തൊഴില്‍, ഉദ്യോഗ മന്ത്രാലയം
പ്രൊവിഡന്റ് ഫണ്ടുകളിലെ ആദായനികുതി സംവിധാനം ലളിതമാക്കൽ EPFO സ്വാഗതം ചെയ്യുന്നു
പോസ്റ്റഡ് ഓണ്‍:
03 FEB 2026 2:13PM by PIB Thiruvananthpuram
2025-ലെ ആദായനികുതി നിയമം ഷെഡ്യൂൾ XI പ്രകാരമാണ് അംഗീകൃത പ്രൊവിഡന്റ് ഫണ്ടുകൾ നിയന്ത്രിക്കപ്പെടുന്നത്. നിലവിൽ, ആദായനികുതി നിയമത്തിലെ ഇളവ് വ്യവസ്ഥകളിലും ജീവനക്കാരുടെ 1952-ലെ പ്രൊവിഡന്റ് ഫണ്ട്സ് ആൻഡ് മിസലേനിയസ് പ്രൊവിഷൻസ് ആക്ട്, വകുപ്പ് 17 പ്രകാരമുള്ള ഇളവ് വ്യവസ്ഥകളിലും പൊരുത്തക്കേടുകൾ നിലനിൽക്കുകയാണ്. നിക്ഷേപ മാനദണ്ഡങ്ങളിലും തൊഴിലുടമയുടെ സംഭാവനാ പരിധികളിലും ഉള്ള ഏകോപനമില്ലായ്‌മ ആശയക്കുഴപ്പത്തിനും അനാവശ്യ നിയമവാദങ്ങൾക്കും കാരണമാകുന്നു.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി, കേന്ദ്ര ബജറ്റ് 2026–27 ൽ അംഗീകൃത പ്രൊവിഡന്റ് ഫണ്ടുകളുമായി ബന്ധപ്പെട്ട ആദായനികുതി നിയമങ്ങളെ 1952 ലെ EPF ആക്ട്,1952 ലെ EPF സ്കീം എന്നിവയുടെ നിയമപരവും ഭരണപരവുമായ വ്യവസ്ഥകളുമായി ഏകീകരിച്ചു.
ഇളവ് : 1952-ലെ EPF ആക്ട് വകുപ്പ് 17 പ്രകാരം ഇളവ് ലഭിച്ചിരിക്കുന്ന പ്രൊവിഡന്റ് ഫണ്ടുകൾക്ക് മാത്രമേ ഇനി ആദായനികുതി നിയമപ്രകാരം അംഗീകാരം ലഭിക്കുകയുള്ളൂ.
നിക്ഷേപം: നിക്ഷേപരംഗത്ത്, EPF ചട്ടക്കൂടും അനുബന്ധ നിയമങ്ങളും അനുസരിച്ചായിരിക്കും നിക്ഷേപ മാനദണ്ഡങ്ങൾ തുടർന്നും നിയന്ത്രിക്കുക. സർക്കാർ സെക്യൂരിറ്റികളിലെ നിക്ഷേപം 50 ശതമാനമായി പരിമിതപ്പെടുത്തുന്ന കർശനനിയമ പരിധി നീക്കംചെയ്തു.
തൊഴിലുടമയുടെ സംഭാവന: തൊഴിലുടമയുടെ സംഭാവന 7.5 ലക്ഷം രൂപ എന്ന പരമാവധി പരിധിക്ക് വിധേയമായിരിക്കും.ഈ പണ പരിധി കവിഞ്ഞുള്ള സംഭാവനകൾ ആനുകൂല്യങ്ങളായി കണക്കാക്കി നികുതി ചുമത്തും.
2026-2027 ലെ കേന്ദ്ര ബജറ്റിലെ ആദായനികുതി വ്യവസ്ഥയിലെ ഈ യുക്തിസഹീകരണം, EPF നിയമവുമായി ആദായനികുതി വ്യവസ്ഥകളെ സമന്വയിപ്പിക്കുന്നതിലൂടെ പങ്കാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ നിർണായകമാകുമെന്ന് EPFO വ്യക്തമാക്കി. ഇപ്പോൾ, ഇപിഎഫ് ഇളവ് നിയന്ത്രിക്കുന്നത് 1952 ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആക്ട്പ്രകാരമാണ് .നിക്ഷേപ മാനദണ്ഡങ്ങളും തൊഴിലുടമയുടെ സംഭാവനാ പരിധികളും ഏകീകരിച്ചതോടെ ഇക്കാര്യത്തിൽ വ്യക്തതയും ലാളിത്യവും കൈവന്നതായി അധികൃതർ വിലയിരുത്തുന്നു.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സിബിഡിടി പുറത്തിറക്കിയ ധനകാര്യ ബിൽ , ബജറ്റിനെക്കുറിച്ചുള്ള പതിവുചോദ്യങ്ങൾ എന്നിവയിൽ നിന്ന് ലഭ്യമാണെന്ന് EPFO അറിയിച്ചു.
****
( റിലീസ് ഐ.ഡി: 2222672)
സന്ദര്‍ശക കൗണ്ടര്‍ : 13