പ്രധാനമന്ത്രിയുടെ ഓഫീസ്
വിജയത്തിൽ വിവേകത്തിനും ആദരവിനും ഊന്നൽ നൽകുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
29 JAN 2026 9:51AM by PIB Thiruvananthpuram
റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്നതാണ് 'ബീറ്റിംഗ് റിട്രീറ്റ്' ചടങ്ങെന്നും ഇത് ഇന്ത്യയുടെ സമ്പന്നമായ സൈനിക പൈതൃകത്തിന്റെ കരുത്ത് പ്രകടമാക്കുന്നുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. "രാജ്യത്തിന്റെ പ്രതിരോധത്തിനായി അർപ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന നമ്മുടെ സായുധ സേനയിൽ നാം അങ്ങേയറ്റം അഭിമാനിക്കുന്നു," ശ്രീ മോദി കൂട്ടിച്ചേർത്തു.
ഒരു യോദ്ധാവ് വിജയത്തിലേക്ക് കുതിക്കുമ്പോൾ ആവശ്യമായ വിവേകത്തിനും ആദരവിനും ഊന്നൽ നൽകുന്ന ഒരു സംസ്കൃത സുഭാഷിതവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
"एको बहूनामसि मन्य ईडिता विशं विशं युद्धाय सं शिशाधि।
अकृत्तरुक्त्वया युजा वयं द्युमन्तं घोषं विजयाय कृण्मसि॥"
ഓ, ധീരനായ യോദ്ധാവേ! നിന്റെ ക്രോധം വിവേകത്താൽ നയിക്കപ്പെടട്ടെ. നീ ആയിരങ്ങൾക്കിടയിലെ വീരനാണ്. ആദരവോടെ ഭരിക്കാനും പോരാടാനും നിന്റെ ജനതയെ പഠിപ്പിക്കുക. വിജയത്തിലേക്കുള്ള യാത്രയിൽ നിനക്കൊപ്പം ആഹ്ലാദത്തോടെ പങ്കുചേരാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് സുഭാഷിതം അർത്ഥമാക്കുന്നത്.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“आज शाम बीटिंग रिट्रीट का आयोजन होगा। यह गणतंत्र दिवस समारोहों के समापन का प्रतीक है। इसमें भारत की समृद्ध सैन्य विरासत की शक्ति दिखाई देगी। देश की रक्षा में समर्पित अपने सशस्त्र बलों पर हमें अत्यंत गर्व है।
एको बहूनामसि मन्य ईडिता विशं विशं युद्धाय सं शिशाधि।
अकृत्तरुक्त्वया युजा वयं द्युमन्तं घोषं विजयाय कृण्मसि॥"
***
SK
(रिलीज़ आईडी: 2219880)
आगंतुक पटल : 7