വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
2026-ലെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിലേക്ക് വേവ്എക്സ് അപേക്ഷ ക്ഷണിക്കുന്നു
മാധ്യമം, വിനോദം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയിലെ എഐ പരിഹാരങ്ങൾ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026-ൽ ശ്രദ്ധാകേന്ദ്രമാകും.
എഐ സ്റ്റാർട്ടപ്പുകൾക്കായി ബിസിനസ് നെറ്റ്‌വർക്കിംഗും പ്രദർശന സൗകര്യവും വേവ്എക്സ് ഒരുക്കുന്നു.
प्रविष्टि तिथि:
30 JAN 2026 4:18PM by PIB Thiruvananthpuram
കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം (MeitY) 2026 ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026 -ൽ പങ്കെടുക്കുന്നതിനായി സ്റ്റാർട്ടപ്പുകളിൽ നിന്നും വേവ്എക്സ് അപേക്ഷ ക്ഷണിക്കുന്നു. നൂതന നിർമ്മിതബുദ്ധി (AI) പരിഹാരങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഇന്ത്യയിലെ അതിവേഗം വളരുന്ന എഐ ആവാസവ്യവസ്ഥയിലുടനീളം സഹകരണം ഉറപ്പാക്കുന്നതിനുമുള്ള ഒരു പ്രധാന ദേശീയ വേദിയായി ഈ ഉച്ചകോടി പ്രവർത്തിക്കും.

ഉച്ചകോടിയുടെ ഭാഗമായി, തിരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകൾക്ക് അവരുടെ എഐ അധിഷ്ഠിത ഉൽപ്പന്നങ്ങളും പരിഹാരങ്ങളും ദേശീയ, അന്തർദ്ദേശീയ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ സഹായിക്കുന്ന ഒരു സമർപ്പിത സ്റ്റാർട്ടപ്പ് എക്സിബിഷൻ പ്രോഗ്രാം വേവ്എക്സ് സംഘടിപ്പിക്കും. എവിജിസി-എക്സ്ആർ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും എഐ അധിഷ്ഠിത ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും ഉച്ചകോടിയിലെ എംഐബി പവലിയനിൽ ബിസിനസ് നെറ്റ്‌വർക്കിംഗിനും പ്രദർശനത്തിനുമായി പ്രത്യേക അവസരങ്ങൾ നല്കും.
മീഡിയ, വിനോദ മേഖലകളിലെ അത്യാധുനികവും വളർന്നുവരുന്നതുമായ എഐ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി എംഐബി പവലിയൻ വർത്തിക്കും. ഇതിലൂടെ നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, ആഗോള പങ്കാളികൾ എന്നിവരുമായി ആശയവിനിമയം നടത്താനും സൃഷ്ടിപരവും സാങ്കേതികവുമായ ആവാസവ്യവസ്ഥയിലുടനീളം സഹകരണം ഉറപ്പാക്കാനും നൂതനാശയക്കാർക്ക് സാധിക്കും.
സ്റ്റാർട്ടപ്പുകളും പ്രധാന പങ്കാളികളും തമ്മിലുള്ള വ്യവസ്ഥാപിതമായ ഇടപഴകലുകൾ സുഗമമാക്കുന്നതിലൂടെ ഇന്ത്യയുടെ എഐ ഇന്നൊവേഷൻ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026 നിർണ്ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വേവ് എക്സിനെക്കുറിച്ച്
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ വേവ്സ് സംരംഭത്തിന് കീഴിലുള്ള സമർപ്പിത സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്ലാറ്റ്‌ഫോമാണ് വേവ്എക്സ്. മീഡിയ, വിനോദം, ഭാഷാ സാങ്കേതികവിദ്യകൾ എന്നീ മേഖലകളിലെ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിലെ അടുത്ത തലമുറയിലെ സർഗ്ഗാത്മകവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി ആരംഭിച്ച വേവ്എക്സ്, നൂതനാശയക്കാർക്കും സർക്കാർ സ്ഥാപനങ്ങൾക്കും വ്യവസായ പ്രമുഖർക്കും ഇടയിലുള്ള ഒരു പാലമായി പ്രവർത്തിക്കുന്നു. ഹാക്കത്തോണുകൾ, ഇൻകുബേഷൻ പ്രോഗ്രാമുകൾ, മെൻ്റർഷിപ്പ് എന്നിവയിലൂടെ വേവ്എക്സ് മികച്ച ആശയങ്ങൾക്ക് പിന്തുണ നല്കുന്നത് തുടരുകയാണ്. ശക്തവും സുഗമവുമായ ഇൻകുബേഷൻ സംവിധാനം ഉറപ്പാക്കുന്നതിനായി ടി-ഹബ് ഹൈദരാബാദ്, ഐഐടി ഡൽഹി എന്നിവയുമായി വേവ്എക്സ് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഐഐസിടി മുംബൈ, എഫ്ടിഐഐ പൂനെ, എസ്ആർഎഫ്ടിഐ കൊൽക്കത്ത, ഐഐഎംസി ഡൽഹി, ഐഐഎംസി ഐസ്വാൾ, ഐഐഎംസി അമരാവതി, ഐഐഎംസി ധെങ്കനാൽ, ഐഐഎംസി കോട്ടയം, ഐഐഎംസി ജമ്മു എന്നിവിടങ്ങളിലായി ഇന്ത്യയിലുടനീളം ഒമ്പത് ഇൻകുബേഷൻ സെൻ്ററുകളിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് https://wavex.wavesbazaar.com/ സന്ദർശിക്കുക
****
(रिलीज़ आईडी: 2220988)
आगंतुक पटल : 7