രാസവള വകുപ്പ്
റെയിൽവേ–വളം വകുപ്പുകളുടെ ഏകോപനം: ഖാരിഫ്- റാബി സീസണുകളിൽ വളം വിതരണത്തിൽ മികച്ച മുന്നേറ്റം
പോസ്റ്റഡ് ഓണ്‍:
30 JAN 2026 1:47PM by PIB Thiruvananthpuram
കർഷകർക്ക് വളങ്ങളുടെ സമയബന്ധിതമായ ലഭ്യത ഉറപ്പാക്കുക എന്നത് സർക്കാരിന്റെ മുന്തിയ പരിഗണനകളിൽ ഒന്നായി തുടരുന്നു. ഇതിന്റെ ഭാഗമായി, 2025 ലെ ഖാരിഫിലും ഇപ്പോൾ നടക്കുന്ന റാബി സീസണിലും റെയിൽവേ മന്ത്രാലയവും വളം വകുപ്പും തമ്മിലുള്ള മെച്ചപ്പെട്ട ഏകോപനം അടിസ്ഥാന തലത്തിൽ തന്നെ വ്യക്തമായി പ്രകടമായി. വളം റാക്കുകളുടെ വേഗത്തിലുള്ളതും സുഗമവുമായ നീക്കം വഴി സംസ്ഥാനങ്ങളിലേക്ക് സമയബന്ധിതമായി വിതരണം ചെയ്യാൻ സഹായിച്ചു. ഇതിലൂടെ, കൃഷിയുടെ നിർണായക ഘട്ടങ്ങളിൽ കർഷകർക്ക് ഒരു ക്ഷാമവും നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കി. റെയിൽവേ മന്ത്രാലയത്തിന്റെ ഈ സഹകരണത്തെ അഭിനന്ദിച്ച വളം വകുപ്പ്, അത്തരം ഏകോപിത ശ്രമങ്ങൾ രാജ്യത്തുടനീളം വളങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കാൻ സഹായിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഈ കാലയളവിൽ, 2025 ജൂലൈയിൽ ശരാശരി റേക്ക് ലോഡിംഗ് പ്രതിദിനം 72 റേക്കുകളായി വർദ്ധിച്ചു. 2025 ഓഗസ്റ്റിൽ പ്രതിദിനം 78 റേക്കുകളായി ഉയർന്നത് സെപ്റ്റംബറായപ്പോഴേക്കും പ്രതിദിനം 80 റേക്കുകളിൽ എത്തി.
2025-26 സാമ്പത്തിക വർഷത്തിൽ, ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ, സംസ്ഥാനങ്ങളിലുടനീളം എല്ലാ പ്രധാന വളങ്ങളുടെയും മതിയായതും സൗകര്യപ്രദവുമായ ലഭ്യത സർക്കാർ ഉറപ്പാക്കി. യൂറിയ 312.40 ലക്ഷം മെട്രിക് ടൺ ആവശ്യമായിരുന്നിടത്ത്, 350.45 ലക്ഷം മെട്രിക് ടൺ ലഭ്യത ഉറപ്പാക്കി. കൂടാതെ, പ്രധാന പി & കെ വളങ്ങൾ (ഉദാഹരണത്തിന്, ഡിഎപി, എംഒപി, എൻപികെഎസ്) 252.81 ലക്ഷം മെട്രിക് ടൺ ആവശ്യമായിരുന്നിടത്ത് 287.69 ലക്ഷം മെട്രിക് ടൺ ലഭ്യത ഉറപ്പാക്കി. കർഷകരിൽ അവസാന ഗുണഭോക്താവിന് വരെ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ ഏകോപിത നടപടികളും സ്വീകരിച്ചു.
ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള പ്രധാന വളങ്ങളുടെ ആകെ വിതരണം (ലക്ഷം മെട്രിക് ടൺ )

2025 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വളം നീക്കം എക്കാലത്തെയും ഉയർന്ന നിലയിലെത്തി. മൊത്തം വിതരണം 530.16 ലക്ഷം മെട്രിക് ടൺ കടന്നു. ഈ കാലയളവിൽ ആദ്യമായി 500 ലക്ഷം മെട്രിക് ടൺ എന്ന നേട്ടം കൈവരിക്കുകയും ചെയ്തു. ഇത് 2024–25 സാമ്പത്തിക വർഷത്തിലെ സമാന കാലയളവിനെ അപേക്ഷിച്ച് 12.2 ശതമാനം വർധനയും, 2023–24 ലെ മുൻ റെക്കോർഡിനെ അപേക്ഷിച്ച് 8.5 ശതമാനം ഉയർച്ചയുമാണ് കാണിക്കുന്നത് .
യൂറിയയും പി & കെ വളങ്ങളും: റേക്ക് ഗതാഗതം ഏപ്രിൽ മുതൽ ഡിസംബർ വരെ.

യൂറിയ റേക്ക് നീക്കം 10,841 റേക്കുകളായി ഉയർന്ന് കഴിഞ്ഞ വർഷത്തേക്കാൾ 8 ശതമാനം വർധന രേഖപ്പെടുത്തി. അതേസമയം പി & കെ വളങ്ങൾ 8,806 റേക്കുകൾ രേഖപ്പെടുത്തി. ഇത് 18 ശതമാനം വളർച്ചയാണ് കാണിക്കുന്നത്. കാർഷിക സീസണുകളിൽ സംസ്ഥാനങ്ങൾക്ക് തടസ്സമില്ലാതെയും സമയബന്ധിതമായും വിതരണം ഉറപ്പാക്കാൻ റെയിൽവേ, തുറമുഖ മന്ത്രാലയം, സംസ്ഥാന സർക്കാരുകൾ, വളം കമ്പനികൾ എന്നിവയുമായുള്ള മെച്ചപ്പെട്ട ഏകോപനം സഹായിച്ചു.
പ്രതിമാസ ശരാശരി വളം റാക്കുകൾ

ജൂലൈ മുതൽ ജനുവരി വരെയുള്ള (ജനുവരി 13 വരെ) മാസാടിസ്ഥാനത്തിലുള്ള താരതമ്യം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് സ്ഥിരമായ വർദ്ധന എടുത്തുകാണിക്കുന്നു.
വളം നീക്കത്തിലെ ശ്രദ്ധേയമായ ഈ നേട്ടം സർക്കാരിന്റെ ശക്തമായ ആസൂത്രണം, തത്സമയ ഏകോപനം, തടസ്സങ്ങൾ മുൻകൂട്ടി പരിഹരിക്കാനുള്ള സമീപനം, സംസ്ഥാന-ദേശീയ തലങ്ങളിലെ കേന്ദ്രീകൃത നിരീക്ഷണം എന്നിവയുടെ പ്രതിഫലനമാണ്.
***
( റിലീസ് ഐ.ഡി: 2221000)
സന്ദര്‍ശക കൗണ്ടര്‍ : 26