ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

നിർമ്മിത ബുദ്ധിയിലെ സങ്കീർണമായ ആശ്രിതത്വം ഒഴിവാക്കാൻ, മൂലധന-തീവ്ര മാതൃകകളേക്കാൾ വികേന്ദ്രീകൃതവും ആപ്ലിക്കേഷൻ-കേന്ദ്രീകൃതവുമായ സംവിധാനങ്ങൾക്ക് ഇന്ത്യ മുൻഗണന നൽകണമെന്ന് സാമ്പത്തിക സർവേ

प्रविष्टि तिथि: 29 JAN 2026 2:06PM by PIB Thiruvananthpuram

കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച 2025–26 ലെ സാമ്പത്തിക സർവേ പ്രകാരം, സാങ്കേതികരംഗത്തെ അഭിമാനകരമായ മത്സരത്തിനുള്ള ഉപാധി എന്നതിലുപരി, സമഗ്രമായ സാമ്പത്തിക തന്ത്രമായി നിർമ്മിത ബുദ്ധിയെ (AI) ഇന്ത്യ അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയെ AI എങ്ങനെ പുനർനിർമ്മിക്കുന്നു എന്ന കാര്യവും, ദ്രുതഗതിയിലുള്ള സാങ്കേതിക പരിവർത്തനങ്ങളും നിരന്തരമായ അനിശ്ചിതത്വങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ ഇന്ത്യയ്ക്കുള്ള പ്രായോഗിക തന്ത്രത്തിന്റെ രൂപരേഖയും സർവേ മുന്നോട്ട് വയ്ക്കുന്നു.

ഇന്ത്യയിൽ AI വിന്യാസം സാമ്പത്തികമായി അടിത്തറയുള്ളതും സാമൂഹികമായി പ്രതികരണാത്മകവും ആകേണ്ടതുണ്ടെന്ന വസ്തുത സാമ്പത്തിക സർവേയുടെ സമർപ്പിത അധ്യായത്തിൽ ഉയർത്തി കാണിക്കുന്നു. സഹകരണവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്, സുതാര്യവും പരസ്പര പ്രവർത്തനക്ഷമവും സംവിധാനങ്ങളിൽ അധിഷ്ഠിതവും അടിസ്ഥാനപരവും വിവിധങ്ങളുമായ മേഖലാ-നിർദ്ദിഷ്ട സമീപനങ്ങൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. ഈ സമീപനം മനുഷ്യ മൂലധനം, ഡാറ്റ വൈവിധ്യം, സ്ഥാപന ഏകോപനം എന്നീ മേഖലകളിലെ ഇന്ത്യയുടെ ശക്തിയെ സമന്വയിപ്പിക്കുന്നു.

ഊഹാപോഹങ്ങളിൽ അധിഷ്ഠിതമായ ഉപയോഗങ്ങളിൽ നിന്നല്ല, യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്നാണ് ഇന്ത്യയിലെ AI ആവശ്യകത ഉയർന്നുവരുന്നത്. ആരോഗ്യം, കൃഷി, നഗര പരിപാലനം, വിദ്യാഭ്യാസം, ദുരന്തനിവാരണ ഒരുക്കങ്ങൾ, പൊതുഭരണം എന്നിവയുമായി ബന്ധപ്പെട്ട ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി, പ്രാദേശിക ഹാർഡ്‌വെയർ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും കുറഞ്ഞ വിഭവശേഷിയുള്ള AI സംവിധാനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയും സർവേ എടുത്തുകാണിക്കുന്നു. രോഗനിർണയം, ആസൂത്രിത ജല പരിപാലനം, കർഷക വിപണി പ്രവേശനം, ക്ലാസ് റൂം അനലിറ്റിക്സ്, പ്രാദേശിക ഭാഷാ ഇന്റർഫേസുകൾ എന്നിവയിലെ ചെലവ് കുറഞ്ഞതും ഘടനാപരവുമായ പോരായ്മകൾ നികത്താനുതകുന്ന AI ഉപയോഗമാണ് ആവശ്യം. ഈ ഉപയോഗങ്ങൾ ഇന്ത്യയുടെ സാമ്പത്തിക-സാമൂഹിക ഭൂമികയ്ക്കനുസരിച്ചുള്ള, മിതവ്യയപരവും ആപ്ലിക്കേഷൻ-കേന്ദ്രീകൃതവുമായ AI പരിഹാരങ്ങൾക്കുള്ള വിപുലീകരിക്കാവുന്ന വിപണിയെ സൂചിപ്പിക്കുന്നു.

മൂലധന ലഭ്യത, ഊർജ്ജ പരിമിതികൾ, സ്ഥാപന ശേഷി, വിപണി കാര്യക്ഷമത തുടങ്ങിയ ഇന്ത്യയുടെ ഘടനാപരമായ യാഥാർത്ഥ്യങ്ങളുമായി AI യെ സമന്വയിപ്പിക്കുന്നതിലാണ് സർവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതുവഴി സാങ്കേതിക തിരഞ്ഞെടുപ്പുകൾ ദുർബലമായ ആശ്രിതത്വങ്ങൾ സൃഷ്ടിക്കുന്നതിനുപകരം ദീർഘകാല വളർച്ചയെ ശക്തിപ്പെടുത്തുന്നു.

കമ്പ്യൂട്ട്, ധനലഭ്യത, ഡാറ്റ, മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന രീതി എന്നിവയിൽ ഉള്ള ഘടനാപരമായ അസമത്വങ്ങൾ ആഗോള AI വികസനത്തെ രൂപപ്പെടുത്തുന്ന സാഹചര്യത്തിൽ, യാഥാർത്ഥ്യബോധമുള്ള നയം രൂപപ്പെടുത്തുന്നതിന് ഈ അസന്തുലിതാവസ്ഥകൾ തിരിച്ചറിയുകയെന്നത് അത്യാവശ്യമാണ് എന്ന് സർവേ കണ്ടെത്തുന്നു. ഈ പ്രതിസന്ധിയിൽ, വലിയ കേന്ദ്രീകൃത സംവിധാനങ്ങളേക്കാൾ വികേന്ദ്രീകൃതവും ആപ്ലിക്കേഷൻ-അധിഷ്ഠിതവുമായ AI-യ്ക്ക് മുൻഗണന നൽകുകയെന്നത് നിർബന്ധമാണ്. മേഖലകളിൽ വിന്യസിച്ചിരിക്കുന്ന ചെറുതും ദൗത്യ -നിർദ്ദിഷ്ടവുമായ മോഡലുകൾ നവീകരണത്തെ സന്തുലിതമായി വ്യാപിപ്പിക്കാനും, സ്ഥാപനങ്ങൾക്ക് പ്രവേശന തടസ്സങ്ങൾ കുറയ്ക്കാനും, ഇന്ത്യയുടെ സാമ്പത്തിക ഭൂമികയുടെ വൈവിധ്യത്തിനൊപ്പം കൂടുതൽ അനുഗുണമായി രീതിയിൽ പ്രവർത്തിക്കാനും സഹായിക്കുന്നു. സുതാര്യവും പരസ്പര പ്രവർത്തനക്ഷമവുമായ AI സംവിധാനങ്ങൾ സർവേയുടെ അഭിപ്രായത്തിൽ ശക്തമായ ബഹുഗുണീകൃത ഫലങ്ങൾ ഉളവാക്കും.

AI കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്, സാമ്പത്തിക സർവേ കൂടുതൽ വിശദീകരിക്കുന്നു. പരിമിത സാങ്കേതിക സ്‌പെഷ്യലൈസേഷനിൽ നിന്ന് മാറി, യുക്തി, വായന, വിധി, ആശയവിനിമയം, അനുപൂരകത്വം അടക്കമുള്ള അടിസ്ഥാന  ശേഷികളിൽ ഊർജ്ജം ചെലവിടേണ്ടതിന്റെ ആവശ്യകത ഉയർന്നു വരുന്നു. ഇത് തൊഴിലവസരങ്ങളിലും പൊതു സംവിധാനങ്ങളിലും AI സംയോജിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കും.



AI-യുടെ ഡാറ്റാ ഗവേണൻസ് കൂട്ടിച്ചേർത്തുകൊണ്ട്, മാറ്റിനിർത്തലിന് പകരം ഉത്തരവാദിത്തവും മൂല്യനിർമ്മാണവും മുഖമുദ്രയാക്കി അതിനെ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സർവേ ഊന്നിപ്പറയുന്നു. ആഗോള പരസ്പര പ്രവർത്തനക്ഷമത നിലനിർത്തിക്കൊണ്ട് ആഭ്യന്തരമായി സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ, സുതാര്യതയും സംവേദനക്ഷമതയും സമന്വയിപ്പിച്ച വിശ്വസനീയമായ ഡാറ്റാ പ്രവാഹങ്ങൾ കർശനമായ പ്രാദേശികവത്ക്കരണത്തേക്കാൾ ഫലപ്രദമാണെന്ന് വ്യക്തമായിട്ടുണ്ട്.  നിർദ്ദേശിത നിയന്ത്രണങ്ങളേക്കാൾ ആനുപാതികവും, അപകടസാധ്യത അടിസ്ഥാനമാക്കിയുള്ളതുമായ സമീപനങ്ങളെ നിയന്ത്രണ മാർഗ്ഗരേഖ പ്രോത്സാഹിപ്പിക്കുന്നു. അപകട സാധ്യതയും ക്രമീകൃതമായ പ്രാധാന്യവും അനുസരിച്ച് ബാധ്യതകൾ അളക്കുകയും, സ്വകാര്യ പ്രോത്സാഹനങ്ങളെ വ്യാപക സാമ്പത്തിക-സാമൂഹിക ലക്ഷ്യങ്ങളുമായി ഏകീകരിക്കുകയും ചെയ്തു കൊണ്ടാണ് നൂതനാശയങ്ങളുടെ നൈരന്തര്യത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നത്.

ഇന്ത്യയുടെ ഘടനാപരമായ യാഥാർത്ഥ്യങ്ങളെ —മൂലധന ലഭ്യത, ഊർജ്ജ പരിമിതികൾ, സ്ഥാപന ശേഷി, വിപണി വൈപുല്യം എന്നിവ—AI സ്വീകരണവുമായി സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകത സർവേ ഊന്നിപ്പറയുന്നു. ഇതുവഴി, സാങ്കേതിക തിരഞ്ഞെടുപ്പുകൾ ദുർബലമായ ആശ്രിതത്വങ്ങൾ സൃഷ്ടിക്കുന്നതിനുപകരം ദീർഘകാല സ്ഥിരതയേയും വളർച്ചയേയും ശക്തിപ്പെടുത്തുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്യപ്പെടേണ്ടത്.

 ഇന്ത്യയുടെ സാമ്പത്തിക പശ്ചാത്തലത്തിൽ നിർമ്മിത ബുദ്ധി (AI) വികസനത്തിനുള്ള സമീപനം, മനുഷ്യ മൂലധനത്തിന്റെ പങ്ക്, സുരക്ഷയും അപകടസാധ്യതകളും, ഭരണം, സ്ഥാപനപരമായ ആവാസവ്യവസ്ഥ, തന്ത്രപരമായ ഉറവിടമെന്ന നിലയിലുള്ള ഡാറ്റ  എന്നിവയെ സർവേ വിശകലനം ചെയ്യുന്നു. തുടർന്ന്, ഇന്ത്യയുടെ AI ഭാവിയെ ലക്ഷ്യമിട്ട് ഘട്ടം ഘട്ടമായുള്ള ഒരു രൂപരേഖ അവതരിപ്പിക്കുന്നു.

നിർമ്മിത ബുദ്ധി ആവാസവ്യവസ്ഥ

രാജ്യങ്ങൾ, സ്ഥാപനങ്ങൾ, നൈപുണ്യങ്ങൾ, മൂല്യ ശൃംഖലയുടെ ഘട്ടങ്ങൾ എന്നിവയുടനീളം AI ആവാസവ്യവസ്ഥയിലെ അസമത്വങ്ങളും വ്യാപാര തടസങ്ങളും സർവേ വിശകലനം ചെയ്യുന്നു. ഈ അസമത്വങ്ങൾ ഘടനാപരമായ പിഴവുകളായി കാണേണ്ടതില്ല; മറിച്ച്,വ്യാപാര തടസങ്ങളെക്കുറിച്ചു മനസിലാക്കിക്കൊണ്ട്, AI മുഖേന ലഭിക്കുന്ന സാമ്പത്തികവും സാമൂഹിക ലാഭം വർദ്ധിപ്പിക്കാനുള്ള പ്രായോഗികവും സുസ്ഥിരവുമായ AI തന്ത്രം രൂപകൽപ്പന ചെയ്യുന്നതിലെ പരിമിതികളെ തിരിച്ചറിയാൻ ഇത് സഹായിക്കുന്നു.

ഫ്രോണ്ടിയർ മോഡൽ വികസനത്തിനും ആപ്ലിക്കേഷൻ-നിർദ്ദിഷ്ട വികസനത്തിനും മധ്യേയുള്ള നൈപുണ്യ അസമത്വങ്ങളെ തിരിച്ചറിയുന്ന സർവേ, ഇന്ത്യയിൽ ആസ്ഥാനപരമായി ഡൊമെയ്ൻ-നിർദ്ദിഷ്ട AI സംവിധാനങ്ങളിലേക്ക് വിഭവങ്ങൾ ഫലപ്രദമായി വിന്യസിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. ഇത് ആഭ്യന്തര സാമ്പത്തിക മുൻഗണനകളുമായി യോജിക്കുന്നു. ഈ വെല്ലുവിളി, വൈപുല്യവും ഉൾപ്പെടുത്തലും തമ്മിലുള്ള സമന്വയത്തിന്റെ ചർച്ചയിലൂടെ വിശദീകരിക്കപ്പെടുന്നു — AI വ്യാപിപ്പിക്കുന്നത് തൊഴിലവസരങ്ങളുടെ വർദ്ധനവിനെ എങ്ങനെ സുഗമമാക്കാം, വേഗതയാർന്ന വിപുലീകരണത്തെക്കാൾ ഉൾക്കൊള്ളുന്ന സമീപനം എങ്ങനെ സ്വീകരിക്കാം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഓപ്പൺ മോഡലുകളോ പ്രൊപ്രൈറ്ററി മോഡലുകളോ ഉപയോഗിക്കുന്നതിലെ ചെലവ്, നിയന്ത്രണം, ആശ്രയത്വം എന്നിവ AI മോഡലുകളുടെ ഉടമസ്ഥതയെയും നിയന്ത്രണത്തെയും നേരിട്ട് ബാധിക്കുന്നു. സാമ്പത്തിക മൂല്യം വിദേശത്തേയ്ക്ക് പോകാതിരിക്കാനും, ആഭ്യന്തര ഡാറ്റയുടെയും ബൗദ്ധിക സ്വത്തിന്റെയും സൃഷ്ടികളിൽ നിന്നുള്ള നേട്ടങ്ങൾ ഇന്ത്യയ്ക്ക് തന്നെ ലഭിക്കാനും, നൂതനാശയങ്ങളെ  പ്രയോജനപ്പെടുത്താനും, സുതാര്യവും കാര്യനിർവ്വഹണക്ഷമവുമായ ഒരു അന്തരീക്ഷം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത സർവേ വ്യക്തമാക്കുന്നു. കേന്ദ്രീകൃത വിപുലീകരണവും വികേന്ദ്രീകൃത  കാര്യക്ഷമതയും തമ്മിലുള്ള സമന്വയത്തിലൂടെ, പരിമിതമായ ഹാർഡ്‌വെയർ ശേഷിയിലുള്ള വികേന്ദ്രീകൃത കമ്പ്യൂട്ട് നെറ്റ്‌വർക്കുകളിൽ പ്രവർത്തിക്കാൻ കഴിയുന്ന ചെറുതും ദൗത്യ -നിർദ്ദിഷ്ടവുമായ മോഡലുകളെ ശക്തിപ്പെടുത്തുന്നു. ബാഹ്യ ആഘാതങ്ങളിൽ നിന്ന് നിർണായക പ്രവർത്തനങ്ങളെ സംരക്ഷിക്കുമ്പോഴും ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം, സുതാര്യത നിലനിർത്താൻ ആഗോള ഇന്നൊവേഷൻ നെറ്റ്‌വർക്കുകളുമായി തന്ത്രപരമായ സമന്വയം ഉറപ്പാക്കുകയും നിരന്തര സംയോജനം സാധ്യമാക്കുകയും ചെയ്യുന്നു.


ഇന്ത്യയിലെ പ്രാദേശിക പ്രതിഭയും ചെലവ് കുറഞ്ഞ AIയും

ഇന്ത്യയുടെ AI വിജയഗാഥ താഴെത്തട്ടിൽ നിന്നാണ് ഉയർന്നുവരുന്നത്. തദ്ദേശീയ നവസംരംഭകർ, മുനിസിപ്പൽ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, സാമൂഹിക  സ്ഥാപനങ്ങൾ എന്നിവ അവരവർ ഭാഗഭാക്കായ സമൂഹങ്ങളുടെ   പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രസക്തമായ AI പരിഹാരങ്ങൾ വിന്യസിക്കുന്നു. ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, നഗര പരിപാലനം, ദുരന്ത തയ്യാറെടുപ്പ് എന്നിവയിൽ AI-ക്ക് പങ്ക് വഹിക്കാനാകും.

ദക്ഷിണേന്ത്യയിലെ നോൺ-ഇൻവേസീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)- അധിഷ്ഠിത തെർമൽ ഇമേജിംഗ് ഉപകരണങ്ങൾ, കുറഞ്ഞ വിഭവശേഷിയുള്ള സാഹചര്യങ്ങളിൽ പോലും നേരത്തെ തന്നെ സ്തനാർബുദം കണ്ടെത്താൻ സഹായിക്കുന്നു.

കിഴക്കൻ ഇന്ത്യയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ, പോർട്ടബിളും ചെലവ് കുറഞ്ഞതുമായ  AI-അധിഷ്ഠിത  ഓറൽ കാൻസർ സ്ക്രീനിംഗ് ഉപകരണങ്ങൾ, രോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാനുള്ള സൗകര്യം ഒരുക്കുന്നു.

12 സംസ്ഥാനങ്ങളിലായി 1.8 ദശലക്ഷം കർഷകർക്ക് വിപണി പ്രവേശനം, വില നിർണയം, ലോജിസ്റ്റിക് കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിൽ AI-അധിഷ്ഠിത കാർഷിക ശൃംഖലകൾ സഹായിക്കുന്നു.

MEiTY യുടെ കീഴിലുള്ള ഭാഷിണി, IIT മദ്രാസ് വികസിപ്പിച്ചെടുത്ത AI4Bharat തുടങ്ങിയ സംരംഭങ്ങളും ഇന്ത്യയുടെ പ്രായോഗിക AI സമീപനത്തിൽ ഉൾപ്പെടുന്നു. ഭാഷയും ശബ്ദവും അടിസ്ഥാനമാക്കിയുള്ള AI സംവിധാനങ്ങളും ഡിജിറ്റൽ സേവനങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.

പ്രാദേശിക ഭാഷകളിലെ ഇടപെടലുകൾ വർദ്ധിപ്പിക്കുന്നതിനും കുറഞ്ഞ ചെലവിലുള്ള ഉപകരണങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കുന്നതിനും, ചെലവ് കുറഞ്ഞ AI മാർഗ്ഗങ്ങൾ വികേന്ദ്രീകൃതവും, പ്രശ്‌നാധിഷ്ഠിതവും, പ്രാദേശിക ആവശ്യങ്ങൾക്ക് അനുയോജ്യവുമായ ഉപയോഗങ്ങൾ സാധ്യമാക്കുന്നു.


വികസനാധിഷ്ഠിത AI- സമീപനം

സർവേ ഇന്ത്യയുടെ സ്വന്തം തദ്ദേശീയ AI വികസനത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. AI ലളിതവും  പ്രാദേശികവുമായ രൂപം നിലനിർത്തുന്നത്, ഇന്ത്യയ്ക്കുള്ള സാമ്പത്തിക മൂല്യം വർധിപ്പിക്കുകയും, ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരു പ്രായോഗിക അവസരം ഒരുക്കുകയും ചെയ്യുന്നു.

കൂടാതെ, AI അടിസ്ഥാന സൗകര്യ വികസനത്തിന്റെ ദീർഘകാല വളർച്ച വേഗത്തിലാക്കുന്നതിൽ ആഗോള GPU വിതരണ ശൃംഖലകളിലെ നൂതന വികസനങ്ങളുടെ പ്രധാന പങ്ക് സർവേ ശ്രദ്ധയിൽപ്പെടുത്തുന്നു. അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗിലേക്ക് പ്രവേശനം ലഭ്യമാക്കുന്നതിൽ വിതരണ-അധിഷ്ഠിത പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന നടപടികളും ധനസഹായത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതും ഇന്ത്യയിലെ AI ആഭ്യന്തര വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതും പരമ്പരാഗത നയ സമീപനങ്ങൾക്ക് അനുപൂരകമായി  വർത്തിക്കണം. ഇതുവഴി, ആഗോള കമ്പ്യൂട്ടിംഗിലെ വൈവിധ്യമാർന്നതും പ്രതിരോധശേഷിയുള്ളതുമായ പ്രവേശനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാകുന്നു.

ഇന്ത്യAI മിഷന് കീഴിൽ സർക്കാർ സജ്ജമാക്കിയിട്ടുള്ള, കമ്മ്യൂണിറ്റി ക്യൂറേറ്റഡ് പ്ലാറ്റ്‌ഫോം ഡെവലപ്പർമാർ, ഗവേഷകർ, സംരംഭങ്ങൾ എന്നിവർ സഹകരിക്കുന്ന സുരക്ഷിതവും സുതാര്യവുമായ ഇടം ഒരുക്കും. മേഖലാ നിർദ്ദിഷ്ട AI-യുടെ തദ്ദേശീയ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള ഐടി മേഖലയിലെ ബാക്ക് ഓഫീസ് എന്നതിൽ നിന്ന് AI ഫ്രണ്ട് ഓഫീസുകളിൽ ഒന്നാക്കി ഇന്ത്യയെ മാറ്റുന്നതിനും സ്വകാര്യ  പങ്കാളിത്തം പ്രോത്സാഹിപ്പിക്കാവുന്നതാണ്. 'AI-OS' സംരംഭത്തിന് കീഴിൽ ബോട്ടം-അപ്പ് സമീപനത്തിന് നേതൃത്വം നൽകാം. AI ഗവേഷണനത്തിന് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ, കൂടാതെ നിർമ്മിതബുദ്ധി മേഖലയിൽ സാങ്കേതിക പ്രതിഭകളുടെ ഒരു വലിയ ശേഖരവും ഇന്ത്യയ്ക്കുണ്ട്, കൂടാതെ രാജ്യത്ത് ഉയർന്ന AI സാക്ഷരതയുള്ള തൊഴിൽ സേനയുമുണ്ട്.

രാജ്യത്തിന്റെ വൈവിധ്യവും ബാഹുല്യവും ആരോഗ്യം, കൃഷി, ധനകാര്യം, വിദ്യാഭ്യാസം, പൊതുഭരണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി വൈവിധ്യമാർന്ന ആഭ്യന്തര ഡാറ്റാസെറ്റുകൾ ക്യൂറേറ്റ് ചെയ്യാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു.

ഗവർണൻസ്, ഇൻസ്റ്റിറ്റ്യൂഷണൽ ആർക്കിടെക്ചർ, ഡാറ്റ


ഇന്ത്യയ്ക്കായുള്ള AI സാമ്പത്തിക കൗൺസിൽ

ഗവേണൻസ് കൗൺസിലിൽ നിന്ന് വേറിട്ട AI സാമ്പത്തിക കൗൺസിൽ, ഒരു സാങ്കേതിക അനിവാര്യതയോടെ മാത്രമല്ല, ധാർമ്മിക അനിവാര്യതകളോടെയും, ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക യാഥാർത്ഥ്യങ്ങളുമായി സംവേദനക്ഷമതയുള്ള അനിവാര്യതകളോടെയും പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇന്ത്യയുടെ വിദ്യാഭ്യാസത്തിന്റെയും നൈപുണ്യ അടിസ്ഥാന സൗകര്യങ്ങളുടെയും പരിണാമവുമായി സാങ്കേതികവിദ്യ വിന്യസിക്കുന്നതിന് ഉത്തരവാദിത്തമുള്ള ഏകോപന സംവിധാനമായി അത് പ്രവർത്തിക്കും. ഒപ്പം വിഭവ പരിമിതികളും വികസന മുൻഗണനകളും ഫലപ്രദമായി പ്രയോജനപ്പെടുത്തും.  സ്ഥാപനത്തിന്റെ പ്രധാന ഭരണ തത്വങ്ങൾ ഇനിപ്പറയുന്നു:


മനുഷ്യന്റെ പ്രമാണികതയും സാമ്പത്തിക ലക്ഷ്യവും

രൂപകൽപ്പന അനുസരിച്ചുള്ള തൊഴിൽ-വിപണി സംവേദനക്ഷമത

വേഗതയെക്കാളുപരിയായ അനുക്രമപ്രക്രിയ

സാങ്കേതികവിദ്യയുടെയും മനുഷ്യ മൂലധനത്തിന്റെയും സഹ-പരിണാമം

പൊതുതാത്പര്യ സംരക്ഷണങ്ങളും ധാർമ്മികമായ വിട്ടുവീഴ്ചയില്ലാത്ത നടപടികളും



തൊഴിൽ യാഥാർത്ഥ്യങ്ങളും സാമൂഹിക സ്ഥിരത മുൻഗണനകളും AI നയത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ, തൊഴിലും ജോലിയുടെ അന്തസ്സും നഷ്ടമാകാതെ AI ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നുവെന്ന് സ്ഥാപനം ഉറപ്പാക്കും.

റെഗുലേറ്ററി വികസനങ്ങളെക്കാൾ വേഗത്തിൽ നൂതന ആശയങ്ങളും പ്രയോഗങ്ങളും പരിണമിക്കുന്ന സാഹചര്യത്തിൽ, സർവേ നയരൂപീകരണ വിദഗ്ധരിൽ നിന്ന് ത്വരിത പ്രതികരണം ആവശ്യപ്പെടുന്നു. ഇന്ത്യയിലെ AI സ്വീകാര്യതയ്ക്കുള്ള നിയന്ത്രണ രൂപകൽപ്പനയെ രാജ്യത്തിന്റെ വിപുലമായ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലവുമായി സമന്വയിപ്പിക്കാൻ ലക്ഷ്യമിടണം, അതിനൊപ്പം നമ്മുടെ തൊഴിൽ വിപണിയുടെ യാഥാർത്ഥ്യങ്ങളെ പ്രത്യേകം പരിഗണിക്കണം. AI മനുഷ്യശേഷിയെ മാറ്റിസ്ഥാപിക്കുന്നതിന് പകരം, അതിനെ സഹായിക്കുകയും, ഗുണകരമായ രീതിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്.

AI-യുടെ മനുഷ്യ മൂലധനം

അനുഭവപരിചയം, അനുഭവങ്ങളിലൂടെയുള്ള പഠനം,  ലളിതമായ വിദ്യാഭ്യാസ മാർഗ്ഗങ്ങൾ, മനുഷ്യ കേന്ദ്രീകൃത നൈപുണ്യത്തെ ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് സർവേ ഊന്നൽ നൽകുന്നു. 'ഔപചാരിക വിദ്യാഭ്യാസവും തൊഴിൽ പരിചയവും' പരസ്പരവിരുദ്ധമായ കാണേണ്ട കാര്യങ്ങളല്ലെന്ന് സർവേ വ്യക്തമാക്കുന്നു. ഇന്ത്യയുടെ ജനസംഖ്യാപരമായ അനുകൂല്യത്തെ കാര്യക്ഷമതയുള്ള തൊഴിൽ ശക്തിയായി വളർത്തിയെടുക്കുന്നതിന്, 'Earn and Learn Initiative' പോലുള്ളവയെ  സ്ഥാപനവത്ക്കരിക്കേണ്ടതിന്റെ ആവശ്യകത സർവേ വിശദീകരിക്കുന്നു. സ്വകാര്യ മേഖലയ്ക്കും അക്കാദമിക് സ്ഥാപനങ്ങൾക്കും ഈ പാതയിൽ സഹകരിച്ച് രൂപകൽപ്പന നിർവ്വഹിക്കാൻ കഴിയും. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം മേൽപ്പറഞ്ഞ ദർശനവുമായി യോജിക്കുന്നു.

കൂടാതെ, വൈറ്റ്-കോളർ വർക്ക്‌സ്‌പെയ്‌സിന് പുറത്തുള്ള ജോലികളുടെ സമഗ്രമായ മേഖലാ മാപ്പിംഗ് നടത്തേണ്ടതുണ്ട്. നഴ്‌സിംഗ്, വയോജന പരിചരണ മേഖലകളിൽ ജീവനക്കാരുടെ കുറവ് എന്നിവ ഉദാഹരണമാണ്. ഈ മേഖലകളിൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കുള്ള സാധ്യതകൾ എടുത്തുകാണിക്കുന്നു.


AI സുരക്ഷയും അപകടസാധ്യതകളും

MeitY ഗവേണൻസ് മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ഒരു 'AI സുരക്ഷാ ഇൻസ്റ്റിറ്റ്യൂട്ട്' സർവേ എടുത്തുകാണിക്കുന്നു, ഇത് ഉയർന്നുവരുന്ന അപകടസാധ്യതകൾ, നിയന്ത്രണ പരിമിതികൾ, AI സുരക്ഷാ പ്രശ്നങ്ങളിലെ ഏകോപനവും  അവബോധവും വളർത്തുന്നതിനായി പരിശീലന പരിപാടികൾ എന്നിവ വിശകലനം ചെയ്യും. AI മോഡലുകളുടെ ആനുകാലിക, സാഹചര്യത്തെ അടിസ്ഥാനമാക്കിയുള്ള പരിശോധനയും റെഡ്-ടീമിംഗും സ്ഥാപനവത്ക്കരിക്കണം.

യുണൈറ്റഡ് കിംഗ്ഡത്തിലെ AI സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട്, യുഎസ്എയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റാൻഡേർഡ്സ് ആൻഡ് ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങളുടെ അന്താരാഷ്ട്ര സഹകരണം ഉയർന്ന അപകടസാധ്യതയുള്ള മോഡലുകളുടെ സംയുക്ത വിലയിരുത്തലുകളും പൂർത്തീകരണ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള സംയുക്ത പ്രവേശനവും സാധ്യമാക്കുമെന്ന് സർവേ സൂചിപ്പിക്കുന്നു, ഇത് ആഗോളതലത്തിൽ പരസ്പര പ്രവർത്തനക്ഷമമായ AI സുരക്ഷാ മാനദണ്ഡങ്ങൾ വർദ്ധിപ്പിക്കും. വ്യക്തിഗത അവകാശങ്ങളുടെ സംരക്ഷണം സാധ്യമല്ലാത്ത സുരക്ഷിതമോ മനുഷ്യ കേന്ദ്രീകൃതമോ ആയ ഒരു AI ആശയവും വിശ്വസനീയമല്ലെന്ന് സർവേ വ്യക്തമാക്കുന്നു.


ഇന്ത്യയുടെ 'AI' ഭാവിയിലേക്കുള്ള രൂപരേഖ

സർവേ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളെ വിവരിക്കുന്നു — ആഭ്യന്തരമായി എന്താണ് നിർമ്മിക്കുന്നത്, ആഗോള തലത്തിൽ എന്ത് സ്രോതസ്സുകൾ ലഭ്യമാണ്, നിയന്ത്രണം എങ്ങനെ, ഏത് മേഖലയെ പരിണമിക്കാൻ അനുവദിക്കുന്നു എന്നിവ പ്രധാനമാണ്. ഭൂതകാലാവലോകനം ഉപയോഗപ്പെടുത്തി, കൂടുതൽ വിഭവ-കാര്യക്ഷമവും പൊതു ലക്ഷ്യങ്ങൾക്കനുപൂരകവുമായ AI സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യാൻ ഇന്ത്യയ്ക്ക് കഴിയും, വിന്യാസത്തോടൊപ്പം നിയന്ത്രണവും ഇതിലൂടെ ക്രമീകരിക്കപ്പെടുന്നു. രാജ്യത്തിന് കൂടുതൽ സ്ഥിരതയുള്ളതും സർവ്വാശ്ലേഷിയുമായ AI മാർഗ്ഗങ്ങൾ പിന്തുടരാനുള്ള ഒരു സുവര്‍ണ അവസരം ഇത് നൽകുന്നു.

ആപ്ലിക്കേഷൻ നയിക്കുന്ന നൂതനാശയങ്ങൾ, ആഭ്യന്തര ഡാറ്റയുടെ ഉത്പാദനപരമായ ഉപയോഗം, മനുഷ്യ മൂലധനത്തിന്റെ ശേഷി,  ഉദ്യമങ്ങളെ ഏകോപിപ്പിക്കാനുള്ള പൊതു സ്ഥാപനങ്ങളുടെ കഴിവ് എന്നിവയിലാണ് ഇന്ത്യയുടെ ശക്തി കുടികൊള്ളുന്നത്. സുതാര്യവും പരസ്പര പ്രവർത്തനക്ഷമവുമായ സംവിധാനങ്ങൾ, മേഖലാ-നിർദ്ദിഷ്ട മോഡലുകൾ, സമാനമായ ഭൗതികവും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും ഉൾക്കൊള്ളുന്ന  അടിസ്ഥാന തന്ത്രം എന്നിവ സ്വന്തം ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള സ്കെയിലിന്റെ പരിമിത പിന്തുടർച്ചയെ മറികടന്ന്, കൂടുതൽ വിശ്വസനീയമായ മൂല്യനിർമ്മാണ പാത വാഗ്ദാനം ചെയ്യുന്നു.

Data-as-a-Strategic-Resource.jpg



സുതാര്യവും പരസ്പര പ്രവർത്തനക്ഷമവുമായ സംവിധാനങ്ങൾ, മേഖലാധിഷ്ഠിത മോഡലുകൾ, ഭൗതികവും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും അടങ്ങിയ ഉറച്ച അടിത്തട്ടിൽ നിലകൊള്ളുന്ന തന്ത്രം, പരിമാണത്തിന്റെ പരിമിത പിന്തുടർച്ചയിലേക്കല്ല, മറിച്ച് സ്വന്തമായ ആവശ്യങ്ങൾക്ക് അനുയോജ്യമായി കൂടുതൽ വിശ്വസനീയമായ മൂല്യനിർമ്മാണ പാതയിലൂടെ മുന്നോട്ട് പോവാൻ അവസരം നൽകുന്നു.

നിയന്ത്രണം, ഡാറ്റാ ഗവേണൻസ്, സുരക്ഷ എന്നിവ അനന്തരഫലമായാൽ മറിച്ച് AI വിന്യാസവുമായി സമാന്തരമായി വികസിക്കണം. സൂക്ഷ്മമായ തിരഞ്ഞെടുപ്പുകളും പ്രായോഗിക സമീപനങ്ങളും വഴി, AI വിശാലമായ ഉൽപ്പാദനക്ഷമതയും ഗുണമേറിയ തൊഴിൽസൃഷ്ടിയും പ്രോത്സാഹിപ്പിക്കുന്ന ഉപകരണമാകാം. വികസന മുൻഗണനകളുമായും സാമ്പത്തിക പ്രതിരോധശേഷി കൈവരിക്കാനുള്ള ദീർഘകാല അഭിലാഷവുമായും AI  പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഇന്ത്യയുടെ ഉത്തരവാദിത്തം. 

***


(रिलीज़ आईडी: 2220575) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali