പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ചരിത്രപ്രസിദ്ധമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 30 JAN 2026 2:44PM by PIB Thiruvananthpuram

ഭാരതത്തെ ഒരു വികസിത രാജ്യമാക്കുക എന്ന ദർശനവുമായി പൂർണ്ണമായും യോജിക്കുന്ന ചരിത്രപ്രസിദ്ധമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. "വിപണികൾ വികസിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഇന്ത്യയുടെ പ്രധാന താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പരിവർത്തനാത്മകമായ കരാറാണ് ​ഗവൺമെന്റ് നടപ്പിലാക്കിയതെന്ന് അദ്ദേഹം എടുത്തുകാണിക്കുന്നു", ശ്രീ മോദി പറഞ്ഞു.

കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ എക്സിലെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു:

"വായിച്ചിരിക്കേണ്ട ഈ ലേഖനത്തിൽ, ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക എന്ന കാഴ്ച്ചപ്പാടിനോട് പൂർണ്ണമായും യോജിക്കുന്ന ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ​ഗോയൽ എഴുതുന്നു.

വിപണികൾ വികസിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഇന്ത്യയുടെ പ്രധാന താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പരിവർത്തനാത്മക കരാർ ​ഗവൺമെന്റ് നടപ്പിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുകാണിക്കുന്നു."

 

In this must-read article, Union Minister Shri @PiyushGoyal writes about the historic India-EU Free Trade Agreement that fully aligns with the vision of making India a developed country.

He highlights that the government has delivered a transformative agreement that expands… https://t.co/8qn84Ppt2H

— PMO India (@PMOIndia) January 30, 2026

****

SK


( റിലീസ് ഐ.ഡി: 2222440) സന്ദര്‍ശക കൗണ്ടര്‍ : 6