ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ആദായ നികുതി നിയമം, 2025-മായി ബന്ധപ്പെട്ട നിർദ്ദിഷ്ട ആദായ നികുതി ചട്ടങ്ങളും ഫോമുകളും സംബന്ധിച്ച് പങ്കാളികളിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിച്ച് CBDT

പോസ്റ്റഡ് ഓണ്‍: 08 FEB 2026 11:06AM by PIB Thiruvananthpuram

ആദായനികുതി നിയമം, 2025-ന് 2025 ഓഗസ്റ്റ് മാസത്തിൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഈ നിയമം 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

ആദായനികുതി ചട്ടങ്ങളുടെയും ഫോമുകളുടെയും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി, നിർദ്ദിഷ്ട ആദായനികുതി ചട്ടങ്ങളും ഫോമുകളും ഔദ്യോഗിക വെബ്‌സൈറ്റായ www.incometaxindia.gov.in-ൽ  അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ആദായ നികുതി നിയമം, 2025-ലെ വ്യവസ്ഥകൾക്ക് അനുസൃതമായി, വ്യാപകമായ കൂടിയാലോചനകൾക്ക് ശേഷമാണ് അനുബന്ധ ആദായനികുതി ചട്ടങ്ങളും ഫോമുകളും തയ്യാറാക്കിയിരിക്കുന്നത്.

ഇവ പഠിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും കൈമാറാൻ ബന്ധപ്പെട്ട എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ്, ലഭിക്കുന്ന എല്ലാ നിർദേശങ്ങളും സമാഹരിച്ച്  സൂക്ഷ്മമായി പരിശോധിക്കുന്നതും  വേണ്ട രീതിയിൽ പരിഗണിക്കുന്നതുമാണ്.

വിപുലമായ ഒരു കൂടിയാലോചനാ പ്രക്രിയയുടെ ഭാഗമായി, താഴെപ്പറയുന്ന നാല് വിഭാഗങ്ങളിലായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (CBDT) അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നു:

1.ഭാഷയുടെ ലളിതവത്ക്കരണം

2.വ്യവഹാരങ്ങൾ പരമാവധി കുറയ്ക്കുക

3.അനുവർത്തന ബാധ്യതകൾ ലഘൂകരിക്കുക

4.അനാവശ്യമായ/കാലഹരണപ്പെട്ട ചട്ടങ്ങളും ഫോമുകളും തിരിച്ചറിയുക

ഇത് സുഗമമാക്കുന്നതിനായി, ഇ-ഫയലിംഗ് പോർട്ടലിൽ ഒരു സംവിധാനം ആരംഭിച്ചിട്ടുണ്ട്, ഇനിപ്പറയുന്ന ലിങ്കിൽ അത് ലഭ്യമാണ്:

https://eportal.incometax.gov.in/iec/foservices/#/pre-login/ita-comprehensive-review

മുകളിലുള്ള ലിങ്ക് 04.02.2026 മുതൽ ഇ-ഫയലിംഗ് പോർട്ടലിൽ ബന്ധപ്പെട്ട എല്ലാവർക്കും ലഭ്യമാണ്. പങ്കാളികൾക്ക് അവരുടെ പേരും മൊബൈൽ നമ്പറും നൽകി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം, തുടർന്ന് OTP അധിഷ്ഠിത സാധുതാനിർണ്ണയ പ്രക്രിയയിലും പങ്കെടുക്കാം.  

നിർദേശങ്ങൾ സമർപ്പിക്കുമ്പോൾ, മുകളിൽ പരാമർശിച്ചിരിക്കുന്ന നാല് വിഭാഗങ്ങളിൽ ഏതിന് കീഴിലാണ് വരുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട്, നിർദ്ദിഷ്ട ആദായനികുതി ചട്ടങ്ങളിലെ വ്യവസ്ഥയോ ഫോം നമ്പറോ (ബന്ധപ്പെട്ട ചട്ടം, ഉപചട്ടം, ഫോം നമ്പർ ഉൾപ്പെടെ) കൃത്യമായി സൂചിപ്പിക്കണം 

***


( റിലീസ് ഐ.ഡി: 2225109) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Kannada