വ്യോമയാന മന്ത്രാലയം
azadi ka amrit mahotsav

ബാരാമതിക്ക് സമീപമുണ്ടായ ദൗർഭാഗ്യകരമായ വിമാനാപകടത്തെത്തുടർന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം അടിയന്തര അന്വേഷണ നടപടികൾ ആരംഭിച്ചു

ദുരന്തത്തിനിരയായ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു

സമഗ്രവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം ഉറപ്പാക്കുന്നതിന് വലിയ മുൻഗണന

प्रविष्टि तिथि: 29 JAN 2026 11:23AM by PIB Thiruvananthpuram

ബാരാമതിക്ക് സമീപമുണ്ടായ ദൗർഭാഗ്യകരമായ വിമാനാപകടത്തെത്തുടർന്ന്, കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം ആവശ്യമായ എല്ലാ അടിയന്തിര പ്രതികരണനടപടികളും അന്വേഷണ സംവിധാനങ്ങളും സജീവമാക്കി. സമഗ്രവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം ഉറപ്പാക്കുക എന്നതിനാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത്.

 

ഡൽഹിയിലെ വിമാനാപകട അന്വേഷണ ബ്യൂറോ (എ.എ.ഐ.ബി)യിൽ നിന്നുള്ള മൂന്ന് ഉദ്യോഗസ്ഥരടങ്ങിയ സംഘവും, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) മുംബൈ മേഖലാ ഓഫീസിലെ മറ്റൊരു മൂന്നംഗ ഉദ്യോഗസ്ഥ സംഘവും ജനുവരി 28 ന് അപകടസ്ഥലത്തെത്തി.

എ.എ.ഐ.ബി ഡയറക്ടർ ജനറൽ ശ്രീ. ജി.വി.ജി യുഗന്ധറും അന്നേ ദിവസം തന്നെ സ്ഥലത്തെത്തി. അന്വേഷണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ദുരന്തബാധിത വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി.

 

അംഗീകൃതമായ മാതൃകാ പ്രവർത്തന നടപടിക്രമങ്ങൾ(എസ്.ഒ.പി)ക്കും നിശ്ചയിക്കപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി, ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്.

 

2025 ലെ എ.എ.ഐ.ബി ചട്ടങ്ങളിലെ, 5, 11 നിയമങ്ങൾക്ക് അനുസൃതമായാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

***

 


(रिलीज़ आईडी: 2220046) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Tamil , Telugu