ധനകാര്യ മന്ത്രാലയം
2026-27 ലെ കേന്ദ്ര ബജറ്റിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ; ഇന്ന് ന്യൂഡൽഹിയിൽ 'ഹൽവ ചടങ്ങ്' നടന്നു
प्रविष्टि तिथि:
27 JAN 2026 4:21PM by PIB Thiruvananthpuram
2026-27 ലെ കേന്ദ്ര ബജറ്റിനുള്ള തയ്യാറെടുപ്പ് പ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തെ അടയാളപ്പെടുത്തുന്ന ഹൽവ ചടങ്ങ് ഇന്ന് നോർത്ത് ബ്ലോക്കിലെ ബജറ്റ് പ്രസ്സിൽ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ, കേന്ദ്ര ധനകാര്യ സഹമന്ത്രി ശ്രീ പങ്കജ് ചൗധരി എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു.
കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ 'ലോക്ക്-ഇൻ' ചെയ്യുന്നതിന് മുമ്പാണ് 'ഹൽവ ചടങ്ങ്'. 2026-27 ലെ കേന്ദ്ര ബജറ്റ് 2026 ഫെബ്രുവരി 1 ന് അവതരിപ്പിക്കും.
ഹൽവ ചടങ്ങിൽ, ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ വകുപ്പുകളുടെയും സെക്രട്ടറിമാരും ബജറ്റ് തയ്യാറാക്കലിൻ്റെ ഭാഗമായ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കേന്ദ്ര ധനമന്ത്രിയോടൊപ്പം പങ്കെടുത്തു.
ചടങ്ങിൻ്റെ ഭാഗമായി, കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസ്സ് സന്ദർശിക്കുകയും തയ്യാറെടുപ്പുകളുടെ അവലോകനം നടത്തുകയും ചെയ്തു. ബജറ്റ് സംഘത്തിലെ ഏവർക്കും മന്ത്രി ആശംസകൾ നേർന്നു.
വാർഷിക ധനകാര്യ പ്രസ്താവന ( ബജറ്റ്), ഡിമാൻഡ് ഫോർ ഗ്രാൻ്റ്സ് (ഡിജി), ധനകാര്യ ബിൽ മുതലായവ ഉൾപ്പെടെയുള്ള എല്ലാ കേന്ദ്ര ബജറ്റ് രേഖകളും "യൂണിയൻ ബജറ്റ് മൊബൈൽ ആപ്പിൽ" ലഭ്യമാകും.ഇത് പാർലമെൻ്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ഡിജിറ്റൽ രീതിയിൽ, ബജറ്റ് രേഖകൾ തടസ്സമില്ലാതെ പ്രയോജനപ്പെടുത്താൻ സഹായിക്കും. ആപ്പ് രണ്ടു ഭാഷകളിൽ (ഇംഗ്ലീഷ് & ഹിന്ദി), ആൻഡ്രോയിഡ്, iOS പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാകും. കൂടാതെ ആപ്പ് യൂണിയൻ ബജറ്റ് വെബ് പോർട്ടലിൽ (www.indiabudget.gov.in) നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പാർലമെൻ്റിൽ 2026 ഫെബ്രുവരി 1 ന് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗം പൂർത്തിയാക്കിയ ശേഷം മൊബൈൽ ആപ്പിലും വെബ്‌സൈറ്റിലും ബജറ്റ് രേഖകൾ ലഭ്യമാകും.
***
(रिलीज़ आईडी: 2219310)
आगंतुक पटल : 21