സഹപ്രവർത്തകർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
എക്സ് പോസ്റ്റുകളുടെ പരമ്പരയിൽ ശ്രീ മോദി ഇപ്രകാരം കുറിച്ചു:
“ഇന്ത്യയിലെ ജനങ്ങളെ സേവിക്കാനുള്ള അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ, ‘നാഗരിക്‌ദേവോ ഭവ’ എന്ന പവിത്രമായ മനോഭാവത്താൽ നയിക്കപ്പെടുന്ന, ‘സേവാതീർഥ്’ വിനയപൂർവം രാഷ്ട്രത്തിനു സമർപ്പിക്കുന്നു.
സേവാതീർഥ് എപ്പോഴും കർത്തവ്യത്തിന്റെയും അനുകമ്പയുടെയും, ഇന്ത്യ ആദ്യം എന്ന തത്വത്തോടുള്ള പ്രതിജ്ഞാബദ്ധതയുടെയും ഉജ്വലമായ പ്രതീകമായി നിലകൊള്ളട്ടെ. നിസ്വാർഥസേവനത്തിന്റെയും ഏവരുടെയും ക്ഷേമത്തിനായുള്ള വിശ്രമമില്ലാത്ത സമർപ്പണത്തിന്റെയും പാതയിലൂടെ സഞ്ചരിക്കാൻ ഇതു വരുംതലമുറകളെ പ്രചോദിപ്പിക്കട്ടെ.”
“ഇന്നു സേവാതീർഥിൽ, പാവപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും, നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെയും യുവശക്തിയുടെയും നാരീശക്തിയുടെയും ശാക്തീകരണവുമായി ബന്ധപ്പെട്ട ഫയലുകളിൽ ഒപ്പുവച്ചു. പ്രധാനപ്പെട്ട തീരുമാനങ്ങൾ ഇവയാണ്:
PM RAHAT പദ്ധതി തുടങ്ങുന്നതിന് അംഗീകാരം നൽകി. ഇതനുസരിച്ച്, അപകടങ്ങളിൽപ്പെടുന്നവർക്ക് 1.5 ലക്ഷം രൂപവരെ പണരഹിത ചികിത്സ ലഭിക്കും. അപകടത്തിൽപ്പെടുന്ന ഏതൊരു വ്യക്തിക്കും ഉടനടി വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഇതുറപ്പാക്കും.
ലഖ്‌പതി ദീദി പദ്ധതിയുടെ ലക്ഷ്യം 6 കോടിയായി ഉയർത്തി. ഇതു സ്ത്രീശാക്തീകരണത്തിനും സ്വയംപര്യാപ്തതയ്ക്കും വലിയ കരുത്തേകും.
കാർഷിക അടിസ്ഥാനസൗകര്യനിധിയുടെ ലക്ഷ്യം ഒരു ലക്ഷം കോടി രൂപയിൽനിന്നു രണ്ടു ലക്ഷം കോടി രൂപയായി ഉയർത്തി. ഇതു നമ്മുടെ കർഷകർക്കു വളരെയധികം സഹായകമാകുകയും അവരുടെ വരുമാനം വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.
10,000 കോടി രൂപയുടെ സ്റ്റാർട്ടപ്പ് ഇന്ത്യ ഫണ്ട് ഓഫ് ഫണ്ട്സ് 2.0-ന് അംഗീകാരം നൽകി. ഇതു പ്രാരംഭഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകളെയും ഡീപ്-ടെക് ഗവേഷണങ്ങളെയും പ്രോത്സാഹിപ്പിക്കും.”
"
.
T
"
"देशवासियों की सेवा के अटूट संकल्प और 'नागरिक देवो भव' की पावन भावना को साथ लेकर, आज ‘सेवा तीर्थ’ को राष्ट्र को समर्पित करने का सौभाग्य मिला।
‘सेवा तीर्थ’ कर्तव्य, करुणा और ‘राष्ट्र प्रथम’ के लिए हमारी प्रतिबद्धता का सशक्त प्रतीक है।
मेरी कामना है कि यह आने वाली पीढ़ियों को निःस्वार्थ सेवा और जन-जन के कल्याण के लिए समर्पित होकर आगे बढ़ने को प्रेरित करता रहे।"
"दिल्ली में आज 'सेवा तीर्थ' और कर्तव्य भवन के लोकार्पण के अवसर पर सेवा तीर्थ स्मारक डाक टिकट और सिक्का जारी कर गौरवान्वित हूं।"
"आज मैंने जिस अमृत भावना के साथ 'सेवा तीर्थ' और कर्तव्य भवन को राष्ट्र को समर्पित किया है, वो 140 करोड़ देशवासियों की आकांक्षाओं और अपेक्षाओं को पूरा करने का सशक्त आधार बनेंगे।"
"बीते 11 वर्षों से हम गुलामी की मानसिकता को बदलने के अभियान में जुटे हैं। हमारा मंत्र है- स्वतंत्र भारत की स्वतंत्र पहचान, गुलामी से मुक्त निशान!"
"'सेवा तीर्थ' के नाम में ही एक बड़ा संदेश है- देशवासियों की सेवा के संकल्प को सिद्धि तक ले जाने का एक पावन स्थल!"
"कर्तव्य इस जीवंत राष्ट्र की प्राण वायु है। यह कोटि-कोटि देशवासियों के सपनों को साकार करने के हमारे संकल्प को नई ऊर्जा दे रहा है।"
"‘नागरिकदेवो भव’ हमारी कार्य-संस्कृति है। 'सेवा तीर्थ' में लिया गया हर निर्णय 140 करोड़ देशवासियों के जीवन को और बेहतर बनाएगा।"
-NK-
( റിലീസ് ഐ.ഡി: 2227927)
സന്ദര്‍ശക കൗണ്ടര്‍ : 11